'ഉർവശിയുമായി വല്ലാത്ത ആത്മബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു; അവർ പിരിയരുതെന്ന് ആ​ഗ്രഹിച്ചു'

കഴിഞ്ഞ ദിവസമാണ് സം​ഗീതഞ്ജൻ കെജി ജയൻ ലോകത്തോട് വിട വാങ്ങിയത്. 90ാം വയസിലാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു കെജ ജയൻ. ചൊവ്വാഴ്ച പുലർച്ചെ തൃപ്പൂണിത്തറയിലെ വീട്ടിൽ വെച്ചാണ് അന്ത്യം. മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടത്തി. നട‌ൻ മനോജ് കെ ജയന്റെ പിതാവാണ് കെജി ജയൻ. സംസ്കാര ചടങ്ങിനിടെയുള്ള ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ ഏവരെയും വിഷമിപ്പിച്ചത് മനോജ് കെ ജയന്റെ ഭാര്യ ആശയുടെ കരച്ചിലാണ്.

എനിക്കിനി അച്ഛനില്ല എന്ന് പറഞ്ഞ് നിലവിളിക്കുന്ന ആശയെയാണ് വീഡിയോയിൽ കണ്ടത്. മക്കൾക്കൊപ്പം ലണ്ടനിലായിരുന്നു ആശ. മരണ വാർത്തയറിഞ്ഞ് ഉടനെ തിരിച്ചെത്തിയതാണ്. ഭർതൃപിതാവ് എന്നതിനപ്പുറം സ്വന്തം അച്ഛനെ പോലെയായിരുന്നു കെജി ജയൻ ആശയ്ക്ക്. ഇതേ ആത്മബന്ധം മനോജ് കെ ജയന്റെ ആ​ദ്യ ഭാര്യ ഉർവശിക്കും കെജി ജയനോടുണ്ടായിരുന്നു. മനോജ് കെ ജയനും ഉർവശിയും വേർപിരിഞ്ഞപ്പോൾ ഏറെ വേദനിച്ചത് കെജി ജയനാണ്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

KG Jayan  Manoj K Jayan

ഉർവശിയുമായി വല്ലാത്ത ആത്മബന്ധം ജയനുണ്ടായിരുന്നു. മനോജ് കെ ജയനും ഉർവശിയും പിരിഞ്ഞത് മനോജിനേക്കാൾ വേദനിപ്പിച്ചത് അദ്ദേഹത്തിന്റെ അച്ഛൻ ജയനെയാണ്. അതുപോലെ തന്നെ ഞാൻ പോയ ശേഷമേ പോകൂ എന്ന് വിശ്വസിച്ചിരുന്ന ഭാര്യയുടെ അകാലത്തിലെ മരണവും അദ്ദേ​​ഹത്തെ തളർത്തി. മനോജ് കെ ജയനും ഉർവശിക്കും ജനിച്ച കുഞ്ഞാറ്റ എന്ന കുട്ടി എന്നും അദ്ദേഹത്തിന് തീരാദുഖം പോലെയായിരുന്നു. മനോജും ഉർവശിയും പിരിയാൻ പാടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ആ​ഗ്രഹം.

എനിക്കറിയാവുന്നത് വെച്ച് മനോജിന് ഉർവശിയുടെ വീട്ടുകാരുമായി ഇപ്പോഴും നല്ല ബന്ധമാണ്. ഉർവശിയുമായി മാത്രമേയുള്ളൂ അകൽച്ച. അത് പാച്ച് ചെയ്യാൻ പറ്റാത്തത് കൊണ്ടാകും. അവരുടെ പേഴ്സണൽ ലൈഫിൽ എന്തോ പറ്റിയതാണ്. അതൊരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. മരണം വരെയും ജയനെ വിഷമിപ്പിച്ചത് ഇക്കാര്യമാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

KG Jayan  Manoj K Jayan

2000 ലാണ് മനോജ് കെ ജയനും ഉർവശിയും വിവാഹിതരായത്. 2008 ൽ വേർപിരിഞ്ഞു. തേജാലക്ഷ്മി എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്. വിവാഹമോചന സമയത്ത് പല ആരോപണങ്ങളും വന്നു. ഉർവശിയുടെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു അത്. മകൾക്ക് വേണ്ടി ഇവരും നിയമപോരാട്ടത്തിനിറങ്ങി. ഇപ്പോൾ മകൾ അച്ഛനും അമ്മയ്ക്കും ഒപ്പം സമയം ചെലവഴിക്കാറുണ്ട്.

മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ഉർവശി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെ ഉർവശിയെക്കുറിച്ച് തേജാലക്ഷ്മി ഒരു അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. അമ്മയുടെ അഭിനയം ഇഷ്ടമാണ്. ശ്രീദേവി പോലും അമ്മയുടെ ഫാനായിരുന്നെന്ന് അറിഞ്ഞപ്പോൾ താൻ അമ്പരന്ന് പോയെന്നാണ് തേജാലക്ഷ്മി പറഞ്ഞത്. അഭിനയ രം​ഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ് തേജാലക്ഷ്മി. ഉർവശി സിനിമകളുടെ തിരക്കിലാണ്.

Read more about: manoj k jayan urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X