മലയാളികളെ ഞെട്ടിച്ച് കെജിഎഫ് താരം! ലാലേട്ടന്റെ ഹിറ്റ് ഡയലോഗ് പറഞ്ഞ യഷിന് നിറഞ്ഞ കൈയടി, കാണൂ!!
കെജിഎഫ് എന്ന സിനിമയിലൂടെ തെന്നിന്ത്യയില്‍ നിന്നും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് യഷ്. ക്രിസ്തുമസിന് മുന്നോടിയായി റിലീസ് ചെയ്ത കെജിഎഫ് കേരളത്തിലടക്കം നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. സിനിമ ഹിറ്റായതോടെ ചിത്രത്തില്‍ അഭിനയിച്ച താരവും ശ്രദ്ധേയനായി. ഇപ്പോഴിതാ മലയാള സിനിമകള്‍ താന്‍ കാണാറുണ്ടെന്ന് യഷ് തെളിയിച്ചിരിക്കുകയാണ്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ നടനവിസ്മയം മോഹന്‍ലാലിന്റെ പ്രശസ്തമായ ഡയലോഗ് പറഞ്ഞ് യഷ് കൈയടി വാങ്ങിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ രാവണപ്രഭു എന്ന ചിത്രത്തിലെ സവാരി ഗിരി ഗിരി എന്ന ഡയലോഗായിരുന്നു താരം അനുകരിച്ച് മലയാളികളെ ഞെട്ടിച്ചത്.

മലയാള സിനിമ മാത്രമല്ല പാട്ടുകളും താന്‍ കേള്‍ക്കാറുണ്ടെന്ന് പറഞ്ഞ് ഒരു പാട്ടും യഷ് പാടിയിരുന്നു. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ പാടിയ 'പലവട്ടം കാത്തു നിന്നു ഞാന്‍' എന്ന ഗാനമായിരുന്നു യഷ് പാടിയത്. അത് മാത്രമല്ല എല്ലാ മലയാളികളോടും കെജിഎഫ് കാണണമെന്ന് മലയാളത്തില്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.


Click it and Unblock the Notifications