ഫഹദ് ഫാസിലോ മോഹന്‍ലാലോ? ഇത്തവണ ആരാണ് മികച്ച നടന്‍? നോമിനേഷനിലുള്ളത് യൂത്തന്മാരും താരരാജാക്കന്മാരും!!

വീണ്ടുമൊരു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കാനുള്ള സമയമായിരിക്കുകയാണ്. മികച്ച നടനും നടിയും പുരസ്‌കാരത്തിന് അര്‍ഹരായവര്‍ ആരൊക്കെയാണെന്ന് അറിയുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. 2018 ലെ അവാര്‍ഡുകള്‍ ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. മികച്ച ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള സ്‌ക്രീനിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

എല്ലാ വര്‍ഷവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ പേരില്‍ ചില വിവാദങ്ങള്‍ തലപൊക്കാറുണ്ട്. ഇത്തവണയും അങ്ങനെ ഒരു സംഭവമുണ്ടായെങ്കിലും പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിച്ച് മുന്നോട്ട് പോവുകയായിരുന്നു. ഇത്തവണ മികച്ച നടന്മാരുടെയു നടിമാരുടെയും പട്ടികയിലുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പുറത്ത് വന്നിരിക്കുകയാണ്.

 മികച്ച നടന്‍

മികച്ച നടന്‍

2018 ലെ മികച്ച നടന്‍ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഫഹദ് ഫാസില്‍ (കാര്‍ബണ്‍, വരത്തന്‍, ഞാന്‍ പ്രകാശന്‍), ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി), ജോജു ജോര്‍ജ് (ജോസഫ്), മോഹന്‍ലാല്‍ (ഒടിയന്‍, കായംകുളം കൊച്ചുണ്ണി), ദിലീപ് (കമ്മാരസംഭവം), സുരാജ് വെഞ്ഞാറമൂട് (കുട്ടന്‍പിള്ളയുടെ ശിവരാത്രി), നിവിന്‍ പോളി (കായംകുളം കൊച്ചുണ്ണി), ടൊവിനോ തോമസ് (മറഡോണ, ഒരു കുപ്രസിദ്ധ പയ്യന്‍, തീവണ്ടി, എന്റെ ഉമ്മാന്റെ പേര്) എന്നിവരാണ് മികച്ച നടനുള്ള നോമിനേഷനിലുള്ളത്.

 മികച്ച ചിത്രം, സംവിധായകന്‍

മികച്ച ചിത്രം, സംവിധായകന്‍

മികച്ച ചിത്രത്തിനും സംവിധായകനുമുള്ള മത്സരത്തില്‍ രാജ്യാന്തര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയവര്‍ മുതല്‍ നവാഗതര്‍ വരെയുണ്ട്. ഷാജി എന്‍ കരുണ്‍ (ഓള്), ടിവി ചന്ദ്രന്‍ (പെങ്ങളില), ജയരാജിന്റെ (രൗദ്രം), ശ്യാമപ്രസാദിന്റെ (എ സണ്‍ഡേ), സത്യന്‍ അന്തിക്കാട് (ഞാന്‍ പ്രകാശന്‍), മധുപാല്‍ (ഒരു കുപ്രസിദ്ധ പയ്യന്‍), അഞ്ജലി മേനോന്‍ (കൂടെ), സക്കറിയ (സുഡാനി ഫ്രം നൈജീരിയ), എം മോഹനന്‍ (അരവിന്ദന്റെ അതിഥികള്‍), റോഷന്‍ ആന്‍ഡ്രൂസ് (കായംകുളം കൊച്ചുണ്ണി), സനല്‍കുമാര്‍ ശശിധരന്‍ (ചോല), പ്രിയാനന്ദന്‍ (സൈലന്‍സര്‍), ജയന്‍ ചെറിയാന്‍ (കാ ബോഡി സ്‌കേപ്‌സ്), അമല്‍ നീരദ് (വരത്തന്‍), ശ്രീകുമാര്‍ മേനോന്‍ (ഒടിയന്‍), ഡിജോ ജോസ് ആന്റണി ക്വീന്‍, എം പത്മകുമാര്‍ (ജോസഫ്) ഫെല്ലിനി ടിപി (തീവണ്ടി), രഞ്ജിത്ത് ശങ്കര്‍ (ഞാന്‍ മേരിക്കുട്ടി, ജീന്‍മാര്‍ക്കോസ് (കുട്ടന്‍പിള്ളയുടെ ശിവരാത്രി), തുടങ്ങിയ ചിത്രങ്ങള്‍ വിവിധ അവാര്‍ഡുകള്‍ക്കായി മത്സരരംഗത്തുണ്ട്.

 104 സിനിമകള്‍

104 സിനിമകള്‍

104 സിനിമകളാണ് ഇത്തവണ മത്സരത്തിനുള്ളത്. 100 ഫീച്ചര്‍ ചിത്രങ്ങളും കുട്ടികളുടെ നാല് ചിത്രങ്ങളും ജൂറി മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് സിനിമ കാണുകയാണ്. ഈ മാസം 28 നോ മാര്‍ച്ച് ഒന്നിനോ അവാര്‍ഡ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പ്രശ്‌സത സംവിധായകന്‍ കുമാര്‍ സാഹ്‌നിയാണ് ജൂറിയുടെ അധ്യക്ഷന്‍. ഡോ.പികെ പോക്കറാണ് രചനാ വിഭാഗം ജൂറി അധ്യക്ഷന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ക്യാമറമാന്‍ കെജി ജയന്‍, സൗണ്ട് എന്‍ജീനിയര്‍ മോഹന്‍ദാസ്, നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പിജെ ഇഗ്നേഷ്യസ്, നവ്യ നായര്‍, എന്നിവരാണ് സിനിമാ വിഭാഗം ജൂരി അംഗങ്ങള്‍.

 തുടക്കത്തിലെ വിവാദം

തുടക്കത്തിലെ വിവാദം

കഴിഞ്ഞ വര്‍ഷവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്യുന്നതിന്റെ പേരില്‍ പല വിവാദങ്ങളും തല ഉയര്‍ത്തിയിരുന്നു. ഇത്തവണയും അതുപോലെ സംഭവിച്ചിരിക്കുകയാണ്. കമലിന്റെ സംവിധാനത്തിലെത്തിയ ആമിയും ബീന പോള്‍ എഡിറ്റിംഗ് നിര്‍വഹിച്ച കാര്‍ബണ്‍ എന്നീ സിനിമകള്‍ പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശം വന്നതോടെയാണ് വിവാദം തുടങ്ങിയത്. ഈ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്റെ ഓഫീസില്‍ നിന്നുമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയ്ക്ക് ഇത്തരമൊരു നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ കമലും ബീന പോളും രംഗത്ത് എത്തിയിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുവരുടെയും സിനിമകള്‍ മത്സരത്തില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X