ബസ് ഡ്രൈവറുടെ മകൻ തെന്നിന്ത്യയിലെ സൂപ്പർ താരം, 'റോക്കി ഭായി'യുടെ സിനിമയെ വെല്ലുന്ന ജീവിതവും പ്രണയവും!

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന താരമാണ് യഷ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ ചലനം സൃഷ്ടിക്കാൻ കെജിഎഫിന് സാധിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ട്രെയിലറിന് വൻ സ്വീകരിണമായിരുന്നു ലഭിച്ചത്. യഷിൻറെ പിറന്നാൾ ദിനത്തിന് തലേന്നാണ് സിനിമാപ്രേമികളുടെ വലിയ കാത്തിരിപ്പിനൊടുവിൽ കെജിഎഫ് 2 ടീസർ പുറത്തെത്തിയത്. ആദ്യ 24 മണിക്കൂറിൽത്തന്നെ യുട്യൂബിൽ റെക്കോർഡ് കാഴ്ചകൾ നേടിയ വീഡിയോ ഇതിനകം 14 കോടിയിലേറെ കാഴ്ചകൾ നേടിയിട്ടുണ്ട്.

kgf movie, actor yash, kgf movie release, Radhika Pandit, കെജിഎഫ് യാഷ്, കെജിഎഫ് നടൻ യാഷ്, നടൻ യാഷ് സിനിമകൾ, യാഷ് വിവാഹം

രണ്ടാം ഭാഗത്തിൽ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് 'കെജിഎഫ്'. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിന് എത്തും. ഹോമബിൾ ഫിലിംസാണ് യഷിന്റെ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്. 2020 ഒക്ടോബർ 23 ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ച കെജിഎഫ് 2 പലകുറി മാറ്റി 2022 ഏപ്രിൽ 14 എന്ന തീയതി പ്രഖ്യാപിച്ചത് ഓഗസ്റ്റ് മാസത്തിലാണ്. 2018ൽ ആണ് കെജിഎഫിന്റെ ആദ്യ ഭാ​ഗം റിലീസ് ചെയ്തത്.

ഒറ്റ സിനിമ കൊണ്ട് തലവര മാറുക എന്നത് ചിലർക്ക് മാത്രം സംഭവിക്കുന്ന ഒന്നാണ്. അത് യാഷിന്റെ ജീവിതത്തിലും സംഭവിച്ചു. കന്നട സിനിമാ ലോകത്ത് മാത്രം ഒതുങ്ങി കൂടിയ യാഷ് ഇന്ന് ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളുടെ ലിസ്റ്റിൽ ഒരാളാണ്. സിനിമാ പാരമ്പര്യത്തിൽ നിന്നും വന്ന് സ്റ്റാറായതല്ല യാഷ്. വർഷങ്ങൾ നീണ്ട കഠിനാധ്വാനമാണ് ഇന്ന് ആരാധകർ ആഘോഷിക്കുന്ന റോക്കി ഭായിയായി യഷിനെ മാറ്റിയത്. നവീൻ കുമാർ ​ഗൗഡ എന്നാണ് താരത്തിന്റെ യഥാർഥ പേര്. അഭിനയ മോഹം ചെറുപ്പം മുതൽ മനസിൽ സൂക്ഷിച്ചിരുന്ന യഷ് സിനിമയിലേക്ക് എത്തിയത് നാടകങ്ങളിലൂടെയാണ്. ആദ്യ കാലത്ത് സീരിയലുകളിൽ അഭിനയിച്ചു. പിന്നീട് സിനിമകൾ ചെയ്തു. ​ഗൂ​ഗ്ലി, ലക്കി, മിസ്റ്റർ ആന്റ് മിസിസ് രാമചാരി എന്നിവയെല്ലാമാണ് യാഷിന്റെ മറ്റ് പ്രധാന സിനിമകൾ.

നാളുകളായുള്ള പ്രണയത്തിന് ശേഷമാണ് യാഷ് രാധിക പണ്ഡിറ്റിനെ വിവാഹം ചെയ്തത്. രാധികയുമായുള്ള പ്രണയം എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാൽ യഷ് പറയുന്നത് ഇങ്ങനെയാണ്. 'ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പരം എല്ലാ പറയുമായിരുന്നു. സിനിമകൾ പോലും പരസ്പരം സംസാരിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്തു. എപ്പോഴാണ് പ്രണയം പരസ്പരം പറഞ്ഞത് എന്ന് ചോദിച്ചാൽ ഇപ്പോഴും ഉത്തരം കണ്ടുപിടിക്കാനായിട്ടില്ല. ഒരു ഘട്ടത്തിൽ വിവാഹിതരാകാം എന്ന് തീരുമാനിക്കുകയായിരുന്നു. പ്രണയിതാക്കൾ എന്നതിലുപരി ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. പ്രണയത്തിനോട് തീരെ താൽപര്യം ഇല്ലാതിരുന്ന ഞാൻ എങ്ങനെ പ്രണയിച്ച് വിവാഹിതനായി എന്നത് എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്' യാഷ് പറയുന്നു. ഇരുവർക്കും ഇപ്പോൾ രണ്ട് മക്കളുണ്ട്. നടിയായിരുന്ന രാധിക പണ്ഡിറ്റ് വിവാഹത്തോടെ അഭിനയം നിർത്തി.

Read more about: yash
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X