കെജിഎഫിലെ ഉഗ്രൻ ഡയലോഗുമായി വിജയ് ദേവരകൊണ്ട!! അർജുൻ റെഡ്ഡിയായി യഷ്, വീഡിയോ കാണൂ
തെന്നിന്ത്യയിൽ ഏറെ ആരാധകരുളള താരങ്ങളാണ് കെജിഎഫ് താരം യഷും തെലുങ്ക് താരം വിജയ് ദേവരകൊണ്ടയും. തെലുങ്ക്- കന്നഡ താരങ്ങളാണെങ്കിൽ കൂടിയും ഭാഷ വ്യത്യാസമില്ലാതെ ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ചിത്രമായ കെജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ച യഷും അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ഹൃദയം കീഴടക്കിയ വിജയ് ദേവരകൊണ്ടയും പരസ്പരം കണ്ടു മുട്ടിയാൽ എന്താകും അവസ്ഥ.

വിജയ് ദേവരെകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമായ ഡിയർ കോമ്രഡിന്റെ പ്രമോഷന്റെ ഭാഗമായി ബാംഗ്ലൂർ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയത് യഷായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട് താരങ്ങളെ ഒരുമിച്ച് ഒരു വേദിയിൽ കിട്ടിയതിന്റെ ആവേശത്തിവലായിരുന്നു ആരാധകർ. യഷിനോടൊപ്പമുളള ചിത്രവും വിജയ് പങ്കുവെച്ചിട്ടുണ്ട്. തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷയിലാണ് ഡിയർ കോമ്രയേഡ് എത്തുന്നത്.
യഷിന്റേയും വിജയ് യുടേയും ചിത്രങ്ങളും രസകരമായ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കന്നഡ ഒരു വരിപോലും അറിയാത്ത വിജയ് യെ കൊണ്ട് കെജിഎഫിലെ ഒരു കിടിലൽ ഡയലോഗ് പറയിപ്പിച്ചിരുന്നുയ യഷിന്റെ നേതൃത്വത്തിലായിരുന്നു ഇത്. കൂടാതെ അർജുൻ റെഡ്ഡിയിലെ ഒരു ഡയലോഗ് യഷിനെ കൊണ്ടും പറയിപ്പിച്ചതിനു ശേഷമാണ് താരങ്ങൾ വേദി വിട്ടത്.


Click it and Unblock the Notifications











