മല്ലിക സുകുമാരനെ ട്രോളുന്നവർ അറിയണം, ആ കുടുംബത്തിന്‍റെ പോരാട്ടം! താരപുത്രിമാരും അതിശയിപ്പിച്ചു

ദിവസങ്ങള്‍ കൊണ്ട് കേരളം സര്‍വ്വവും നഷ്ടപ്പെട്ടൊരു ജനതയായി മാറിയിരിക്കുകയാണ്. പ്രളയം സംസ്ഥാനത്തെ മുഴുവന്‍ വലിയ ആഘാതത്തിലേക്ക് എത്തിച്ചതോടെ ലക്ഷക്കണക്കിനാളുകളാണ് കുടുങ്ങി പോയത്. പൂര്‍ണമായും ഭാഗികമായും വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. ജീവിക്കാന്‍ കഴിയാത്ത സഹാചര്യത്തിലെത്തിയതോടെ പലരും ദുരിതാശ്വാസ ക്യാംപുകളിലാണ്.

ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം എന്നിങ്ങനെ ആവശ്യമുള്ള സാധാനങ്ങളെല്ലാം രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ച് കൊണ്ടിരിക്കുകയാണ്. ദുരിതക്കയത്തില്‍ മുങ്ങി കിടക്കുമ്പോഴും നടി മല്ലിക സുകുമാരനെതിരെ സോഷ്യല്‍ മീഡിയയില്‍ കളിയാക്കലുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചില സത്യങ്ങള്‍ മനസിലാക്കാതെയാണ് ഇത്തരം പ്രവര്‍ത്തികള്‍ മനുഷ്യര്‍ നടത്തുന്നതെന്നാണ് സങ്കടകരമായ കാര്യം.

മല്ലിക സുകുമാരനും കുടുങ്ങി

മല്ലിക സുകുമാരനും കുടുങ്ങി

എറണാകുളം ജില്ലയില്‍ കനത്ത മഴ പെയ്തതോടെ നടന്‍ പൃഥ്വിരാജിന്റെ വീടും വെള്ളത്തിനടിയില്‍ ആവുകയായിരുന്നു. പൃഥ്വിരാജിന്റെ വീടും കാറും മറ്റും ഒറ്റപ്പെട്ടിരുന്നു. നടി മല്ലിക സുകുമാരനായിരുന്നു വീട്ടിലുണ്ടായിരുന്നത്. വെള്ളം കയറിയതോടെ മല്ലിക വീട്ടില്‍ ഒറ്റപ്പെട്ട് പോവുകയായിരുന്നു. ഇന്നലെ രക്ഷാപ്രവര്‍ത്തകരെത്തി മല്ലികയെ അതിസാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. വലിയൊരു ചെമ്പ് പാത്രത്തിലുരുത്തിയാണ് മല്ലിക സുകുമാരനെ രക്ഷപ്പെടുത്തിയത്.

വിമര്‍ശനങ്ങള്‍ തലപൊക്കി

വിമര്‍ശനങ്ങള്‍ തലപൊക്കി

മല്ലിക സുകുമാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായി മാറിയിരുന്നു. പലരും കളിയാക്കി കൊണ്ടുള്ള പോസ്റ്റുകളായിരുന്നു ഷെയര്‍ ചെയ്തിരുന്നത്. മുന്‍പ് പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ആഢംബര കാറുകള്‍ വീട്ടിലെത്തിക്കാന്‍ നമ്മുടെ നാട്ടില്‍ നല്ല വഴികളിലെന്ന് മല്ലിക പറഞ്ഞിരുന്നു. ഇന്നലത്തെ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ വന്നപ്പോള്‍ ചിലര്‍ പഴയ വീഡിയോ തപ്പിയെടുത്തിരുന്നു. പിന്നീട് ഇത് പ്രചരിച്ചിപ്പിച്ചായിരുന്നു മല്ലികയ്‌ക്കെതിരെ കളിയാക്കലും വിമര്‍ശനങ്ങളും നടന്നിരുന്നത്.

മല്ലിക പറഞ്ഞതിലെ സത്യമെന്ത്..?

മല്ലിക പറഞ്ഞതിലെ സത്യമെന്ത്..?

പൃഥ്വിരാജ് ലംബോര്‍ഗിനി കാര്‍ വാങ്ങിയത് പോലെ മല്ലികയുടെ പരാമര്‍ശവും വാര്‍ത്തയായിരുന്നു. നമ്മുടെ നാട്ടിലെ റോഡുകളുടെ ദുരവസ്ഥയായിരുന്നു അന്ന് മല്ലിക തുറന്ന് പറഞ്ഞിരുന്നത്. നിരവധി പേര്‍ അന്ന് മല്ലികയെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു. എന്നാല്‍ ദുരിതക്കയത്തില്‍ മുങ്ങി താഴുമ്പോഴും സഹജീവി രക്ഷപ്പെട്ടതില്‍ ആശ്വാസം കാണാന്‍ പലരും തയ്യാറല്ല. അവരെ പരിഹസിക്കുന്ന മനോഭാവമായിരുന്നു മലയാളികളുടെ ഭാഗത്ത് നിന്നും വന്നിരുന്നത്. എന്നാല്‍ ഇവര്‍ കാണാതെ പോയ മറ്റൊരു കാര്യം കൂടി പിന്നണിയില്‍ സംഭവിച്ചിരുന്നു.

 മക്കളും മരുമക്കളും സജീവമായി പ്രവര്‍ത്തിക്കുന്നു...

മക്കളും മരുമക്കളും സജീവമായി പ്രവര്‍ത്തിക്കുന്നു...

ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണം, വസ്ത്രമുള്‍പ്പെടെയുള്ള ആവശ്യ സാധാനങ്ങള്‍ എത്തിച്ച് കൊടുക്കുന്നവരില്‍ മല്ലിക സുകുമാരന്റെ മകന്‍ ഇന്ദ്രജിത്തും മരുമകളും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്തുണ്ട്. പൂര്‍ണിമയ്‌ക്കൊപ്പം മക്കള്‍ പ്രാര്‍ത്ഥനയും നക്ഷത്രയും മാതൃകപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അന്‍പൊടു കൊച്ചിയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലാണ് ഇവരുള്ളത്.

വീഡിയോ വൈറലായിരുന്നു

കടവന്ത്രയിലെ റീജണല്‍ സ്‌പോര്‍ഡ്‌സ് സെന്ററില്‍ നിന്നും ദുരിതാശ്വാസ ക്യംപിലേക്ക് ആവശ്യ സാധാനങ്ങള്‍ കൊണ്ടുപോകുന്ന വോളന്റിയര്‍മാര്‍ക്കൊപ്പം ഇന്ദ്രജിത്തും കുടുംബവും മുഴുനീളം ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയ വഴി വൈറലാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മല്ലികയ്ക്ക് നേരെ ചിലരുടെ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ് താരകുടുംബം ഇപ്പോഴും രംഗത്തുണ്ട്.

  മറ്റ് താരങ്ങളും രംഗത്തുണ്ട്

മറ്റ് താരങ്ങളും രംഗത്തുണ്ട്

ഇന്ദ്രജിത്തും കുടുംബവും മാത്രമല്ല പാര്‍വ്വതി, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, മഞ്ജു വാര്യര്‍ അടക്കമുള്ള നടിമാരും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പാര്‍വ്വതി ആവശ്യ സാധാനങ്ങള്‍ ചുമന്ന് കൊണ്ട് പോവുന്നതും മറ്റും വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X