twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയം ആവര്‍ത്തിക്കാനാവാതെ മോഹന്‍ലാല്‍, ഇടയില്‍ കാലിടറി ദിലീപ്, നേട്ടം മെഗാസ്റ്റാറിന് !!

    മുന്‍വര്‍ഷങ്ങളിലെ വിജയം ആവര്‍ത്തിക്കാന്‍ കഴിയാതെ ദിലീപ്, വിജയോന്നതിയില്‍ നില്‍ക്കുന്നതിനിടയില്‍ അപ്രതീക്ഷിതമൊയോരു തകര്‍ച്ചയുമായി മോഹന്‍ലാല്‍, നേട്ടം മെഗാസ്റ്റാറിന് തന്നെ. അവധിക്കാല റിലീസുകളുടെ ബോക്സോഫ

    By Nimisha
    |

    തിയേറ്ററുകളില്‍ ഉത്സവ പ്രതീതിയുള്ള കാലമാണ് വെക്കേഷന്‍ സമയം. അവധിക്കാല റിലീസിനായി സംവിധായകര്‍ നിരവധി ചിത്രങ്ങളും ഒരുക്കാറുണ്ട്. കുടുംബസമേതം പ്രേക്ഷകര്‍ തിയേറ്ററുകളിലെത്തുന്ന കാലം കൂടിയാണിത്. ഇത്തവണത്തെ അവധിക്കാല റിലീസിന് വന്‍പാരയായെത്തിയത് ബാഹുബലി 2 റിലീസാണ്. മലയാള ചിത്രങ്ങളില്‍ പലതും ബാഹുബലിയുടെ അതിപ്രസരത്തില്‍ തിയേറ്ററുകളില്‍ നിന്നും അപ്രത്യക്ഷമാകുന്ന അവസ്ഥ.

    മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടേതായി റിലീസുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മോഹന്‍ലാലിനും ദിലീപിനുമൊക്കെ വന്‍തിരിച്ചടിയാണ് ഇത്തവണ നേരിടേണ്ടി വന്നിട്ടുള്ളത്. 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്, പുത്തന്‍പണം, ജോര്‍ജേട്ടന്‍സ് പൂരം, തുടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററില്‍ വന്‍തിരിച്ചടിയാണ് നേരിട്ടത്.

    തന്റെ പ്രേമം വിട്ടുകൊടുത്തിന് നിവിന്‍ പോളി സ്വന്തമാക്കിയത് ?, എന്നിട്ട് എന്ത് സംഭവിച്ചു ?തന്റെ പ്രേമം വിട്ടുകൊടുത്തിന് നിവിന്‍ പോളി സ്വന്തമാക്കിയത് ?, എന്നിട്ട് എന്ത് സംഭവിച്ചു ?

    പതിനാറാം വയസ്സില്‍ ആദ്യമായി സെക്‌സ് ചെയ്തു, സണ്ണി ലിയോണിനെ കുറിച്ച് ഞെട്ടിയ്ക്കുന്ന ചില വിവരങ്ങള്‍പതിനാറാം വയസ്സില്‍ ആദ്യമായി സെക്‌സ് ചെയ്തു, സണ്ണി ലിയോണിനെ കുറിച്ച് ഞെട്ടിയ്ക്കുന്ന ചില വിവരങ്ങള്‍

    മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!

    വിജയ ചിത്രങ്ങളുമായി മമ്മൂട്ടി

    ഗംഭീര വിജയവുമായി മെഗാസ്റ്റാര്‍

    അവധിക്കാല ചിത്രങ്ങളില്‍ ആദ്യമെത്തിയ ദി ഗ്രേറ്റ് ഫാദര്‍ മികച്ച വിജയമാണ് സമ്മാനിച്ചത്. മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രം ഏറെക്കാലത്തിന് മമ്മൂട്ടിക്ക് സൂപ്പര്‍ഹിറ്റ് സമ്മാനിച്ചു. 50 കോടിക്ക് മുകളില്‍ സിനിമ 24 ദിവസം കൊണ്ട് ആഗോള കളക്ഷനില്‍ സ്വന്തമാക്കി. അവധിക്കാല വിജയചിത്രങ്ങളില്‍ ഒന്നാമത് പ്രദര്‍ശനം തുടരുന്ന ദ ഗ്രേറ്റ് ഫാദര്‍ ആണ്.

