മമ്മൂക്ക സൃഷ്ടിച്ച ചരിത്രം, മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം! പഴശ്ശിരാജ വന്നിട്ട് ഇന്ന് 9 വര്‍ഷം!
കായംകുളം കൊച്ചുണ്ണിയുടെ കഥയുമായെത്തിയ സിനിമ തിയറ്ററുകള്‍ നിറഞ്ഞോടുമ്പോള്‍ ഒക്ടോബര്‍ പതിനാറിന് മറ്റൊരു ആവേശത്തിലാണ് മലയാള സിനിമാപ്രേമികള്‍. ബിഗ് ബജറ്റ് ചിത്രമായി നിര്‍മ്മിച്ച പഴശ്ശിരാജ റിലീസിനെത്തിയിട്ട് ഒന്‍പത് വര്‍ഷമായിരിക്കുകയാണ്. മലയാളത്തിലെ മികച്ചൊരു ഇതിഹാസ നായകന്റെ കഥ പറഞ്ഞ സിനിമയായിരുന്നു കേരള വര്‍മ്മ പഴശ്ശിരാജ.
പഴശ്ശിരാജയിലെ മമ്മൂട്ടിയുടെയും മറ്റ് താരങ്ങളുടെയും അതിശയിപ്പിക്കുന്ന പ്രകടനം ആരാധകരുടെ മനസില്‍ നിന്നും മാഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയ സജീവമല്ലാത്ത കാലത്ത് റിലീസ് ചെയ്തിട്ടും പഴശ്ശിരാജയുടെ മാസ് സിനിമാപ്രേമികള്‍ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും പഴശ്ശിയെ കുറിച്ചുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങളുമായി ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.

കേരള വര്‍മ്മ പഴശ്ശിരാജ
എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കേരള വര്‍മ്മ പഴശ്ശിരാജ. മലയാളത്തില്‍ നിര്‍മ്മിച്ച സിനിമ തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായിട്ടാണ് റിലീസിനെത്തിയത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു കേരള വര്‍മ്മ പഴശ്ശിരാജ. 27 കോടിയോളം രൂപയായിരുന്നു പഴശ്ശിരാജയുടെ നിര്‍മാണത്തിന് ആവശ്യമായി വന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു സിനിമ നിര്‍മ്മിച്ചത്.

മമ്മൂട്ടിയും മറ്റ് താരങ്ങളും...
ചരിത്രത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സിനിമ വീരപഴശ്ശി തമ്പുരാന്റെ കഥയായിരുന്നു പറഞ്ഞത്. പഴശ്ശിയുടെ വേഷത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ തകര്‍ത്തഭിനയിച്ചിരുന്നു. ഒപ്പം തമിഴ് നടന്‍ ശരത് കുമാര്‍, മനോജ് കെ ജയന്‍, പത്മപ്രിയ, കനിഹ, സുരേഷ് കൃഷ്ണ, സുമന്‍, തിലകന്‍, ജഗതി ശ്രീകുമാര്‍, തുടങ്ങി വമ്പന്‍താരനിരയായിരുന്നു അണിനിരന്നത്. അവരവര്‍ക്ക് കിട്ടിയ കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞിരുന്നു. ഇളയരാജയായിരുന്നു സംഗീതമൊരുക്കിയത്. ശബ്ദമിശ്രണം ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയായിരുന്നു. മികച്ച പശ്ചാതല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം സിനിമയിലൂടെ ഇളയരാജയ്ക്ക് ലഭിച്ചിരുന്നു.

ഒന്‍പത് വര്‍ഷങ്ങള്‍
2009 ഒക്ടോബര്‍ 16 നായിരുന്നു പഴശ്ശിരാജയുടെ റിലീസ്. ഇന്ന് ഒന്‍പത് വര്‍ഷങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് സിനിമ. അക്കാലത്ത് സോഷ്യല്‍ മീഡിയയും ട്രോളന്മാരും സജീവമായിരുന്നെങ്കില്‍ പുലിമുരുകന് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരത്തില്‍ സിനിമ എത്തുമെന്നാണ് ട്രോളന്മാര്‍ പറയുന്നത്. പഴശ്ശിരാജയെ വെല്ലാന്‍ പാകത്തിന് ഇനിയും ഒരു ചരിത്ര സിനിമയോ ഇതിഹാസമോ വന്നിട്ടില്ലെന്നും ചിലര്‍ പറയുന്നു.

100 കോടി കിട്ടുമായിരുന്നു...
സോഷ്യല്‍ മീഡിയ ഇത്രയൊക്ക സജീവമായ ഈ കാലഘട്ടത്തിലായിരുന്നു പഴശ്ശിരാജ റിലീസിനെത്തിയിരുന്നതെങ്കില്‍ 100 കോടിയൊക്കെ നിഷ്പ്രയാസം സ്വന്തമാക്കുന്ന സിനിമ പഴശ്ശിരാജ ആയിരുന്നേനെ എന്നാണ് ട്രോളന്മാര്‍ പറയുന്നത്.

