ബഹുമാന്യയാണ് തൃഷ; പ്രശ്നങ്ങൾക്കിടെ ഖുശ്ബു, നയൻതാരയുടെ ജീവിതം തകർന്നപ്പോൾ ആരുമില്ല...
വിജയ് വിവാഹേതരബന്ധം പുലർത്തുന്ന നടി തൃഷയാണെന്ന അഭ്യൂഹങ്ങൾക്കിടെ തൃഷയെ പിന്തുണച്ച് നടി ഖുശ്ബു സുന്ദർ. തൃഷ വളരെ നല്ല വ്യക്തിയാണെന്നും മോശം കമന്റുകൾ അനാവശ്യമാണെന്നും ഖുശ്ബു പറഞ്ഞു. ഒന്ന് തുമ്മിയാൽ അതിന് മറ്റുള്ളവരെ പഴിക്കാൻ നോക്കുന്ന കാലത്താണ് ഞാൻ ജീവിക്കുന്നത്. തൃഷ ഞാനുമായി വളരെയധികം ക്ലോസ് ആണ്. ഞാനിതുവരെ കണ്ടതിൽ ഏറ്റവും ഡിഗ്നിഫെെഡ് ആയ സ്ത്രീയാണ് തൃഷ. എല്ലായിടത്തും പിന്തുടരുന്ന പാപ്പരാസികളെക്കുറിച്ച് ഞാൻ പറയുന്നില്ല.
ഒരുപക്ഷെ മുംബെെയിലുണ്ടായ സിസ്റ്റം ആയിരിക്കാം ഇത്. ഇവിടെയുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇവിടെയും തുടങ്ങുന്നു. കമന്റ ചെയ്യുകയും സംസാരിക്കുകയും (തൃഷയെയും വിജയ്നെയും കുറിച്ച്) ചെയ്യുന്നവർ അവർക്കുള്ള പ്രശ്നം നോക്കാതെ മറ്റൊരാളുടെ ജീവിതത്തിൽ നോക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ്. മറ്റൊരാളുടെ ജീവിതത്തെക്കുറിച്ച് കമന്റ് ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്നവരിൽ 99.9 ശതമാനം പേരെയും നമുക്കറിയില്ല. അവരോട് പ്രതികരിച്ച് സമയം കളയേണ്ടതില്ലെന്നും ഖുശ്ബു പറഞ്ഞു.

എന്നാൽ നടൻ രവി മോഹൻ ഭാര്യ ആരതി രവിയെ ഉപേക്ഷിച്ച് മറ്റൊരു ബന്ധത്തിലേക്ക് പോയപ്പോൾ ഖുശ്ബു രവി മോഹനെതിരെ വിമർശനം ഉന്നയിച്ചല്ലോയെന്ന ചോദ്യവും വരുന്നുണ്ട്. തൃഷയെ പോലെ ഒരു കാലത്ത് നടി നയൻതാരയും വലിയ ചർച്ചയായതാണ്. പ്രഭുദേവയുമായി ബന്ധമുണ്ടായിരുന്ന കാലത്ത് വ്യാപക അധിക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളും നയൻതാരയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
സിനിമാ ലോകത്ത് നിന്നും വലിയ പിന്തുണ അക്കാലത്ത് നയൻതാരയ്ക്ക് ലഭിച്ചിരുന്നില്ല. ബന്ധം തകർന്ന് സിനിമാ ലോകത്ത് നിന്നും നയൻതാര അകന്നപ്പോഴും വലിയ പിന്തുണ നടിക്ക് ലഭിച്ചില്ല. ദെെവ വിശ്വാസം എനിക്കെപ്പോഴും ഉണ്ട്. എനിക്ക് ആരുമില്ലാതിരുന്ന സമയത്ത് എനിക്ക് ദെെവം മാത്രമാണുണ്ടായിരുന്നത്. ദെെവം മാത്രമാണ് എന്നെ പിന്തുണച്ചത്. ആരും വന്ന് കുഴപ്പമില്ല, നിന്റെ ജീവിതം നന്നായി വരും എന്ന് ഒരു വാക്ക് എന്നോട് പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് ദെെവ വിശ്വാസം കൂടുതൽ. അമ്പലങ്ങളും ചർച്ചുകളും എന്റെ ജീവിതത്തിന്റെ ഭാഗമാണ് എന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
അതേസമയം നയൻതാരയ്ക്കും തൃഷയ്ക്കും സിനിമാക്കാർക്കിടയിലുള്ള സ്വീകാര്യതയിൽ വ്യത്യാസമുണ്ട്. പൊതുവെ സഹപ്രവർത്തകർക്കെല്ലാം പ്രിയങ്കരിയാണ് തൃഷ. താരജാഡയില്ലാത്ത, അനാവശ്യ നിബന്ധനകളില്ലാത്ത നടി. എന്നാൽ നയൻതാരയ്ക്ക് അങ്ങനെയാെരു ഇമേജല്ല. സൂപ്പർതാരത്തിന്റേതായ ചട്ടക്കൂടുകളിലാണ് നയൻതാര. സഹപ്രവർത്തകരുമായി അധികം അടുക്കുന്ന പ്രകൃതമല്ല.
പലർക്കും നയൻതാരയുടെ പ്രകൃതം ഇഷ്ടവുമല്ല. പ്രഭുദേവയുമായുള്ള ബന്ധം തകർന്ന ശേഷം 2013 ലാണ് നയൻതാര സിനിമാ രംഗത്തേക്ക് ശക്തമായ തിരിച്ച് വരവ് നടത്തുന്നത്. രാജ റാണി എന്ന സിനിമ വലിയ വിജയമായി. നഷ്ടപ്പെട്ട താരമൂല്യം നടിക്ക് തിരികെ ലഭിക്കുകയും ചെയ്തു. സംവിധായകൻ വിഘ്നേശ് ശിവനെയാണ് നയൻതാര വിവാഹം ചെയ്തത്. രണ്ട് മക്കളുമുണ്ട്.


Click it and Unblock the Notifications
















