ഷെയ്‌ൻ ചിത്രം ഓടിക്കില്ല, പട്ടിയെപ്പോലെ തെണ്ടി നടക്കും! ജോബി ജോര്‍ജിന് എതിരെ നിര്‍മാതാവ്

നടൻ ഷെയ്ൻ നിഗം നിർമ്മാതാവ് ജോബി ജോർജ് പ്രശ്നം മോളിവുഡിൽ വലിയ ചർച്ച വിഷയമാകുകയാണ്. നിർമ്മാതാവിൽ നിന്ന് വധഭീഷണി ഉണ്ടെന്ന് ആരോപിച്ച് ഷെയ്ൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലൈവിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തുറന്ന് നടന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവ് ജോബി ജോർജ് മാധ്യമങ്ങളെ കാണുകയായിരുന്നു.

ഇപ്പോഴിത ഷെയ്ൻ- ജോബി ജോർജ് വിഷയത്തിൽ മറ്റൊരു വെളിപ്പെടുത്തലുമായി കുർബാനിയുടെ നിർമ്മാതാവ് മഹാസുബൈൻ രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ കുറിച്ചു ആരാഞ്ഞപ്പോൾ തനിയ്ക്ക് മോശമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മഹാസുബൈൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

 പട്ടിയെ പോലെ തെണ്ടി നടക്കും

പ്രിയ സുഹൃത്തുക്കള, ഞാൻ മഹാസുബൈർ. കഴിഞ്ഞ ദിവസങ്ങളിൽ ഷൈൻ നിഗവും ജോബിജോർജ് നിർമ്മാതാവും തമ്മിൽ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹത്തിനോട് ഞാൻ സംസാരിച്ചപ്പോൾ വളരെ മോശമായ രീതിയിലാണ് അദ്ദേഹം എന്നോട് പ്രതികരിച്ചത് എന്നെപ്പോലെ തന്നെ ഒരു നിർമ്മാതാവാണ് ജോബി ജോർജ്. ഞാനുമായി അദ്ദേഹം നടത്തിയ സംഭാഷണം എല്ലാവരും കേട്ടിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് കിട്ടിയ മറുപടി ഷൈൻ നിഗം നായകനായി ഞാൻ പുതിയതായി നിർമ്മിക്കുന്ന കുർബാനി എന്ന ചിത്രം കേരളത്തിൽ ഓടിക്കില്ല നീ പട്ടിയെപ്പോലെ തെണ്ടി നടക്കും എന്നൊക്കെയുള്ള രീതിയിൽ ആണ് എന്റെ സഹപ്രവർത്തകൻ സംസാരിച്ചത്.

 സിനിമയാണ് ജീവിതം


അദ്ദേഹം ഇക്കാലയളവിൽ ഉണ്ടാക്കിവെച്ച സാമ്പത്തിക തട്ടിപ്പുകളുടെ കഥ പത്ര ദൃശ്യമാധ്യമങ്ങൾ വന്നത് ആരും മറന്നിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്
സാമ്പത്തികമായ ഒരുപാട് തട്ടിപ്പുകൾ നടത്തി എല്ലാ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയ ഒരു ആളാണ് ശ്രീ ജോബി ജോർജ്‌. ഞാൻ മലയാള സിനിമയിൽ വന്നിട്ട് 20 വർഷത്തിനു മുകളിലായി. മലയാളത്തിൽ കഷ്ടപ്പെട്ട് ഒരുപാട് സിനിമകൾ നിർമിച്ചിട്ടുണ്ട് .മീശമാധവൻ,മനസിനക്കരെ പാലേരിമാണിക്യം ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങി നിരവധി സിനിമകൾ വർണചിത്രയുടെ ബാനറിൽ നിർമ്മിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്റെ ജീവിത മാർഗം സിനിമ തന്നെയാണ് .ഒരുപാട് കഷ്ടപെട്ടും ബുദ്ധിമുട്ടിയും തന്നെയാണ് ഞാൻ ഒരു സിനിമ എടുക്കുന്നത്.

കുറിപ്പ് എഴുതാൻ കാരണം


എന്റെ സഹപ്രവർത്തകനായ ജോബി ജോർജ് സാമ്പത്തിക തട്ടിപ്പിലൂടെ നേടിയ നൂറുകോടിയുടെ ബാങ്ക് ബാലൻസ് ഒന്നുമില്ലാത്ത ഒരു സാധാരണ നിർമാതാവാണ് ഞാൻ .
സിനിമയിൽ സ്വാഭാവികമായി അങ്ങോട്ടുമിങ്ങോട്ടും പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുമ്പോൾ അതിനെ അതിൻറെ രീതിക്ക് സംസാരിച്ചു പ്രശ്നങ്ങൾ തീർത്ത് സന്തോഷത്തോടെ പോകണം എന്നാണ് എൻറെ രീതി. ഈ കുറിപ്പ് എഴുതാൻ കാരണമായത് എന്നെ സ്നേഹിക്കുന്ന സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ഒന്ന് അറിയണമെന്ന് മാത്രമേ എനിക്കുള്ളൂ....

 ജോബിജോർജ്  ഓർക്കേണ്ടത്


തട്ടിപ്പും വെട്ടിപ്പും നടത്തി പണം സമ്പാദിച്ച് സിനിമ നിർമിക്കുമ്പോൾ ഒരുകാര്യം ഓർക്കണം. അതിൽ ഒത്തിരി പേരുടെ കണ്ണുനീർ ഉണ്ടെന്ന് അത് മറച്ചുവെക്കാൻ വാർത്താസമ്മേളനം നടത്തി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ജോബി ജോർജിന്റെ പഴയ തട്ടിപ്പിന്റെ കഥ ഈ കുറി പ്പിനോടൊപ്പം ഞാൻ ചേർക്കുന്നു. സിനിമയുടെ പരാജയവും വിജയവും തീരുമാനിക്കുന്നത് പ്രേക്ഷകർ തന്നെയാണ്. പ്രേക്ഷകർക്ക് മുമ്പിലേക്ക് സ്നേഹത്തോടെ ഈ കുറിപ്പ് സമർപ്പിക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X