പഴശ്ശിയുടെ ഓളം കണ്ടിട്ടുണ്ടാവില്ല..
പുലിമുരുകന്‍ തിയറ്ററില്‍ ഉണ്ടാക്കിയ ഓളം വേറൊരു സിനിമയും ഉണ്ടാക്കിയിട്ടില്ലെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഇവര്‍ പുലിമുരുകന്‍ മുതല്‍ സിനിമ കാണാന്‍ തുടങ്ങിയവരായിരിക്കുമെന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍. കാരണം പഴശ്ശിരാജയുണ്ടാക്കിയ ഓളം അത്രയക്കും വലുതായിരുന്നു.
ഫാന്‍ മെയ്ഡ് ട്രെയിലര്‍
കേരള വര്‍മ്മ പഴശ്ശിരാജ റിലീസിനെത്തിയിട്ട് ഒന്‍പത് വര്‍ഷമായെങ്കിലും ഇപ്പോള്‍ പുറത്ത് വന്ന ഫാന്‍ മെയ്ഡ് ട്രെയിലര്‍ കണ്ടവര്‍ക്ക് രോമാഞ്ചം വരാതിരിക്കില്ല.

എതിരാളിയില്ലെന്ന് പറയാം..
മലയാളത്തില്‍ ചരിത്ര സിനിമകളില്‍ നായകനാവാനും ഇതിഹാസമാവാനും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് എതിരാളികള്‍ ഇല്ലെന്നുള്ളുത് തെളിയിച്ചിട്ട് ഇന്നേക്ക് ഒന്‍പത് കൊല്ലമായിരിക്കുകയാണ്.

ചരിത്രം സൃഷ്ടിച്ച മമ്മൂക്ക
മലയാള സിനിമ കോടികള്‍ മുതല്‍ മുടക്കിലെത്തുന്ന ബ്രഹ്മാണ്ഡ സിനിമകള്‍ സ്വപ്‌നം കണ്ട് തുടങ്ങുന്നതിന് മുന്നേ പഴശ്ശിരാജ പോലൊരു ചരിത്ര സിനിമ ഇറക്കി മമ്മൂക്ക ചരിത്രം സൃഷ്ടിച്ചിരുന്നു. സിനിമ ഇറങ്ങിയിട്ട് 9 വര്‍ഷമായെങ്കിലും മലയാളക്കരയുടെ ചരിത്രത്തില്‍ ഏറ്റവും മുന്നിലാണ് ഈ സിനിമയുടെ സ്ഥാനം.

മറ്റൊരു സിനിമയില്ല
പഴശ്ശിരാജ ഇറങ്ങിയിട്ട് ഒന്‍പത് കൊല്ലം പൂര്‍ത്തിയായി. എന്നിട്ടും പഴശ്ശിരാജയ്ക്ക് ശേഷം ബ്രഹ്മാണ്ഡം എന്ന വാക്കിനോട് നൂറ് ശതമാനം നീതി പുലര്‍ത്തിയ മറ്റൊരു സിനിമയും ഇറങ്ങിയിട്ടില്ലെന്നുള്ളതാണ് വസ്തുത.

ഏക സിനിമ
ബ്രഹ്മാണ്ഡ സിനിമയാണ് എന്ന വാക്കിനോട് നീതി പുലര്‍ത്തിയ ഏക മലയാള ചിത്രത്തിന് മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ വരവേല്‍പ്പിന് ഒന്‍പത് വര്‍ഷം മലയാളത്തിന്റെ മഹാനടനം മമ്മൂക്കയിലൂടെ വീര കേരള വര്‍മ്മ പഴശ്ശിയുടെ മാസ് ഇന്നും ജീവിക്കുന്നു.

ഇന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മലയാളികളുടെ മനസില്‍ പഴശ്ശിരാജയ്ക്ക് നല്‍കിയിരിക്കുന്ന സ്ഥാനം അങ്ങനെയൊന്നും മാഞ്ഞ് പോവത്തില്ല.

പക്കിയെ പൊക്കുന്നു..
പഴശ്ശി രാജയെ കുറിച്ച് പോസ്റ്റിടാന്‍ വരുന്ന മമ്മൂക്ക ഫാന്‍സിന് മുന്നില്‍ ഇത്തിക്കര പക്കിയെ കുറിച്ചുള്ള പോസ്റ്ററുകളും മറ്റുമാണ് നിറഞ്ഞിരിക്കുന്നത്.

മാമാങ്കം വരുന്നു...
പഴശ്ശിരാജയിലൂടെ ചരിത്ര നായകന്റെ യുദ്ധം മലയാളികള്‍ കണ്ട് കൈയടിച്ച് കഴിഞ്ഞു. ഇനി മാമാങ്കത്തിലൂടെ അതുപോലൊരു അതിശയം കാണാന്‍ കാത്തിരിക്കുകയാണ്.

മികവുറ്റ കലാസൃഷ്ടി
കളക്ഷന്റെ പേരില്‍ പിന്നിലാണെന്ന് പറഞ്ഞാലും അക്കാലത്ത് നേടാന്‍ കഴിയുന്നതിലും അപ്പുറം പഴശ്ശിരാജ സ്വന്തമാക്കിയിരുന്നു. ഒപ്പം മലയാളത്തിലെ മികച്ചൊരു കലാസൃഷ്ടി തന്നെയാണ് കേരള വര്‍മ്മ പഴശ്ശിരാജ.

അഡാര്‍ കോംബോ
മലയാള സിനിമയില്‍ സംവിധായകന്‍, നടന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ കഴിവുള്ള മൂന്ന് പേര്‍ ചേര്‍ന്നാല്‍ നല്ല സിനിമകള്‍ ലഭിക്കും. അത്തരത്തില്‍ അഡാറ് കൂട്ടുകെട്ടാണ് മമ്മൂട്ടിയും ഹരിഹരനും എംടി വാസുദേവന്‍ നായരും.


Click it and Unblock the Notifications











