വീടില്ലായിരുന്നു, അന്ന് എന്നെ സഹായിച്ചത് മമ്മൂട്ടി, സിനിമ നൽകിയ പണത്തെ കുറിച്ച് കെജി ജോര്‍ജ്ജ്

മലയാളി പ്രേക്ഷകർക്ക് മികച്ച ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് കെജി ജോർജ്ജ്. ഒരുപിടി മികച്ച ചിത്രങ്ങളാണ് കെജി ജോർജ്ജ് മലയാള സിനിമയ്ക്ക് നൽകിയത്. രാമൂ കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിലൂടെ സംവിധായ സഹായിയായിട്ടാണ് സിനിമ ജീവിതം ആരംഭിച്ചത്. മൂന്ന് വർഷത്തോളം രാമൂ കാര്യാട്ടിനോടൊപ്പം പ്രവർത്തിച്ചിരുന്നു ജേർജ്ജ് പിന്നീട് സ്വതന്ത്ര സം സംവിധായകനാവുകയായിരുന്നു. അതുവരെ കണ്ടതിൽ വെച്ച് വ്യത്യസ്തമായ പ്രമേയമായത്തിലൂടെയാണ കെജി ജോർജ്ജ് സിനിമകൾ ഒരുങ്ങിയത്.

മലയാള സിനിമയിൽ മികച്ച ഒരു പിടി ക്ലാസിക് ചിത്രങ്ങൾ ഒരുക്കിയെങ്കിലും വലിയ സാമ്പത്തിക നേട്ടമുണ്ടായിരുന്നില്ലെന്നാണ് സംവിധായകൻ പറയുന്നത്. മാധ്യമം ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദഹം പറഞ്ഞത്. കൂടാത സിനിമയിൽ നിന്ന് പിൻമാറാനുള്ള കാരണവും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്.മമ്മൂട്ടി നായകനായ 'ഇലവങ്കോട് ദേശം' എന്ന സിനിമയാണ് കെജി ജോര്‍ജ്ജ് അവസാനമായി സംവിധാനം ചെയ്തത്.

 സാമ്പത്തിക ലാഭം

കുറച്ച് നല്ല ചിത്രങ്ങൾ ചെയ്തുവെങ്കിലും സാമ്പത്തികമായി വലിയ നേട്ടമൊന്നും ഉണ്ടായിരുന്നില്ല. അന്ന് കണക്ക് പറഞ്ഞ് വാങ്ങുന്ന രീതിയില്ലായിരുന്നു. എന്നെ സഹായിക്കാനായി മമ്മൂട്ടിയും മാക് അലിയും കൂടിയാണ് ഞാന്‍ നിര്‍മ്മാതാവായ ‘മഹാനഗരം' നിര്‍മ്മിച്ചത്. മികച്ച സിനിമയല്ലെങ്കിലും സാമ്പത്തികമായി വിജയമായി. എനിക്ക് എടുത്തുപറയത്തക്ക സാമ്പത്തിക നേട്ടമുണ്ടാക്കിയ സിനിമ അത് മാത്രമാണ്. അതിന്റെ വിജയത്തിലൂടെ കുറച്ചു പണം കിട്ടിയത് ആശ്വാസമായി-കെജി ജോർജ്ജ് പറഞ്ഞു.

സിനിമ ജീവിതം നിർത്താൻ കാരണം

ഞാൻ ചെയ്ത ഇരകൾ സിനിമ വരെ നന്നായി പോയി. എന്നാൽ പിന്നീട് 90 കളിൽ സിനിമകക് മാറ്റങ്ങൾ വന്നു. കഥയ്ക്കും സിനിമയ്ക്കും ആവശ്യമായ അഭിനേതാക്കളെ കാസ്റ്റ് ചെയ്യുന്നതാണ്‌ എന്റെ രീതി. അത് പറ്റാതെ വന്നു. നിര്‍മ്മാതാക്കളും വിതരണക്കാരും താരങ്ങളും പ്രധാനമായി. സംവിധായകന്റെ ക്രീയേറ്റീവ് ആര്‍ട്ട് ആണ് സിനിമ. ആ അവസ്ഥയിലെ എനിക്ക് വര്‍ക്ക് ചെയ്യാനാവൂ. അങ്ങനെയല്ലാതെ വന്നപ്പോള്‍ പതുക്കെ പിന്മാറി. കെജി ജോര്‍ജ്ജ് അഭിമുഖത്തിൽ പറഞ്ഞു.1998 ൽ മമ്മൂട്ടി ചിത്രമായ ഇലവങ്കാട് ദേശമാണ് ജോർജ്ജ് അവസാനം നിർമ്മിച്ച ചിത്രം.

Recommended Video

Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam
 മമ്മൂട്ടി സ്വയം പഠിച്ച നടൻ

മമ്മൂട്ടി വളരെ ഡെഡിക്കേറ്റഡായ നടനാണെന്നും ജോർജ്ജ് അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ സിനിമയാണ്.നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യും. ഇത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന നടനില്ല. . ഇപ്പോള്‍ കാണണമെന്ന് തോന്നാറുള്ള ആളാണ്', കെ.ജി ജോര്‍ജ് പറയുന്നു. കൂടാതെ മമ്മൂട്ടി സ്വയം പഠിച്ച് വളർന്ന് ഉന്നതിയിൽ എത്തിയ നടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  അധികം ഉപയോഗിച്ചിട്ടില്ലാത്ത താരങ്ങൾ

മലയാള സിനിമ അധികം ഉപയോഗിച്ചിട്ടില്ലാത്ത താരങ്ങളെ കുറിച്ചും അഭിമുഖത്തിൽ പറഞ്ഞു. തിലകന്റേയും ഭരത് ഗോപിയുടേയും പ്രതിഭ അധികം മലയാള സിനിമ ഉപയോഗിച്ചിട്ടില്ലെന്നാണ് സംവിധായകൻ പറയുന്നത്. അവർ മികച്ച ആർട്ടിസ്റ്റുകളാണ്. അവരുടെ കൂടെ എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റി. അതെനിക്കും അവര്‍ക്കും ഗുണമായി.ഗോപിയുടേയും തിലകന്റേയും ഒന്നും ടാലന്റ് മലയാള സിനിമയ്ക്ക് ശരിക്കും ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് തോന്നാറുണ്ട് അദ്ദേഹം പറഞ്ഞു. കെജി ജോർജ്ജിന്റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു തലകനും ഭരത് ഗോപിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X