twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസ്ഥാന അവാര്‍ഡൊക്കെ എന്ത് 13 ദേശീയ അവാര്‍ഡ് നിഷേധിക്കപ്പെട്ടിട്ടുണ്ട് മോഹന്‍ലാലിന്.. ഞെട്ടരുത്!!!

    By Kishor
    |

    ഈ സംസ്ഥാന അവാര്‍ഡ് ഒന്ന്വല്ല കുട്ട്യോളേ.. നല്ല അസ്സല്‍ ദേശീയ അവാര്‍ഡ്. അതും ഒന്നും രണ്ടുമൊന്നുമല്ല. പതിമൂന്ന് എണ്ണം നിഷേധിക്കപ്പെട്ടിട്ടുണ്ട് ഏറ്റവും അവസാന റൗണ്ടില്‍ മാത്രം അങ്ങേര്‍ക്ക്. - 2016 ലെ സംസ്ഥാന അവാര്‍ഡ് വിനായകനാണ് എന്നറിഞ്ഞ ശേഷം മോഹന്‍ലാല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്ന ഒരു പോസ്റ്റാണിത്.

    Read Also: പുലി എലിയും എലി പുലിയുമായി.. വിനായകന് അവാര്‍ഡ് കിട്ടിയതിന് മോഹന്‍ലാലിനാണ് ട്രോള്‍.. വെറും ട്രോളല്ല!

    ഒരു പരിധി വരെ ഇതില്‍ പറയുന്ന പല കാര്യങ്ങളും ശരിയാണ് എന്നാലും ഇത്തവണ വിനായകന് കിട്ടിയത് അര്‍ഹിച്ച അവാര്‍ഡാണെന്ന് സോഷ്യല്‍ മീഡിയ കരുതുന്നു. മോഹന്‍ലാലിന് അവാര്‍ഡ് നിഷേധിക്കപ്പെട്ടു എന്ന കട്ട ഫാന്‍സ് മാത്രമേ പറയുവത്രെ. എന്തായാലും, മോഹന്‍ലാല്‍ ഫാന്‍സിന്റെ രോദനം എന്ന തരത്തില്‍ വൈറലാകുന്ന പോസ്റ്റിലെ വിവരങ്ങള്‍ നോക്കാം.

    ആറെണ്ണം പോയത് അറിഞ്ഞുപോലുമില്ല

    ആറെണ്ണം പോയത് അറിഞ്ഞുപോലുമില്ല

    1988ല്‍ പാദമുദ്ര, 1989ല്‍ ദശരഥം, 1991ല്‍ വാസ്തുഹാര, 1992ല്‍ സദയം, 1995ല്‍ കാലാപ്പാനി, 1997ല്‍ ഇരുവര്‍. അങ്ങനെയൊരു ആറെണ്ണം ഞാനൊക്കെ പത്രം വായിച്ചു തുടങ്ങുന്നതിന് മുമ്പേ മിസ്സായി പോയി. - രണ്ട് തവണയാണ് മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് കിട്ടിയിട്ടുള്ളത്. അതിലേറെ തവണ നിഷേധിക്കപ്പെട്ടു. എന്നാല്‍ കിരീടം എന്ന ചിത്രം ഈ പറയുന്ന പട്ടികയില്ല എന്നതാണ് രസകരം.

    മോഹന്‍ലാലിനെ തള്ളി ബച്ചന്

    മോഹന്‍ലാലിനെ തള്ളി ബച്ചന്

    ശ്രദ്ധിച്ചു തുടങ്ങിയതില്‍ ആദ്യ നഷ്ടം 2005ലായിരുന്നു. തന്മാത്രയിലെ അല്‍ഷിമേഴ്സ് രോഗിയായ രമേശനായുള്ള അങ്ങേരുടെ പ്രകടനം അവസാന നിമിഷം വരെ അവാര്‍ഡ് പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും ഒടുക്കം നടന്മാരുടെ പ്രായവും ഇനിയും അവാര്‍ഡ് നേടാനുള്ള സാധ്യതയും വരെ പരിഗണനാ വിഷയമാക്കിയ ജൂറി പുരസ്‌ക്കാരമങ്ങ് ബ്ലാക്കിലെ അഭിനയത്തിനെന്നും പറഞ്ഞു അമിതാഭ് ബച്ചന് കൊടുത്ത് മാതൃകയായി കളഞ്ഞു.

    പരദേശിയും തഴയപ്പെട്ടു

    പരദേശിയും തഴയപ്പെട്ടു

    പിന്നെ 2007ല്‍ പരദേശിയിലെ വലിയകത്ത് മൂസയിലൂടെ അങ്ങേര് ദേശീയ അവാര്‍ഡിന്റെ അവസാന റൌണ്ട് വരെ പിന്നെയും കേറി ചെന്നു.
    കാഞ്ചീവരത്തിലെ പ്രകടനത്തിന്റെ പേരില്‍ പ്രകാശ് രാജാണ് ഒപ്പമുണ്ടായിരുന്നത്. എട്ട് അംഗ ജൂറിയില്‍ വോട്ടെടുപ്പ് വേണ്ടി വന്നപ്പോള്‍ രണ്ടു പേര്‍ക്കും നാല് വീതം വോട്ട് കിട്ടി. അവസാനം ചെയര്‍മാന്റെ കാസ്റ്റിംഗ് വോട്ടിലൂടെ അവാര്‍ഡ് തമിഴ്‌നാട്ടിലേക്ക് പോയി.

