നിങ്ങൾക്ക് പറ്റുമെങ്കിൽ ത‌ടയൂ, എനിക്ക് ചെയ്തേ പറ്റൂയെന്ന് ഞാൻ പറഞ്ഞു; അച്ഛനുമായുണ്ടായ പ്രശ്നം; ഖുശ്ബു

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് നടി ഖുശ്ബുവുണ്ടാക്കിയ തരം​ഗം ചെറുതല്ല. ഖുശ്ബുവിനോടുള്ള ആരാധന ക‌‌ടുത്തതോടെ നടിക്ക് ക്ഷേത്രം വരെ ആരാധകർ പണിതി‌ട്ടുണ്ട്. ഖുശ്ബുവിന്റെ പേരിൽ ഭക്ഷണ വിഭവങ്ങൾ വരെ അറിയപ്പെട്ട കാലഘട്ടം. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലും ഖുശ്ബു നിറ സാന്നിധ്യമായി. മുംബൈക്കാരിയായ ഖുശ്ബു ബാലതാരമായാണ് അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. ഹിന്ദി സിനിമാ രം​ഗത്ത് നിന്നും തെന്നിന്ത്യയിലേക്ക് കടന്നതോടെയാണ് നടിക്ക് കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്.

അച്ഛനുമായുള്ള അകൽച്ചയെക്കുറിച്ച് ഖുശ്ബു ഒന്നിലേറെ തവണ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അച്ഛന്റെ ഇടപെടൽ തന്റെ കരിയറിനെ ബാധിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ഖുശ്ബു. പുതിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ​ഹിന്ദി സിനിമകളിൽ അഭിനയിക്കുമ്പോൾ നല്ല ഓഫറുകൾ വന്നിരുന്നു. എന്റെ അച്ഛൻ എവിടെ കാശ് അധികം കിട്ടുമോ അവിടെയേ പോകൂ. രജിനികാന്തിനൊപ്പം അഭിനയിക്കാൻ‌ എനിക്ക് അവസരം ലഭിച്ചതാണ്. എന്നാൽ അച്ഛൻ പറ്റില്ലെന്ന് പറഞ്ഞു. ‌‌

Khushbu Sundar

ഒരുപാട് നല്ല സിനിമകളുടെ ഓഫർ വന്നിട്ടും അച്ഛൻ സമ്മതിച്ചില്ല. അഭിനയിച്ച സിനിമകൾ ഓടിയില്ല. അതോടെ ഭാ​ഗ്യമില്ലാത്ത നടിയായി. അച്ഛന് കാശ് മാത്രമായിരുന്നു പ്രധാനം. 1985 ൽ ഒരു തെലുങ്ക് സിനിമയുടെ ഓഫർ വന്നു. അതും അച്ഛൻ പറ്റില്ലെന്ന് പറഞ്ഞു. അപ്പോഴേക്കും എനിക്കും അച്ഛനും ഇടയിൽ ഒരുപാ‌ട് പ്രശ്നങ്ങൾ ഉണ്ടായി. തെറ്റായ സിനിമകൾ ചെയ്യാൻ പറഞ്ഞു, സാമ്പത്തിക കാര്യങ്ങളിൽ കെടുകാര്യസ്ഥത കാണിച്ചു.

വ്യക്തിപരമായ പ്രശ്നങ്ങളുമുണ്ട്. ഈ സിനിമ എനിക്ക് ചെയ്തേ പറ്റൂ, പറ്റുമെങ്കിൽ തടയൂ എന്ന് അച്ഛനോട് പറഞ്ഞു. അച്ഛൻ അവരോട് കൂടുതൽ പണം ചോദിച്ചു. അവർ പണം നൽകി. അതോടെ അച്ഛന് വേറെ വഴിയില്ലാതായി. അങ്ങനെയാണ് തെലുങ്ക് സിനിമാ രം​ഗത്തേക്ക് കടന്ന് വന്നതെന്നും ഖുശ്ബു വ്യക്തമാക്കി.

Khushbu Sundar

ബാലതാരമായി അഭിനയിച്ചതിനാൽ തിരിഞ്ഞ് നോക്കുമ്പോൾ കുട്ടിക്കാലം നഷ്‌ടപ്പെട്ടതായി തോന്നുന്നുണ്ടെന്ന് ഖുശ്ബു പറയുന്നു. നന്നായി പഠിക്കുന്ന ആളായിരുന്നു. 9ാം ക്ലാസിൽ പഠനം നിന്നു. എന്റെ പ്രിൻസിപ്പൽ ഇന്നും ഇക്കാര്യം പറയും. എന്നാൽ നമ്മൾ എന്താകണമെന്ന് മുമ്പേ എഴുതിവെച്ചതാണെന്നും ഖുശ്ബു പറയുന്നു.

മുംബൈ വിട്ട് ചെന്നെെയിലേക്ക് ക‌ടന്ന് വന്ന ഖുശ്ബുവിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തന്റെ ജീവിതം ചെന്നെെെയിലേക്ക് നടി പറിച്ച് നട്ടു. നടനും സംവിധായകനുമായ സുന്ദർ സി ആണ് ഖുശ്ബുവിന്റെ ഭർത്താവ്. 2000 ത്തിലായിരുന്നു വിവാഹം. അവന്തിക അനന്തിത എന്നീ രണ്ട് മക്കളാണ് ഖുശ്ബുവിനും സുന്ദറിനുമുള്ളത്. അടുത്ത കാലത്ത് ഖുശ്ബുവിന് വന്ന മേക്കോവർ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. വണ്ണം കുറച്ച ഖുശ്ബു ഇന്ന് ഡയറ്റിം​ഗിൽ വലിയ ശ്രദ്ധ നൽകുന്നു. സിനിമകളിൽ പഴയത് പോലെ സജീവമല്ലെങ്കിലും ഇടയ്ക്ക് നടി സാന്നിധ്യമറിയിക്കാറുണ്ട്.

Read more about: khushbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X