'ഇത് ഹറാമാണ്, ആദ്യ ഭാര്യയുടെ കാര്യത്തിൽ വിഷമം തോന്നുന്നു'; സുനൈന മതം മാറിയോ എന്നും ചോദ്യങ്ങൾ
ദുബായിലെ പ്രമുഖ യൂട്യൂബർ ഖാലിദ് അൽ അമേരി രണ്ടാം വിവാഹത്തിനൊരുങ്ങുന്നതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം. നടി സുനൈന യെല്ലയെയാണ് ഖാലിദ് വിവാഹം ചെയ്യുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. മോതിരം മാറിയതിന്റെ ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ മുഖം കാണിക്കുന്നില്ല. ഖാലിദിന്റെ ഭാര്യയാകാൻ പോകുന്നത് സുനൈന തന്നെയാണെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
ആദ്യ ഭാര്യ സലാമ മുഹമ്മദുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതിന് പിന്നാലെയാണ് ഖാലിദ് അൽ അമേരി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഖാലിദും സലാമയും വേർപിരിയലിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. മക്കൾ രണ്ട് പേരും സലാമയ്ക്കൊപ്പമാണുള്ളത്. വിവാഹ മോചനത്തെക്കുറിച്ച് ഖാലിദ് എവിടെയും തുറന്ന് സംസാരിച്ചിരുന്നില്ല. ഒന്നിച്ചുള്ള സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്തതും പരസ്പരം അൺഫോളോ ചെയ്തതുമാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്.

പിന്നാലെ നൽകിയ അഭിമുഖത്തിൽ വേർപിരിഞ്ഞെന്ന് സലാമ മുഹമ്മദ് തുറന്ന് പറഞ്ഞു. സുനൈന-ഖാലിദ് അൽ അമേരി വിവാഹ വാർത്ത വൈറലാകവെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകളുമായെത്തുന്നത്. ഇൻഫ്ലുവൻസറായ സലാമ മുഹമ്മദിന് നിരവധി ആരാധകരുണ്ട്. സലാമയെ ഉപേക്ഷിച്ച് സുനൈനയെ വിവാഹം ചെയ്യുന്നതിൽ ഖാലിദിനെ നിരവധി പേർ വിമർശിച്ചു. മറ്റൊരു സ്ത്രീക്ക് വേണ്ടി സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു.
സലാമയെ ഇയാൾ ചതിക്കുകയായിരുന്നു എന്നുറപ്പാണ്, സലാമയെ പോലെ നല്ലൊരു പങ്കാളിയെ ഇനി ഖാലിദിന് ലഭിക്കില്ല എന്നിങ്ങനെ പോകുന്നു കമന്റുകൾ. ചിലർ മതപരമായി ഈ വിവാഹം തെറ്റാണെന്നും വാദിച്ചു. ഹിന്ദു മതസ്ഥയായ സുനൈനയെ മുസ്ലിം മതസ്ഥനായ ഖാലിദ് അൽ അമേരി വിവാഹം ചെയ്യുന്നത് ശരിയല്ലെന്നാണ് ഇവരുടെ വാദം. വിവാഹമോചനം ഹലാലാണ്.

പക്ഷെ ഒരു ഹിന്ദുവിനെ വിവാഹം ചെയ്യുന്നത് അല്ല. ഇതൊരു വിവാഹമല്ല. അല്ലെങ്കിൽ പെൺകുട്ടി രഹസ്യമായി ഇസ്ലാം മതത്തിലേക്ക് മാറിയിരിക്കണം. ചിലപ്പോൾ അങ്ങനെ ചെയ്തിട്ടുണ്ടാകും എന്നാണ് ഒരാളുടെ കമന്റ്. ഹലാലിൽ നിന്നും ഹറാമിലേക്ക് പോയി എന്നാണ് മറ്റൊരാളുടെ കമന്റ്. മതപരമായ വാദങ്ങളുമായി നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.
തമിഴ് സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് സുനൈന യെല്ല. ഇൻസ്പെക്ടർ റിഷി എന്ന സിനിമയിലാണ് സുനൈനയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. പുറത്ത് വരുന്ന വാർത്തകളോട് സുനെെന ഇതുവരെ പ്രതികരിച്ചിട്ടില്ല. 2005 ൽ പുറത്തിറങ്ങിയ കുമാർ വെർസസ് കുമാരി എന്ന തെലുങ്ക് സിനിമയിലൂടെയാണ് സുനൈന അഭിനയ രംഗത്തേക്ക് കടക്കുന്നത്.
വിവാഹ മോചനത്തെക്കുറിച്ച് അടുത്തിടെ സലാമ തുറന്ന് സംസാരിക്കുകയുണ്ടായി. ജീവിതത്തിലെ പുതിയ മാറ്റവുമായി പൊരുത്തപ്പെടുകയാണ്. ഇന്ന് താൻ ആരെയും ആശ്രയിക്കാത്ത സ്വതന്ത്ര്യയാണ്. വിവാഹത്തിന് മുമ്പ് കുടുംബത്തെ ആശ്രയിച്ചു. വിവാഹ ശേഷം ഭർത്താവിനെയും. എന്നാൽ ഇന്ന് അങ്ങനെയല്ലെന്ന് സലാമ മുഹമ്മദ് വ്യക്തമാക്കി.


Click it and Unblock the Notifications