    വന്‍പരാജയം ഏറ്റുവാങ്ങി

    മോഹന്‍ലാല്‍ ചിത്രം തകര്‍ന്നടിഞ്ഞു

    ഒപ്പം, പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളുടെ വിജയവുമായി ബോക്‌സോഫീസില്‍ നിറഞ്ഞ നില്‍ക്കുകയായിരുന്നു മോഹന്‍ലാല്‍. ചരിത് വിജയം നേടിയ പുലിമുരുകന് ശേഷമെത്തിയ ചിത്രമായ മുന്തിരിവള്ളി തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. വിജയം ആവര്‍ത്തിക്കാനായി എത്തിയ മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് തിയേറ്ററില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്.

    കളക്ഷന്‍

    ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് ഫൈനല്‍ കളക്ഷന്‍

    രാജസ്ഥാന്‍, ജോര്‍ജിയ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിച്ച മേജര്‍ രവി ചിത്രമായ ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് തിയേറ്ററുകളില്‍ നിന്നും 7 കോടി 19 ലക്ഷം മാത്രമാണ് നേടിയത്. വിജയ ചിത്രങ്ങളുടെ ഉന്നതിയില്‍ നില്‍ക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മോഹന്‍ലാലിന് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നത്.

    പുത്തന്‍പണം ക്ലിക്കായില്ല

    പുത്തന്‍പണത്തിനും കാലിടറി

    നീണ്ട ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടിയും രഞ്ജിത്തും ഒന്നിച്ചത്. വിഷു റിലീസായി തിയേറ്ററുകളിലെത്തിയ പുത്തന്‍പണവും ബോക്‌സോഫീസില്‍ തകര്‍ന്ന് തരിപ്പണമായി. ദി ഗ്രേറ്റ് ഫാദര്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ എത്തിയ പുത്തന്‍പണത്തിനും ബോക്‌സോഫീസില്‍ കാലിടറി. ആകെ കളക്ഷനായി 6 കോടി 46 ലക്ഷമാണ് സ്വന്തമാക്കിയത്.

    വിചാരിച്ചത്ര ക്ലിക്കായില്ല

    നിവിന്‍ പോളിയുടെ സഖാവും വേണ്ടത്ര ക്ലിക്കായില്ല

    കൃത്യം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ ചിത്രവുമായി നിവിന്‍ പോളി എത്തിയത്. വിഷു ചിത്രമായെത്തിയ സഖാവിനും തിയേറ്ററില്‍ വേണ്ട്ത്ര വിജയം കൈവരിക്കാന്‍ സാധിച്ചില്ല. ചിത്രത്തിന്‍രെ വിഷയെത്തെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നുവെങ്കിലും നിവിന്‍ പോളിയുടെ താരമൂല്യത്തിനൊത്തൊരു വിജയം ഈ ചിത്രത്തിന് സമ്മാനിക്കായില്ല എന്നാണ് ഖേദകരം.

    ആവറേജ് ചിത്രം

    തരക്കേടില്ലാത്ത വിജയം നേടിയ സഖാവ്

    പ്രേമം, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തരക്കേടില്ലാത്ത വിജയം മാത്രമാണ് സഖാവ് നേടിയത്. സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം 12 കോടി 25 ലക്ഷമാണ് ഇതുവരെ നേടിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    ബൈജുവിന്റെ നേട്ടം

    അപ്രതീക്ഷിതമായി നേട്ടം കൊയ്ത് രക്ഷാധികാരി ബൈജു

    അവധിക്കാല റിലീസുകളില്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് രക്ഷാധികാരി ബൈജു. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ മികച്ച പ്രതികരണമാണ് നേടിയത്.

