അന്നത്തപ്പോലെ തന്നെ ഇന്നും! പ്രണയനിമിഷം പങ്കുവെച്ച് ഖുശ്ബു! സുന്ദറിനൊപ്പമുള്ള ചിത്രം വൈറല്‍!
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഖുശ്ബു. വ്യത്യസ്തമായ കഥാപാത്രത്തെയാണ് താരം ഓരോ തവണയും അവതരിപ്പിച്ചത്. സംവിധായകനായ സുന്ദര്‍ സിയെയാണ് താരം വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും സജീവമാണ് താരം. സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഖുശ്ബു പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. 1996 ലെ പ്രണയനിമിഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
അന്നത്തെപ്പോലെ തന്നെയുള്ള പ്രണയമാണ് ഇപ്പോഴും തങ്ങളുടേതെന്നാണ് താരം പറയുന്നത്. ആ പ്രണയത്തിന് ഇതുവരെയും ഒരുമാറ്റവും വന്നിട്ടില്ല. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി നിറഞ്ഞുനിന്നിരുന്ന ഖുശ്ബുവിന് ഇപ്പോഴും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവന്തിക, അനന്ദിത, രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്ക്. മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചെത്തിയപ്പോള്‍ മോശം കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കിയും ഖുശ്ബു എത്തിയിരുന്നു. സുന്ദറിനോട് ചേര്‍ന്നിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ താരം പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലെ പുതിയ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലുള്ള താരത്തിനായി തിരുച്ചിറപ്പള്ളിയില്‍ അവര്‍ അമ്പലം പണികഴിപ്പിച്ചിരുന്നു. നിരവധി പേരാണ് ഇവരുടെ പ്രണയനിമിഷത്തെ ഏറ്റെടുത്തിട്ടുള്ളത്. രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുമ്പോഴും താരത്തിന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാണ് അത്തരത്തിലൊരു തിരിച്ചുവരവെന്ന കാര്യത്തെക്കുറിച്ച് നേരത്തെയും ആരാധകര്‍ ചോദിച്ചിരുന്നു. ഖുശ്ബുവിന്റെ പുതിയ പോസ്റ്റ് കാണാം.


Click it and Unblock the Notifications