ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നവര്‍, സൗഹൃദത്തിനപ്പുറമുള്ള ബന്ധം; സുരേഷ് ഗോപിയെക്കുറിച്ച് ഖുശ്ബു

ഹിന്ദി സിനിമകളിലൂടെയായിരുന്നു അരങ്ങേറ്റം എങ്കിലും തെന്നിന്ത്യയില്‍ ചുവടുറപ്പിച്ച നടിയാണ് ഖുശ്ബു. ഒരു കാലത്ത് മലയാളത്തിലടക്കം തെന്നിന്ത്യയില്‍ തരംഗമായിരുന്നു ഖുശ്ബു. സുരേഷ് ഗോപിക്കൊപ്പം മലയാളത്തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നടിക്ക് സുരേഷുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധമാണ് ഉള്ളത്.

ഇപ്പോഴിതാ ആ ബന്ധത്തെക്കുറിച്ച് ജെബി ജംഗ്ഷനില്‍ സംസാരിക്കുകയാണ് ഖുശ്ബു. സുരേഷ് ഗോപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഖുശ്ബു പ്രതികരിച്ചത്. ഖുശ്ബുവിന്റെ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

khushbu

ഖുശ്ബുവിനെ താന്‍ ആദ്യമായി കാണുന്നത്, യാദവം എന്ന സിനിമയുടെ സെറ്റിലാണെന്നാണ് സുരേഷ് ഗോപി ഓര്‍ത്തെടുക്കുന്നത്. അതിന് മുമ്പ് ഖുശ്ബുവിന് വേണ്ടി തമിഴ്‌നാട്ടുകാര്‍ അമ്പലം പണിയുന്നു, അങ്ങനെയുള്ള വാര്‍ത്തകള്‍ എല്ലാം കേട്ട് ഒരു സൂപ്പര്‍ ഹ്യൂമന്‍, സൂപ്പര്‍ ഹീറോയിന്‍ ആണ് ഖുശ്ബു. ഹീറോകളെക്കുറിച്ച് കേള്‍ക്കുന്നിടത്ത് ഹീറോയിനെക്കുറിച്ച് കേള്‍ക്കുന്നത് അപൂര്‍വ്വമായിരിക്കും.

യാദവത്തിന്റെ സമയത്ത് ഖുശ്ബുവിന്റെ അടുത്ത് ഒരു കസേര വലിച്ചിട്ട് ഇരുന്ന് സംസാരിച്ചിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും അത്രയും ബഹുമാനത്തോടെ ദൂരെ നിന്നേ കണ്ടിട്ടുള്ളു. ചിന്നത്തമ്പി സിനിമയില്‍ പ്രഭു സര്‍ ആണ് അതിലെ പെര്‍ഫോര്‍മര്‍ എങ്കിലും ആളുകള്‍ ഇന്നും ഓര്‍ത്തിരിക്കുന്നത് ഖുശ്ബുവിനെയാണ്.

പക്ഷെ ആ ആരാധനയാണ് ഇന്നിപ്പോള്‍ ജീവിതത്തില്‍ ഉറപ്പിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല സുഹൃദ് ബന്ധം അല്ലെങ്കില്‍ സുഹൃത്തിനേക്കാള്‍ അപ്പുറം എന്ന് പറയുന്ന ഒരു ബന്ധത്തിലേക്ക് പോയിട്ടുള്ളത്. തന്റെ ഏറ്റവും വലിയ സന്തോഷം തന്റെ ഭാര്യ രാധികയും പെണ്‍മക്കളുമാണ് എന്നേക്കാള്‍ ഖുശ്ബുവിന്റെ സുഹൃത്തുക്കള്‍ എന്നും സുരേഷ് ഗോപി പറയുന്നു.

ഒരു സുഹൃത്ത് എന്നതിലുപരിയുള്ള ബന്ധമാണ് തനിക്ക് ഖുശ്ബുവിനോടുള്ളതെന്നും അത് വെച്ച് ഖുശ്ബുവിനോട് ചോദ്യങ്ങള്‍ ചോദിക്കാനുമാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്.

ഈ മനുഷ്യനെ തനിക്ക് അത്രയ്ക്ക് ഇഷ്ടമാണെന്നാണ് മറുപടിയായി ഖുശ്ബു സുരേഷ് ഗോപിയെക്കുറിച്ച് പറയുന്നത്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പരസ്പരം അത്രയും ഇഷ്ടമാണ് എന്നും ഖുശ്ബു പറയുന്നു.

'ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഒരു ടേപ്പ് എടുത്ത് നിങ്ങള്‍ക്ക് അളന്ന് നോക്കാനൊന്നും കഴിയില്ല. വാക്കുകള്‍ കൊണ്ട് പറയുന്നതിലും അപ്പുറം ഇഷ്ടമാണ് എനിക്ക് സുരേഷിനെ. തിരുവനന്തപുരം പോയാല്‍ ഹോട്ടലില്‍ എനിക്ക് നില്‍ക്കാനേ കഴിയില്ല. വരുന്നുണ്ടെന്ന് ഞാന്‍ വിളിച്ച് പറയും. അദ്ദേഹം നാട്ടില്‍ ഇല്ലെങ്കിലും എന്നെ രാധിക എയര്‍പോര്‍ട്ടില്‍ വന്ന് പിക്ക് അപ്പ് ചെയ്ത് കൊണ്ടു വരും,' ഖുശ്ബു പറയുന്നു.

നേരെ സുരേഷിന്റെ വീട്ടിലേക്കാണ് ചെല്ലുക. അതല്ല, ഹോട്ടലില്‍ പോയി നിന്നാല്‍ സുരേഷ് എവിടെ ആണെങ്കിലും എനിക്ക് ഫോണ്‍ വരും. അടുത്ത തവണ നിനക്ക് തിരുവനന്തപുരത്ത് വരണോ വേണ്ടയോ. വേണം എന്നാണെങ്കില്‍ നേരെ വീട്ടിലേക്ക് പോകൂ എന്നാണ് സുരേഷ് ഗോപി പറയുക എന്നും ഖുശ്ബു പറയുന്നു.

khushbu

സുരേഷിന്റെ കുട്ടികള്‍ ഒക്കെ എന്റെ കണ്‍മുന്നില്‍ വളരുന്നത് ഞാന്‍ കണ്ടതാണ്. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം എന്ന് പറഞ്ഞാല്‍ അത് ഇവിടെ തീ പിടിപ്പിക്കാന്‍ പാകത്തിലുള്ള ഒന്നല്ല. അതിലെ ഏറ്റവും നല്ല കാര്യം എന്താണെന്ന് വെച്ചാല്‍, ഞങ്ങള്‍ എന്താണോ അതുപോലെ തന്നെ ഞങ്ങള്‍ക്ക് ആയിരിക്കാന്‍ സാധിക്കും. സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും ഞങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയും.

അതിലും മികച്ച കാര്യമെന്താണെന്ന് വെച്ചാല്‍ രാധിക അടുത്തിരിക്കുമ്പോള്‍ തന്നെ സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും സംസാരിക്കാന്‍ പറ്റും എന്നതാണ്. ഞാനും സുരേഷും സംസാരിക്കാന്‍ തുടങ്ങിയാല്‍ അയ്യോ തുടങ്ങിയോ എന്ന് ചോദിച്ച് അവിടെ നിന്ന് പോകാറാണ് പതിവെന്നും ഖുശ്ബു ഓര്‍ത്തെടുത്തു.

Read more about: khushbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X