Don't Miss!
- News
ഷിന്‍ഡെ സര്‍ക്കാര്‍ വീഴുമോ? മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ നടന്നേക്കും? വെളിപ്പെടുത്തലുമായി എന്‍സിപി എംപി
- Sports
IND vs NZ: പാക് നിര നാട്ടില്‍ നാണംകെടുന്നു, ഇന്ത്യ തകര്‍ക്കുന്നു-കാരണം പറഞ്ഞ് കനേരിയ
- Automobiles
ഇ-ചലാന്‍ അടക്കാന്‍ മടിക്കല്ലേ... വണ്ടി പൊലീസ് കൊണ്ടുപോകും
- Lifestyle
കാര്യസിദ്ധിയും വിജയവും ഒറ്റയടിക്ക് നേടാം; ഗണേശ ജയന്തിയില്‍ ഈ പ്രതിവിധി ജീവിതം മാറ്റും
- Technology
ബിഎസ്എൻഎൽ അൺലിമിറ്റഡ് എന്ന് പറഞ്ഞാൽ ശരിക്കും അൺലിമിറ്റഡ് തന്നെ! ഏറ്റുമുട്ടാൻ ആരുണ്ട്!
- Travel
ഗുരുവായൂരപ്പന്റെ ഓരോ ദര്‍ശനത്തിന്റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന് അനുഗ്രഹിക്കും
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
ഉര്‍വശി, ഷീല, ശ്രീവിദ്യ! 50 വര്‍ഷം 33 നടിമാര്‍, മികച്ച നടിയായി റെക്കോര്‍ഡ് സൃഷ്ടിച്ചത് നടി ഉര്‍വശി!
49-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ 2018 ലെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നടി നിമിഷ സജയനായിരുന്നു. സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിലൂടെയും ഒരു കുപ്രസിദ്ധ പയ്യന് എന്നീ സിനിമകളിലെ പ്രകടനത്തിലൂടെയുമായിരുന്നു നിമിഷ സജയന് മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. സ്ത്രീ കേന്ദ്രീകൃതമാല്ലെങ്കിലും ലിംഗ രാഷ്ട്രീയം പറഞ്ഞൊരു ചിത്രമായിരുന്നു ചോല.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കാലങ്ങളില്‍ മികച്ച നടിമാരെ കുറിച്ചുള്ള വാര്‍ത്തകളും ശ്രദ്ധേയമായിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആദ്യമായി സ്വന്തമാക്കിയത് നടി ഷീലയായിരുന്നു. 50 വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ 33 ഓളം നടിമാര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. അതില്‍ ഏറ്റവുമധികം തവണ മികച്ച നടിയായ സുന്ദരി ആരാണെന്ന് അറിയാമോ?

ഉര്‍വശി
മലയാള സിനിമയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് ഉര്‍വശി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്ക ഉര്‍വശി അഭിനയിച്ചിട്ടുണ്ട്. 1980-90 കാലഘട്ടത്തില്‍ നായികയായി നിറഞ്ഞ് നിന്ന ഉര്‍വശി ഇപ്പോഴും സിനിമയില്‍ സജീവമാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഏറ്റവുമധികം തവണ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയ നടി ഉര്‍വശിയാണ്. അഞ്ച് തവണയായിരുന്നു ഉര്‍വശിയെ തേടി അംഗീകാരമെത്തിയത്. 1989 ല്‍ മഴവില്‍ക്കാവടി, വര്‍ത്തമാന കാലം, 1990 ല്‍ തലയിണ മന്ത്രം, 1991 ല്‍ കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം, 1995 ല്‍ കഴകം, 2006 ല്‍ മധുചന്ദ്രലേഖ എന്നീ സിനിമകളിലെ പ്രകടനമായിരുന്നു ഉര്‍വശിയെ മികച്ച നടിയാക്കിയത്.

