കെജിഎഫ് താരം യഷ് മകളുടെ ചിത്രം പുറത്ത് വിട്ടു! അക്ഷയതൃതിയ ദിനത്തിലെ സര്‍പ്രൈസ് ഇതായിരുന്നു!
ഒരൊറ്റ സിനിമയിലൂടെ ഇന്ത്യന്‍ സിനിമാലോകത്ത് വലിയ താരമൂല്യം ലഭിച്ച താരമാണ് യഷ്. കന്നഡ നടനായിരുന്ന യഷ് കെജിഎഫ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. മലയാളത്തിലടക്കം കെജിഎഫിന് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. രണ്ട് ഭാഗങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ രണ്ടാം ഭാഗം വരാനിരിക്കുന്നതേയുള്ളു.

ഇപ്പോഴിതാ യഷും ഭാര്യയും തങ്ങളുടെ മകളുടെ ചിത്രം ആദ്യമായി പുറത്ത് വിട്ടിരിക്കുകയാണ്. അക്ഷയ തൃതിയയ്ക്ക് ആരാധകര്‍ക്കുള്ള തങ്ങളുടെ സമ്മാനമാണിതെന്നും പറഞ്ഞാണ് യഷിന്റെ ഭാര്യ രാധിക പണ്ഡിറ്റ് മകളുടെ ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിടുന്നത്. ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം ഇതാ നിങ്ങളുടെ മുന്നില്‍. അവള്‍ക്ക് പേരിട്ടിട്ടില്ല. അതിനാല്‍ ഇപ്പോള്‍ നമുക്കവളെ വൈആര്‍ എന്ന് വിളിക്കാം. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹങ്ങളും അവള്‍ക്ക് നല്‍കു എന്നും പറഞ്ഞാണ് കുഞ്ഞുമാലാഖയുടെ ചിത്രം രാധിക ഷെയര്‍ ചെയ്തത്.
നേരത്തെയും മകളുടെ ചിത്രം രാധിക പുറത്ത് വിട്ടിരുന്നു. യഷിനൊപ്പം കളിക്കുന്ന കുഞ്ഞാണ് ചിത്രത്തില്‍ ഉണ്ടായിരുന്നതെങ്കിലും മകളുടെ മുഖം പുറത്ത് വന്നിരുന്നില്ല. അക്ഷയതൃതിയ ദിനത്തില്‍ മകളുടെ മുഖമുള്ള ചിത്രം ആരാധകര്‍ക്കായി പങ്കുവെക്കുമെന്ന് അന്ന് രാധിക പറഞ്ഞിരുന്നു. പുറത്ത് വന്ന താരപുത്രിയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഭാവിയില്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് മകളും സിനിമയിലേക്ക് എത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.


Click it and Unblock the Notifications