അത് അവരുടെ വ്യക്തി ജീവിതമെന്ന് ഖുശ്ബു; അന്നങ്ങനെയല്ലല്ലോ പറഞ്ഞത്, വിജയ്നെ ഭയന്നോ?
വിജയ്-തൃഷ ബന്ധത്തെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. അവരുടെ വ്യക്തി ജീവിതമാണതെന്നും അതിൽ ജനങ്ങൾ ഇടപെടേണ്ടതില്ലെന്നും ഖുശ്ബു പറഞ്ഞു. ജനങ്ങൾക്ക് ഈ വിഷയത്തിൽ എന്താണ് കാര്യമെന്ന് മനസിലാകുന്നില്ല. അവരുടെ സ്വകാര്യ ജീവിതം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ നമുക്ക് സംസാരിക്കാം. അവരുടെ സ്വകാര്യ ജീവിതവും ജനങ്ങളും തമ്മിൽ ബന്ധമില്ല. എന്തിനാണ് ആളുകൾ ഇത് വലിയ കാര്യമാക്കുന്നത്. ഗോസിപ്പുകൾ വിജയുടെ പ്രശസ്തിയെ ബാധിക്കില്ലെന്നും ഖുശ്ബു പറഞ്ഞു. ആളുകൾക്ക് വോട്ട് ചെയ്യാൻ അറിയാം.
എപ്പോൾ എവിടെ വോട്ട് ചെയ്യണമെന്ന് അവർക്കറിയാം. പൗരനെന്ന നിലയിലുള്ള ഉത്തരവാദിത്വവും വ്യക്തിപരമായ കാര്യങ്ങളും രണ്ടായി കാണാൻ ജനങ്ങൾക്ക് കഴിവുണ്ടെന്നും ഖുശ്ബു പറഞ്ഞു. അതേസമയം നേരത്തെ രവി മോഹൻ-ആരതി രവി വേർപിരിയലിൽ ആരതി രവിക്കൊപ്പമാണ് ഖുശ്ബു നിലപാടെടുത്തത്. കുടുംബത്തെ ഉപേക്ഷിക്കുന്ന പുരുഷനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തു.

അന്ന് രവി മോഹന്റെ പേരെടുത്ത് പറയാതെയാണ് ഖുശ്ബു വിമർശിച്ചത്.
ഒരു യഥാർത്ഥ പുരുഷൻ നേരെ നിന്ന് എല്ലാത്തിനും മുകളിലായി തന്റെ കുടുംബത്തെ കാണും. അവന്റെ ആഗ്രഹങ്ങൾ, സ്വാതന്ത്ര്യം എന്നിവയെല്ലാം അവനെ നിരുപാധികം സ്നേഹിക്കുന്നവർക്ക് മുന്നിൽ രണ്ടാമത് മാത്രമാണ്. ജീവിത യാത്രയിൽ എല്ലാ വിവാഹബന്ധങ്ങളിലും ഉയർച്ച താഴ്ചകളുണ്ടാകും. തെറ്റുകൾ പറ്റും. പക്ഷെ ഈ തെറ്റുകൾ ഒരിക്കലും ഒരു പുരുഷന് അവൻ ഇത്രയും വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്ത കാര്യങ്ങൾ ഉപേക്ഷിക്കാനുള്ള അവകാശം നൽകുന്നില്ല.
ഒരു ബന്ധത്തിൽ ചില സമയത്ത് പ്രണയം ഇല്ലാതാകും. പക്ഷെ ബഹുമാനം അചഞ്ചലമായി നിലനിൽക്കണം. യഥാർത്ഥ പുരുഷൻ അവന്റെ കുഞ്ഞുങ്ങളെ ചുമന്ന സ്ത്രീയെ ആദരിക്കും. ഇവിടെ ബഹുമാനമില്ലായ്മ, മനസാക്ഷിയില്ലായ്മ എന്നിവ വെളിപ്പെടുത്തുന്നു. സ്വാർത്ഥതയുള്ള പുരുഷൻ അവന്റെ പ്രവൃത്തികൾ അവനെ നോക്കി വളരുന്ന കുട്ടികളുടെ മനസിനെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കുന്നതിൽ പരാജയപ്പെടുന്നു. ഇത്തരം പെരുമാറ്റം സഹാനുഭൂതിയും വിവേകവും ഇല്ലാത്തതിന്റെ പ്രതിഫലനമാണ്.
ജീവിതം ചാക്രികമാണ്. സ്വാർത്ഥതയിൽ നിന്നുള്ള പ്രവൃത്തികൾക്ക് ശക്തമായി തിരിച്ചടികളുണ്ടാകും. തിരിച്ചറിവ് വരുമ്പോഴേക്കും മാനസാന്തരത്തിന് വൈകിയേക്കാം. ജീവിതത്തിലെ പരുക്കമായ സത്യമാണത്. നിങ്ങളുടെ കുട്ടികളുടെ അമ്മയെ ബഹുമാനിക്കുകയെന്ന് അത്യന്താപേക്ഷിതമല്ല, മറിച്ച് അത് അടിസ്ഥാനപരമാണ്. ഒരു അമ്മയെ, പ്രത്യേകിച്ച് നിങ്ങളെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത സ്ത്രീയോട് അനാദരവ് കാണിക്കുന്നത് ദുഖകരവും ദയയില്ലായ്മയുമാണ്.
സ്വയം ഉന്നമനം നേടാൻ ആദ്യം സ്വന്തം കുടുംബത്തെ ഉയർത്തണമെന്ന് യഥാർത്ഥ പുരുഷനറിയാം. സ്നേഹത്തിൽ ഇളക്കം വന്നേക്കാം. പക്ഷെ ബഹുമാനമാണ് ഹൃദയത്തെയും ആത്മാവിനെയും സ്ഥിരമായി ഒരുമിച്ച് നിർത്തുന്നത്. എല്ലാ ദിവസവും പെർഫെക്ട് ആയിരിക്കില്ല. പക്ഷെ ബഹുമാനമുണ്ടെങ്കിൽ ഇരുണ്ട ദിവസങ്ങളിൽ പോലും പ്രതീക്ഷയുടെയും മനസിലാക്കലിന്റെയും വെള്ളി വെളിച്ചം കാണാമെന്നായിരുന്നു ഖുശ്ബു അന്ന് കുറിച്ചത്.


Click it and Unblock the Notifications















