ശ്രീവിദ്യ ഡാഡിയുടെ ആദ്യഭാര്യയാണോ? മകളും ഇതേ ചോദ്യവുമായി കരഞ്ഞോണ്ട് വന്നെന്ന് കെജി ജോര്‍ജ്

മലയാള സിനിമയിലെ ശാലീന സൗന്ദര്യമായി എല്ലാവരും മുദ്ര കുത്താറുള്ള താരമാണ് ശ്രീവിദ്യ. വര്‍ഷങ്ങള്‍ക്ക് മുന്‍പേ മണ്‍മറഞ്ഞ് പോയെങ്കിലും നടിയുടെ ജീവിതവും മറ്റ് വിശേഷങ്ങളും എല്ലാ കാലത്തും ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ ശ്രീവിദ്യയെ കുറിച്ച് സംവിധായകന്‍ കെജി ജോര്‍ജ് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.

മുന്‍പൊരിക്കല്‍ സിദ്ദിഖ് അവതാരകനായിട്ടെത്തുന്ന പരിപാടിയില്‍ കെജി ജോര്‍ജിനൊപ്പം ശ്രീവിദ്യയും പങ്കെടുത്തിരുന്നു. ശ്രീവിദ്യയുടെ ഭര്‍ത്താവിന്റെ പേര് ജോര്‍ജ് എന്നായത് കൊണ്ട് ചില തെറ്റിദ്ധാരണകള്‍ അതിലൂടെ ഉണ്ടായിട്ടുണ്ടെന്നാണ് ജോര്‍ജ് പറയുന്നത്. ഒരിക്കല്‍ തന്റെ മകള്‍ പോലും ശ്രീവിദ്യ ആദ്യഭാര്യയാണോ എന്ന ചോദ്യവുമായി വന്നിരുന്നെന്ന് താരം വെളിപ്പെടുത്തുന്നു.

മലയാളികള്‍ വിചാരിക്കുന്നത് ശ്രീവിദ്യയുടെ ഭര്‍ത്താവായ ജോര്‍ജ് ഞാനാണെന്നാണ്

'സിനിമയുമായി ബന്ധമില്ലാത്ത ഒരുപാട് മലയാളികള്‍ വിചാരിക്കുന്നത് ശ്രീവിദ്യയുടെ ഭര്‍ത്താവായ ജോര്‍ജ് ഞാനാണെന്നാണ്. മദ്രാസില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഫ്‌ളൈറ്റില്‍ വരുമ്പോള്‍ എയര്‍ഹോസ്റ്റസുമാര്‍ ശ്രീവിദ്യയ്ക്ക് സുഖമാണോ, ഭാര്യ ഇന്നലെ ഫ്‌ളൈറ്റില്‍ ഉണ്ടായിരുന്നു എന്നൊക്കെ എന്നോട് പറയുമായിരുന്നുട. ഒരേ പേര് ആയതിന്റെ തെറ്റിദ്ധാരണ ആണെന്ന് ശ്രീവിദ്യയും സൂചിപ്പിച്ചു.

മമ്മിയെ രണ്ടാമത് കെട്ടിയതാണോ? ആദ്യം കെട്ടിയത് ശ്രീവിദ്യയെ അല്ലേ എന്നുമാണ് ചോദിച്ചത്.

തന്റെ മകളും ഇതേ കാര്യം ചോദിച്ച് വന്നതിനെ പറ്റിയും കെജി ജോര്‍ജ് പറഞ്ഞു. കോട്ടയം ഹില്‍സ് സ്‌കൂളിലേക്ക് മകള്‍ പഠിക്കാന്‍ പോയി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ കരഞ്ഞോണ്ട് വീട്ടില്‍ വന്നു. 'ഡാഡീ.. മമ്മിയെ രണ്ടാമത് കെട്ടിയതാണോ? ആദ്യം കെട്ടിയത് ശ്രീവിദ്യയെ അല്ലേ എന്നുമാണ് ചോദിച്ചത്. ഇപ്പോഴും ധാരാളം ആളുകള്‍ അങ്ങനെ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് ഞാനൊരു വില്ലനാണെന്ന ചിന്തയും അവര്‍ക്കുണ്ടെന്നാണ് ജോര്‍ജ് പറയുന്നത്.

 ഇപ്പോഴാണെങ്കിലും ലവ് മ്യാരേജ് തന്നെയാണ് നല്ലതെന്ന് താന്‍ പറയുമെന്നും ശ്രീവിദ്യ പറയുന്നു.

അതൊരു രസകരമായ കാര്യമാണ്. എന്നാലും ഇത്രയും നല്ല മനസുള്ള ശ്രീവിദ്യയ്ക്ക് ജീവിതത്തില്‍ ഇങ്ങനെ ദുരന്തമുണ്ടാക്കി തന്നത് ആരാണെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. അതിനുള്ള മറുപടി ശ്രീവിദ്യ തന്നെ പറഞ്ഞു. 'ആരോടാണെങ്കിലും നമ്മുക്ക് ത്യജിക്കേണ്ടി വരും. അത് വീട്ടിലെ പട്ടിക്കുഞ്ഞാണെങ്കിലും അങ്ങനെയാണ് വേണ്ടത്.

ത്യാഗമില്ലാതെ ഒരു ജീവിതമല്ല. തുല്യത പാലിക്കുകയാണെങ്കില്‍ എന്നെങ്കിലും ആ സ്‌നേഹം തിരിച്ച് കിട്ടും. അത് പ്രതീക്ഷിക്കരുത്. നമ്മള്‍ കൊടുക്കാനുള്ളത് നൂറ് ശതമാനം അങ്ങോട്ട് കൊടുക്കണം. ഇപ്പോഴാണെങ്കിലും ലവ് മ്യാരേജ് തന്നെയാണ് നല്ലതെന്ന് താന്‍ പറയുമെന്നും ശ്രീവിദ്യ പറയുന്നു.

 അസിസ്റ്റന്റ് സംവിധായകനായ ജോര്‍ജ് തോമസാണ് ശ്രീവിദ്യയുടെ ഭര്‍ത്താവ്

അസിസ്റ്റന്റ് സംവിധായകനായ ജോര്‍ജ് തോമസാണ് ശ്രീവിദ്യയുടെ ഭര്‍ത്താവ്. സിനിമാ ലൊക്കേഷനില്‍ നിന്ന് കണ്ട് ഇഷ്ടപ്പെട്ട താരങ്ങള്‍ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ ആ ദാമ്പത്യ ജീവിതം വിജയിക്കാതെ പോയി. 1978 ല്‍ വിവാഹിതയായ ശ്രീവിദ്യ 1980 ല്‍ വിവാഹമോചിതയായി. വിവാഹം കഴിഞ്ഞ് കുടുംബിനിയായി ജീവിക്കാനാണ് ശ്രീവിദ്യ ആഗ്രഹിച്ചിരുന്നത്. എന്നാൽ അത് നടക്കാതെ വരികയും പിൽക്കാലത്ത് സിനിമയിൽ സജീവമാവുകയുമായിരുന്നു.

അഭിമുഖത്തിൻ്റെപൂർണരൂപം കാണാം

More from Filmibeat

Read more about: srividhya kg george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X