താരപുത്രിയുടെ തല മൊട്ടയടിച്ചു! മകള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവെച്ച് കെജിഎഫ് താരം യഷ്!

റോക്കി ഭായി ആയി കെജിഎഫിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഇളക്കി മറിച്ച താരമാണ് യഷ്. കന്നഡ സിനിമയിലെ സകലകാല റെക്കോര്‍ഡുകളും തിരുത്തി കുറിച്ചായിരുന്നു കെജിഎഫ് തരംഗമുണ്ടാക്കിയത്. ഇപ്പോള്‍ സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബ്രഹ്മാണ്ഡമായി ഒരുക്കുന്ന സിനിമയില്‍ ബോളിവുഡില്‍ നിന്നുള്ള താരങ്ങളുമുണ്ട്. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന കെജിഎഫ് 2 ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

കെജിഎഫിനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയുന്നതിനൊപ്പം യഷിന്റെ കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ക്കും കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന യഷും ഭാര്യ രാധികയുമെല്ലാം പങ്കുവെക്കുന്ന പോസ്റ്റുകള്‍ അതിവേഗം തരംഗമാവാറുണ്ട്. ഇപ്പോഴിതാ സമാനമായൊരു ചിത്രമാണ് വൈറലാവുന്നത്. മകളെ എടുത്ത് നില്‍ക്കുന്നൊരു ചിത്രമായിരുന്നു യഷ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

-yash-with-his-adorable-daughter

മകളുടെ തല മൊട്ട അടിച്ചിരിക്കുകയാണ് താരം. ശേഷം ഇരുവരും തമ്മില്‍ നടക്കുന്നൊരു സംഭാഷണം പോലെയാണ് ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ഡാഡി ഇത് വേനല്‍ക്കാലമാണെന്ന് എനിക്ക് അറിയാം. പക്ഷെ ഇത് അതിന് വേണ്ടിയുള്ള ഹെയര്‍ കട്ട് അല്ലെന്ന് എനിക്ക് അറിയാമെന്ന് യഷിനോട് മകള്‍ പറയുന്നു. അത് സത്യമാണെന്ന് ഡാഡിയും സമ്മതിച്ചിരിക്കുകയാണ്.

എന്തിനാണ് മകളുടെ തല മൊട്ടയടിച്ച് മഞ്ഞള്‍ തേച്ചതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. മൊട്ട അടിച്ചത് അവള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. മകളുടെ കലിപ്പ് നോട്ടം കണ്ടില്ലേ തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് യഷിന്റെ പോസ്റ്റിന് താഴെ വരുന്നത്. അതിനൊപ്പം മകന്റെ ഫോട്ടോ കൂടി പോസ്റ്റ് ചെയ്യാമായിരുന്നില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു. മകള്‍ ജനിച്ചത് മുതലുള്ള വിശേഷങ്ങള്‍ യഷ് ആരാധകരുമായി പങ്കുവെക്കാറുണ്ട്.

-yash-with-his-adorable-daughter

എന്നാല്‍ മകന്‍ ജനിച്ചതിന് ശേഷം താരദമ്പതികള്‍ കൂടുതല്‍ ഫോട്ടോസ് പുറത്ത് വിട്ടിരുന്നില്ല. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2016 ലായിരുന്നു യഷും രാധികയും വിവാഹിതാരവുന്നത്. 2018 ഡിസംബറില്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മകള്‍ക്ക് ആറ് മാസം പ്രായമായപ്പോഴാണ് തനിക്ക് രണ്ടാമതും കുഞ്ഞ് ജനിക്കാന്‍ പോവുന്ന കാര്യം യഷ് വെളിപ്പെടുത്തിയത്. അയ്‌ര (AYRA) എന്നാണ് കുഞ്ഞിന്റെ പേര്. യഷിന്റെയും രാധികയുടെയും പേരുകളുടെ ആദ്യ അക്ഷരം ചേര്‍ത്താണ് ഈ പേരിട്ടത്.മകള്‍ക്ക് ആറ് മാസം പ്രായമായപ്പോഴായിരുന്നു തങ്ങള്‍ക്ക് രണ്ടാമതും കുഞ്ഞ് ജനിക്കാന്‍ പോവുന്ന കാര്യം താരദമ്പതികള്‍ അറിയിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X