ക്രെഡിബിലിറ്റിയെ ബാധിച്ചു, ഞങ്ങൾക്ക് വർക്ക് തരാൻ ആളുകൾ മടിക്കും, രേണുവിന്റെ കുടുംബം 15000 രൂപ ചോദിച്ചു; ഫിറോസ്

കെഎച്ച്ഡിഇസി ഫേസ്ബുക്ക് കൂട്ടായ്മ കൊല്ലം സുധിയുടെ കുടുംബത്തിന് നിർമ്മിച്ച് നൽകിയ വീടാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ ചർച്ച വിഷയം. വീട് പണിത് സുധിയുടെ കുടുംബത്തിന് കൈമാറിയിട്ട് ഒരു വർഷം പോലും ആയിട്ടില്ല. എന്നാൽ മുറികളിൽ ചോർച്ചയുണ്ടെന്നാണ് രേണു സുധി അവകാശപ്പെടുന്നത്. കെഎച്ച്ഡിഇസി ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രധാന പ്രവർത്തകനായ ഫിറോസ് ഇത് നിഷേധിച്ച് എത്തി.

ആ വീട് ഒരിക്കലും ചോരില്ലെന്നും ചാറ്റൽ അടിച്ച് കയറുന്നതിനെയാണ് ചോർച്ചയായി രേണു പറയുന്നതെന്നും ഫിറോസ് ഓൺലൈൻ മലയാളി സ്പെഷ്യൽസിന് നൽകിയ അഭിമുഖത്തിൽ‌ പറഞ്ഞു. രേണു വീടിനെ കുറിച്ച് പറയുന്ന വീ‍ഡിയോ വൈറലായതോടെ തങ്ങളുടെ സ്ഥാപനത്തിന്റെ ക്രെ‍ഡിബിലിറ്റിയെ ബാധിച്ചുവെന്നും ഫിറോസ് കൂട്ടിച്ചേർത്തു. ആ വീട് പണിതിട്ട് ഒരു വർഷം പോലുമായിട്ടില്ല.

Renu Sudhi
Photo Credit: Renu sudhi / instagram

വീടിന്റെ ഫ്രണ്ടിലെ എലിവേഷനിൽ ബ്ലാക്ക് ലൂബേഴ്സ് പോലുള്ള ഡിസൈൻ കൊടുത്തിട്ടുണ്ട്. എസി ഒന്നും അടുത്തൊന്നും അവർക്ക് ആ വീട്ടിൽ വെക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ കാറ്റും വെളിച്ചവും കയറാൻ വേണ്ടിയാണ് ആ ഡിസൈൻ കൊടുത്തത്. മഴ പെയ്യുമ്പോൾ അതുവഴി ചാറ്റൽ അടിക്കും. അതിനെയാണ് രേണുവും കുടുംബവും ചോർച്ച എന്ന രീതിയിൽ പറയുന്നത്.

വീടിന്റെ പണി നടക്കുന്ന സമയത്ത് ലെഫ്റ്റ് സൈഡിൽ ഇതേ പ്രശ്നം അവർ പറഞ്ഞപ്പോൾ ഞങ്ങൾ അവിടെ ​ഗ്ലാസിട്ട് കൊടുത്തിരുന്നു. ​ഗ്ലാസോ ഷീറ്റോ വാങ്ങിയിട്ടാൽ തീരാവുന്ന പ്രശ്നത്തെയാണ് ചോർച്ചയെന്ന് സോഷ്യൽമീഡിയയിൽ വന്ന് പറഞ്ഞ് അവർ ഇഷ്യുവാക്കി മാറ്റിയത്. ഈ പ്രശ്നം ഞങ്ങളുടെ ക്രെഡിബിലിറ്റിയെ ബാധിച്ചു. സോഷ്യൽമീഡിയ വഴിയാണ് ഞങ്ങൾ വർക്ക് എടുക്കുന്നത്.

ഇനി ഞങ്ങൾക്ക് വർക്ക് തരാൻ ആ​ഗ്രഹിക്കുന്നവർക്ക് മുന്നിൽ ഈ ഒരു പ്രശ്നം വന്ന് കഴിഞ്ഞാൽ ഇവർ നിർമ്മിച്ച് കൊടുത്ത വീട് ഒരു വർഷത്തിനുള്ളിൽ ചോ​രാൻ തുടങ്ങിയല്ലോയെന്ന് ആളുകൾ ചിന്തിക്കും. അതുകൊണ്ട് തന്നെ ഞങ്ങളെ വീട് പണി ഏൽപ്പിക്കാൻ ആളുകൾ മടിക്കും. അത് ബിസിനസിനെ ബാധിക്കും. രേണുവിന് വീട് വെച്ച് കൊടുക്കണമെന്നല്ല സുധിയു‍ടെ രണ്ട് മക്കൾക്ക് വേണ്ടി എന്ന നിലയിലാണ് ആ വീട് വെച്ചത്.

