ജീവിതത്തിലും സഞ്ജയ് സര്‍ പോരാളിയാണ്, സന്തോഷ വാർത്ത പങ്കുവെച്ച് കെജിഎഫ് സംവിധായകൻ

തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കെജിഎഫ് 2. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ വൻ വിജയമാണ് രണ്ടാം ഭാഗത്തിനായുള്ള പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിക്കുന്നത്. കന്നഡ സിനിമയുടെ ചരിത്രം മാറ്റി എഴുതിയ കെജിഎഫ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഒരു സുപ്രധാന വാർത്ത പുറത്തെത്തിയിരിക്കുകയാണ്.

Recommended Video

KGF 2 sequence wrapped up, new update on Dec 21 | Filmibeat Malayalam

kgf

കെജിഎഫ് ചാപ്റ്റർ 2 വിന്റെ ക്ലൈമാക്സ് ഫൈറ്റ് സീക്വന്‍സ് പൂർത്തിയായിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. യഷിനും ബോളിവുഡ് താരം സഞ്ജയ് ദത്തിനും അണിയ പ്രവർത്തകർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സംവിധായകൻ സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

സഞ്ജയ് ദത്ത് സര്‍ ജീവിതത്തില്‍ ഒരു യഥാര്‍ത്ഥ പോരാളി. യഷിനൊപ്പം പ്രവര്‍ത്തിക്കുന്നത് എപ്പോഴും സുഖകരം. ക്ലൈമാക്‌സ് ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. ക്ലൈമാക്സ് ചിത്രം പങ്കുവെച്ച് കൊണ്ട് സംവിധായകൻ പ്രശാന്ത് നീൽ കുറിച്ചു. സംവിധായകന്റെ പോസ്റ്റ് തെന്നിന്ത്യൻ സിനിമാ കോളങ്ങളിൽ വൈറലായിട്ടുണ്ട്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

യഷിനും സഞ്ജയ് ദത്തിനുമൊപ്പം വൻ താരനിരയാണ് കെജിഎഫ്2 ൽ എത്തുന്നത്. ബോളിവുഡ് താരം രവീണ ടണ്ടണ്‍ , ശ്രീനിഥി ഷെട്ടി, പ്രകാശ് രാജ്, സോനു ഗൗഡ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൊവിഡ് പ്രതിസന്ധിക്ക് മുൻപ് തന്നെ ചിത്രത്തിന്റെ 90% ചിത്രീകരണവും പൂർത്തിയാക്കിയിരുന്നു. ക്യാൻസർ ചികിത്സയ്ക്ക് ശേഷമാണ് നടൻ സഞ്ജയ് ദത്ത് ചിത്രത്തിന്റെ ബാക്കി ഭാഗം പൂർത്തിയാക്കിയത്. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. കെജിഎഫ് ആദ്യ ഭാഗം സൂപ്പര്‍ഹിറ്റായതിന് പിന്നാലെയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.

ഡിസംബർ 21 ന് കെജിഎഫിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയിട്ട് രണ്ട് വർഷം പൂർത്തിയാവുകയാണ്. ചിത്രത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പ്രേക്ഷകർക്കായി ഒരു സർപ്രൈസ് ഉണ്ടെന്ന് നിർമ്മാതാക്കൾ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. സിനിമയെ കുറിച്ചുള്ള പുതിയ പ്രഖ്യാപനത്തിനായി കാത്തിരിക്കവെയാണ് നിർണ്ണായക വിവരം വെളിപ്പെടുത്തി സംവിധായകൻ രംഗത്തെത്തിയിരിക്കുന്നത്.

Read more about: sanjay dutt yash kgf
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X