»   » കേരള ബോക്‌സോഫീസിലെ ആദ്യ ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍!

കേരള ബോക്‌സോഫീസിലെ ആദ്യ ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍!

By: Sanviya
Subscribe to Filmibeat Malayalam

പൂജ ചിത്രങ്ങളായി ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തിയ ചിത്രങ്ങളാണ് പുലിമുരുകനും തോപ്പില്‍ ജോപ്പനും. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡും ചിത്രങ്ങള്‍ക്കുണ്ട്. ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായി തിയേറ്ററുകളില്‍ എത്തിയ തോപ്പില്‍ ജോപ്പന് മികച്ച പ്രതികരണമാണ്. ബോക്‌സോഫീലും ആദ്യ ദിനം മികച്ച കളക്ഷന്‍ നേടി.

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന പുലിമുരുകനും ഏറ്റവും മികച്ച പ്രതികരണമാണ് നേടുന്നത്. നാലു കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. കേരള ബോക്‌സോഫീല്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്.


ഈ വര്‍ഷം റിലീസ് ചെയ്ത ആദ്യ ദിനം ഏറ്റവും മികച്ച കളക്ഷന്‍ നേടിയ അഞ്ച് ചിത്രങ്ങള്‍ ഇതൊക്കെ. തുടര്‍ന്ന് വായിക്കൂ..


പുലിമുരുകന്‍

നാല് കോടിക്ക് മുകളിലാണ് റിലീസ് ചെയ്ത ആദ്യ ദിവസം പുലിമുരുകന്‍ ബോക്‌സോഫീസില്‍ നേടിയത്. റിലീസ് ചെയ്ത ആദ്യ ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്. കേരളത്തിലെ 166 തിയേറ്ററുകളിലാണ് പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തിയത്.


കസബ

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമാണ് കസബ. 2.48 കോടിയാണ് ആദ്യ ദിനം ചിത്രം ബോക്‌സോഫീസില്‍ നേടിയത്. ഇതോടെ തൊട്ട് മുമ്പിറങ്ങിയ ദുല്‍ഖര്‍ ചിത്രം കലിയുടെ റെക്കോര്‍ഡാണ് കസബ തകര്‍ത്തത്.


കലി

ദുല്‍ഖറും സായി പല്ലവിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കലി 2016ല്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ്. 2.34 കോടിയാണ് കലി റിലീസ് ചെയ്ത ആദ്യ ദിനം നേടിയെടുത്തത്.


ആക്ഷന്‍ ഹീറോ ബിജു

നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ്. 1.56 കോടി രൂപയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍.


തോപ്പില്‍ ജോപ്പന്‍

ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത തോപ്പില്‍ ജോപ്പനും ഇനീഷ്യല്‍ കളക്ഷനില്‍ മുമ്പിലാണ്. 1.55 കോടിയാണ് ചിത്രം ആദ്യ ദിനം ബോക്‌സില്‍ നേടിയത്.


English summary
Kerala Box Office! Top 5 First Day Grossers Of 2016!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam