twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളപ്പിറവി സ്‌പെഷ്യല്‍! ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ചുളള തരംഗമായ അഞ്ച് പാട്ടുകള്‍

    By Midhun Raj
    |

    കേരളത്തെക്കുറിച്ചുളള ഗാനങ്ങള്‍ക്കെല്ലാം എന്നും മികച്ച സ്വീകാര്യത നല്‍കിയിട്ടുളളവരാണ് മലയാളികള്‍. മലയാള തനിമയുളള നിരവധി ഗാനങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ മുന്‍പ് പുറത്തിറങ്ങിയിരുന്നു. പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്ന നിരവധി എവര്‍ഗ്രീന്‍ ഹിറ്റ് ഗാനങ്ങള്‍ മലയാളത്തില്‍ ഉണ്ട്. ടെലിവിഷന്‍ ചാനലുകളിലെല്ലാം എപ്പോള്‍ വന്നാലും ഈ ഗാനങ്ങളെല്ലാം കേട്ടിരിക്കാറുണ്ട് പ്രേക്ഷകര്‍.

    നവംബര്‍ ഒന്നിന് വീണ്ടുമൊരു കേരളപ്പിറവി ദിനം കൂടി വന്നെത്തുകയാണ്. കേരള സംസ്ഥാനം രൂപീകരിച്ച് 63 വര്‍ഷങ്ങളാണ് ആവുന്നത്. ഈ വേളയില്‍ ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ചുളള തരംഗമായ ഗാനങ്ങള്‍ അറിയാം. തുടര്‍ന്ന് വായിക്കൂ..

    കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തിലെ സഹ്യസാനു ശ്രുതിചേര്‍ത്തു എന്നു തുടങ്ങുന്ന ഗാനവും മലയാളി മനസുകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്ന പാട്ടാണ്. കലാഭവന്‍ മണി നായകനായ ഈ ചിത്രം വിനയനാണ് സംവിധാനം ചെയ്തിരുന്നത്. മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ കെജെ യേശുദാസാണ് പാട്ട് പാടിയിരുന്നത്. യൂസഫലി കേച്ചേരി പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നു. 2001ലാണ് സിനിമ പുറത്തിറങ്ങിയിരുന്നത്.

    'കേരനിരകള്‍ ആടും' എന്ന പാട്ട് മലയാളികളുടെ മനസില്‍ പതിഞ്ഞ ഗാനങ്ങളിലൊന്നാണ്. 2004ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രം ജലോത്സവത്തിലേതാണ് ഈ പാട്ട്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം പി ജയചന്ദ്രന്‍ ആണ് ആലപിച്ചിരിക്കുന്നത്. ബിആര്‍ പ്രസാദിന്റെ വരികള്‍ക്ക് അള്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കിയിരിക്കുന്നു. മലയാളിയുടെ മിക്ക ആഘോഷ അവസരങ്ങളിലും ഈ പാട്ടും ഉണ്ടാവാറുണ്ട്.

    കൈതപ്പൂ എന്ന ചിത്രത്തിലെ മലയാളമേ മലയാളമേ എന്ന ഗാനവും കേരളത്തെക്കുറിച്ചുളള മികച്ച ഗാനങ്ങളിലൊന്നാണ്. 1978ല്‍ പുറത്തിറങ്ങിയ സിനിമ രഘുരാമാനാണ് സംവിധാനം ചെയ്തത്. പി സുശീലയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. മധുവും കെപിഎസി ലളിതയുമായിരുന്നു സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ബിജു തിരുമലയുടെ വരികള്‍ക്ക് ശ്യാമാണ് പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത്.

    വിജയ് സര്‍ ക്ഷമ ചോദിച്ചതിന് ശേഷമാണ് ആ പേര് വിളിച്ചത്! ദളപതിയെക്കുറിച്ച് ഇന്ദ്രജ ശങ്കര്‍വിജയ് സര്‍ ക്ഷമ ചോദിച്ചതിന് ശേഷമാണ് ആ പേര് വിളിച്ചത്! ദളപതിയെക്കുറിച്ച് ഇന്ദ്രജ ശങ്കര്‍

    കേരളം കേരളം കേളിക്കൊട്ടുയരുന്ന എന്ന ഗാനവും തരംഗമായി മാറിയ പാട്ടുകളിലൊന്നാണ്. കേരളത്തെക്കുറിച്ച് മികച്ച രീതിയില്‍ വര്‍ണിച്ചെഴുതിയ വരികളാണ് പാട്ടിന്റെ മുഖ്യ ആകര്‍ഷണം.1977ല്‍ പുറത്തിറങ്ങിയ മിനിമോള്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ജെ ശശികുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ പ്രേംനസീര്‍,സുകുമാരി,കവിയൂര്‍ പൊന്നമ്മ, അടൂര്‍ ഭാസി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ കെജെ യേശുദാസ് ഗാനം ആലപിച്ചിരിക്കുന്നു. ശ്രീകുമാരന്‍ തമ്പിയാണ് വരികള്‍ എഴുതിയിരിക്കുന്നത്.

    തുമ്പയും തുളസിയും കേരളത്തിന്റെയും ഭംഗിയെയും സംസ്‌കാരത്തെക്കുറിച്ചുമുളള ഒരു പാട്ടാണ്. മമ്മൂട്ടിയെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മേഘം എന്ന സിനിമയിലേതാണ് ഈ ഗാനം. മലയാളികള്‍ ഏറെക്കാലം പാടിക്കൊണ്ട് നടന്ന ഗാനങ്ങളില്‍ ഒന്നുകൂടിയാണ് ഇത്. മമ്മൂട്ടിയും പ്രിയാ ഗില്ലുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. മെയില്‍ വേര്‍ഷന്‍ എംജി ശ്രീകുമാറും ഫീമെയില്‍ വേര്‍ഷന്‍ കെഎസ് ചിത്രയും പാടിയിരിക്കുന്നു. ഗീരിഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

    മാമാങ്കത്തിന്റെ റിലീസ് ദിനം കല്യാണ തിയ്യതി! സിനിമ കാണാന്‍ നേരത്തെ വിവാഹം കഴിച്ച് ആരാധകന്‍മാമാങ്കത്തിന്റെ റിലീസ് ദിനം കല്യാണ തിയ്യതി! സിനിമ കാണാന്‍ നേരത്തെ വിവാഹം കഴിച്ച് ആരാധകന്‍

    Read more about: keralam malayalam
    English summary
    Kerala Piravi Special: Five Ever Green Hit Malayalam Songs
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X