    ദുല്‍ഖര്‍ ചിത്രം

    ബാഹുബലി മുന്നേറ്റത്തിനിടയിലും പതറാതെ ദുല്‍ഖര്‍

    ബാഹുബലി 2 കുതിച്ചുയരുന്നതിനിടയിലാണ് അമല്‍ നീരദ് ദുല്‍ഖര്‍ ചിത്രമായ സി ഐഎ തിയേറ്ററുകളിലേക്കെത്തിയത്. അമല്‍നീരദ് നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സിഐഎ കേരളാ ബോക്സ് ഓഫീസില്‍ ഏഴ് ദിവസം കൊണ്ട് നേടിയത് 14 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍. 200നടുത്ത് സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സിനിമ ഒന്നാം ദിവസം 3 കോടി 27 ലക്ഷവും രണ്ടാം ദിവസം 2.94 കോടിയും ഗ്രോസ് നേടിയിരുന്നു. ഏഴ് ദിവസം കൊണ്ട് 14.65 കോടിയാണ് സിഐഎ ഗ്രോസ് കളക്ഷനാണ് എല്ലാ പ്രദര്‍ശന കേന്ദ്രങ്ങളില്‍ നിന്നുമായി നേടിയത്.

    കുതിപ്പ് തുടരുന്നു

    മലയാള ചിത്രങ്ങള്‍ക്ക് വെല്ലുവിളിയുമായി ബാഹുബലി2

    1300 കോടിക്ക് മുകളില്‍ ആഗോള കളക്ഷന്‍ സ്വന്തമാക്കി മുന്നേറുന്ന ബാഹുബലി ദ കണ്‍ക്ലൂഷന്‍ കേരളാ ബോക്‌സ് ഓഫീസില്‍ 50 കോടി പിന്നിട്ടു. പുലിമുരുകന് പിന്നാലെ കേരളാ ബോക്സ് ഓഫീസില്‍ രണ്ടാമത്തെ 100 കോടി ചിത്രമാകുമോ ബാഹുബലി രണ്ടാം ഭാഗം എന്നാണ് കണ്ടറിയേണ്ടത്. നിലവില്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഗ്രോസ് കളക്ഷന്‍, അതിവേഗത്തില്‍ 10 കോടി കടന്ന ചിത്രം, 25 കോടി ഏറ്റവും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സ്വന്തമാക്കിയ ചിത്രം, അതിവേഗ അമ്പത് കോടി എന്നീ റെക്കോര്‍ഡുകള്‍ ബാഹുബലിക്ക് ഒപ്പമാണ്.

    പൂരം തകര്‍ന്നടിഞ്ഞു

    മുന്‍വര്‍ഷങ്ങളിലെ വിജയം ആവര്‍ത്തിക്കാന്‍ കഴിയാതെ ദിലീപ്

    അവധിക്കാല റിലീസുകള്‍ മുന്‍വര്‍ഷങ്ങളില്‍ മേല്‍ക്കൈ ഉണ്ടായിരുന്നത് ദിലീപിനായിരുന്നു. ഇത്തവണ ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ദിലീപ് ചിത്രമാണ് ഈ സീസണില്‍ എത്തിയത്. ഇത്തവണ ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്ത ജോര്‍ജ്ജേട്ടന്‍സ് പൂരം ഇനീഷ്യല്‍ കളക്ഷനായി 1.75 കോടിയാണ് നേടിയത്. 7.16 കോടിയാണ് പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ സിനിമ നേടിയത്. 50.96 ലക്ഷമാണ് മള്‍ട്ടിപ്‌ളെക്‌സില്‍ ചിത്രത്തിന് ഇതുവരെ ലഭിച്ച ഗ്രോസ്.

    English summary
    Boxoffice collection report of vacation releases
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X