    ഭ്രമരത്തിലൂടെ പ്രതീക്ഷ തന്നു

    ഭ്രമരത്തിലൂടെ പ്രതീക്ഷ തന്നു

    പിന്നെ 2009ല്‍ ഭ്രമരത്തിലൂടെ അങ്ങേര്‍ വീണ്ടും ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടു. ശിവന്‍കുട്ടിയായുള്ള നടന്റെ പ്രകടനം അത്ഭുതകരമാണെങ്കിലും സ്‌കിസോഫ്രീനിക്കായ ആ കഥാപത്രത്തിന്റെ പ്‌ളേസിങ് ശരിയായില്ലെന്നും സിനിമയുടെ കഥയൊട്ടും യുക്തിഭദ്രമല്ലെന്നുമൊക്കെയുള്ള ലൊട്ടുലൊടുക്ക് ന്യായം പറഞ്ഞാണ് ജൂറി അക്കുറി അങ്ങേര്‍ക്ക് അവാര്‍ഡ് കൊടുക്കാതിരുന്നത്.

    പ്രണയത്തിന് ദേശീയ അവാര്‍ഡോ

    പ്രണയത്തിന് ദേശീയ അവാര്‍ഡോ

    ഏറ്റവുമൊടുവില്‍ പ്രണയത്തിലെ പ്രകടനത്തിന് 2011ലാണ് ദേശീയ അവാര്‍ഡിനുള്ള പരിഗണന നേടുന്നത്. അത്തവണയും അവസാന നിമിഷം അവാര്‍ഡ് നിഷേധിക്കപ്പെട്ടു. കാരണം പറഞ്ഞത് എന്താന്നറിയുമോ? പ്രണയത്തിലെ പ്രൊഫസര്‍ മാത്യൂസ് ഒരു മുഴുനീള കഥാപാത്രം അല്ലെന്നും, സിനിമയില്‍ ആ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം തീരെ കുറഞ്ഞു പോയെന്നും, അതു കൊണ്ട് അയാളെയൊരു മെയിന്‍ കാരക്റ്റര്‍ ആയി പരിഗണിക്കാന്‍ സാധിക്കില്ലെന്നും ആയിരുന്നു അത്. അങ്ങനെ പതിമൂന്നാം തവണയും അങ്ങേരെയവര്‍ നൈസ് ആയങ്ങ് ഒഴിവാക്കി കളഞ്ഞു.

    പക്ഷേ മോഹന്‍ലാല്‍ കുലുങ്ങുമോ

    പക്ഷേ മോഹന്‍ലാല്‍ കുലുങ്ങുമോ

    പക്ഷെ അതോണ്ടൊന്നും മൂപ്പര് കുലുങ്ങിയില്ല. ഒഴിവാക്കിയെന്നും തഴഞ്ഞെന്നും ചവിട്ടി താഴ്ത്തിയെന്നും എവിടെയും പരാതിപ്പെട്ടതുമില്ല. പകരം വാശിയോടെ വീണ്ടും വീണ്ടും അഭിനയിച്ചു ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ചു കൊണ്ടിരുന്നു. അങ്ങനെ ഹിന്ദിയും തമിഴും പോലുള്ള വലിയ വലിയ ഇന്‍ഡസ്ട്രികളോട് പൊരുതി നാല് ദേശീയ അവാര്‍ഡ് ഈ കൊച്ചു മലയാളത്തിന് വാങ്ങി തന്നു.

     സംസ്ഥാന അവാര്‍ഡ്

    സംസ്ഥാന അവാര്‍ഡ്

    അതൊരു ആറെണ്ണം ഇരിപ്പുണ്ട് അങ്ങേരുടെ അലമാരയില്‍. ആറെണ്ണം. ഇതൊക്കെ എന്തിനാ ഇപ്പൊ പറയുന്നത് എന്ന് ചോദിച്ചാല്‍.. ഓ.. അങ്ങ് പറഞ്ഞെന്നേ ഉള്ളൂ. - ഇങ്ങനെയാണ് ഈ പോസ്റ്റ് അവസാനിക്കുന്നത്. അവാര്‍ഡ് കിട്ടിയില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ നാല് ബ്രഹ്മാണ്ഡ ഹിറ്റുകളുടെ ഭാഗമാണ് മോഹന്‍ലാല്‍ എന്ന് ഏത് വിമര്‍ശകരും സമ്മതിക്കും അത് വേറെ കാര്യം.

    English summary
    Kerala Film awards 2017: Mohanlal fan's reaction goes viral.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X