വീട് നിർമ്മിച്ച് കൊടുക്കാൻ താൽപര്യപ്പെടുന്നുവെന്ന് ആദ്യം ഞങ്ങൾ അറിയിച്ചത് ടിനി ടോമിനെയാണ്. വീട് കൊടുക്കണ്ട പകരം പണമായി കൊടുക്കാൻ പറ്റുമോയെന്നാണ് ടിനി ചോദിച്ചത്. അന്ന് 20 ലക്ഷമാണ് പറഞ്ഞത്. പറ്റില്ലെന്ന് ഞങ്ങൾ പറഞ്ഞു. അങ്ങനെയാണ് 24 ടീം അടക്കം എല്ലാവരുമായി സംസാരിച്ച് വീട് നിർമ്മിക്കാമെന്ന തീരുമാനത്തിൽ എത്തിയത്. അടിപൊളി വീടാണ് ഞങ്ങൾ പണിത് കൊടുത്ത്. കിച്ചു പങ്കിട്ട വീഡിയോയിലൂടെയാണ് വീടിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടത്.

Renu Sudhi
Photo Credit: Renu sudhi / instagram

അത് വല്ലാതെ വിഷമിപ്പിച്ചു. വീടാണെങ്കിലും വാഹനം ആണെങ്കിലും എല്ലാം നമ്മൾ അതിനെ മെയ്ന്റൻ ചെയ്ത് കൊണ്ടുപോകണം. അല്ലെങ്കിൽ അത് മോശം അവസ്ഥയിലേക്ക് പോകും. ആ വീട് ഒട്ടും നീറ്റ് ആന്റ് ക്ലീനല്ല ഇപ്പോൾ. വീട് പണി പൂർത്തിയായശേഷം ഓണത്തിന്റെ സമയത്ത് ആ വീട്ടിൽ വെച്ച് ഓണസദ്യപോലെ ഒരു പരിപാടി പ്ലാൻ ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് ഒരു യുട്യൂബ് ചാനൽ സമീപിച്ചിരുന്നു. വീടിനെ കുറിച്ചും ഞങ്ങളെ കുറിച്ചും പ്രമോഷൻ ചെയ്യാൻ താൽപര്യമുണ്ടെന്നും പറഞ്ഞു.

സുധിയുടെ കുടുംബാ​ഗംങ്ങളുമായി സഹകരിച്ച് ചെയ്തോളു... ഞാനായിട്ട് വരുന്നില്ലെന്നും ചാനലുകാരോട് പറഞ്ഞു. പക്ഷെ ആ ചാനലുകാർ സമീപിച്ചപ്പോൾ രേണുവും കുടുംബവും 15000 രൂപ പ്രതിഫലമായി ചോ​ദിച്ചു. അല്ലാത്തപക്ഷം ഷൂട്ട് ചെയ്യാനോ ഓണസദ്യ തയ്യാറാക്കാനോ സഹകരിക്കില്ലെന്ന് രേണുവിന്റെ കുടുംബം പറഞ്ഞു. അതിനുശേഷം എനിക്ക് അവരോടുള്ള ബന്ധം പോയി. രേണുവിന്റെ പൗരാവകാശത്തിൽ ഇടപെടാൻ ‍ഞങ്ങൾക്ക് അവകാശമില്ല.

പക്ഷെ ഞങ്ങൾ ആ​ഗ്രഹിച്ചത് സുധിയുടെ രണ്ട് മക്കളും ഭാര്യയും അമ്മയും ഞങ്ങൾ പണിത് കൊടുത്ത വീട്ടിൽ താമസിക്കണം എന്നായിരുന്നു. സുധിയുടെ അമ്മയോടും ഈ ആ​ഗ്രഹം ഞാൻ പറഞ്ഞിരുന്നു. കെഎച്ച്ഡിഇസി ഫേസ്ബുക്ക് കൂട്ടായ്മയാണോ അതോ ഫ്ലവേഴ്സാണോ വീട് നിർമ്മിച്ച് നൽകുന്നത് എന്നൊരു ആശയകുഴപ്പം ആളുകൾക്കെല്ലാം ഉണ്ടായിരുന്നു.

കെഎച്ച്ഡിഇസിയാണ് വീട് വെക്കുന്നത് ഫ്ലവേഴ്സ് തുറന്ന് പറഞ്ഞതുമില്ല. അതുകൊണ്ട് ഫ്ലവേഴ്സിനെ ഞങ്ങൾ അവസാനമായപ്പോൾ ഒഴിവാക്കി. രേണുവിന്റെ കുടുംബം ഭീഷണിപ്പെടുത്തിയതിന്റെ വോയ്സ് റെക്കോർഡ് എന്റെ കയ്യിലുണ്ടെന്നും ഫിറോസ് പറയുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X