ശ്രീവിദ്യ
ഉര്‍വശി കഴിഞ്ഞാല്‍ രണ്ടാമതുള്ളത് നടി ശ്രീവിദ്യയാണ്. മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്ന ശ്രീവിദ്യ മൂന്ന് തവണയായിരുന്നു മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയത്. 1979 ല്‍ ഇടവഴിയിലെ മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1983ല്‍ രചന, 1992 ദൈവത്തിന്റെ വികൃതികള്‍ എന്നീ ചിത്രങ്ങളിലൂടെയും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ശ്രീവിദ്യയ്ക്ക് ലഭിച്ചിരുന്നു. 1966 ല്‍ സിനിമയിലേക്ക് എത്തിയ നടി മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ഭാഷകളിലും ശ്രീവിദ്യ അഭിനയിച്ചിരുന്നു. ശാലീന സൗന്ദര്യമായിരുന്നു ശ്രീവിദ്യയുടെ പ്രത്യേകത. നടിയുടെ മനോഹരമായ കണ്ണുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഷീല
നടി ഷീലയാണ് ആദ്യമായി കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നടി. മൂന്ന് തവണയായിരുന്നു ഷീലയെ തേടി ഈ അംഗീകാരമെത്തിയത്. 1969 ല്‍ കള്ളിചെല്ലമ്മ എന്ന ചിത്രത്തിലൂടെയായിരുന്നു ഷീല ആദ്യമായി പുരസ്കാരം വാങ്ങുന്നത്. ശേഷം 1971 ല്‍ സരസയ്യ, ഒരു പെണ്ണിന്റെ കഥ, ഉമ്മച്ചു എന്നീ സിനിമകളിലൂടെയും 1976ല്‍ അനുഭവം എന്ന സിനിമയിലെ പ്രകടനത്തിനും ഷീലയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചു.

മറ്റ് നടിമാര്‍
ഒന്നിലധികം തവണ മികച്ച നടിമാര്‍ക്കുള്ള പുരസ്കാരം സ്വന്തമാക്കിയ നടിമാരും ഇക്കൂട്ടത്തിലുണ്ട്. ജയഭാരതി (1972, 1973), സീമ (1984, 1985), സുഹാസിനി (1987, 2001), സംയുക്ത വര്‍മ്മ (1999, 2000), നവ്യ നായര്‍ (2003, 2005), മീര ജാസ്മിന് (2003, 2007), കാവ്യ മാധവന് (2004, 2010), ശ്വേത മേനോന് (2009, 2011), പാര്‍വ്വതി തിരുവോത്ത് (2015, 2017), എന്നിവരാണ് ഒന്നിലധികം തവണ മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയവര്‍. 2004 ല്‍ കാവ്യ മാധവനൊപ്പം നടി ഗീതു മോഹന്‍ദാസും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1986 ല്‍ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായി പ്രത്യക്ഷപ്പെട്ടതിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും ഗീതുമോഹന്‍ദാസ് സ്വന്തമാക്കിയിരുന്നു.

ഇതുമൊരു റെക്കോര്‍ഡാണ്..
ഒന്നിലധികം തവണ മികച്ച നടിയ്ക്കുള്ള പുരസ്കാരം വാങ്ങുക മാത്രമല്ല അടുപ്പിച്ച് അടുപ്പിച്ചുള്ള വര്‍ഷങ്ങളില്‍ പുരസ്കാരം വാങ്ങി ഞെട്ടിച്ച നടിമാരും ഇക്കൂട്ടത്തിലുണ്ട്. അതില്‍ മുന്നില്‍ നില്ക്കുന്നതും നടി ഉര്‍വശിയാണ്. 1989, മുതല്‍ 91 വരെ അടുപ്പിച്ച് മൂന്ന് വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉര്‍വശിയായിരുന്നു സ്വന്തമാക്കിയത്. 1984, 1985 വര്‍ഷങ്ങളില്‍ നടി സീമയും 1999, 2000 ത്തില്‍ സംയുക്ത വര്‍മ്മയും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
-
മരുമക്കൾക്ക് കിട്ടിയ ഭാഗ്യക്കുറിയാണ് ഞാൻ; അമ്മയുടെ പ്രതിമയുണ്ടാക്കി പൂജാമുറിയിൽ വെക്കെന്ന് പറയാറുണ്ട്: മല്ലിക!
-
അന്ന് എല്ലാവരും കളിയാക്കി, പക്ഷെ അദ്ദേഹത്തിന്റെ ജീവിതത്തിൽ അത് തന്നെ സംഭവിച്ചു; കൈതപ്രം
-
വാപ്പ മരിച്ചപ്പോഴാണ് മരണത്തെക്കുറിച്ച് ചിന്തിക്കുന്നത്, വല്ലാത്തൊരു നഷ്ടമായിരുന്നു അത്: മമ്മൂട്ടി