പെൺസിംഹമാണ് ആരതി, അപ്പോൾ സംഗീതയോ? രണ്ടിടത്ത് രണ്ട് ന്യായം; ഖുശ്ബുവിനോട് ചോദ്യങ്ങൾ
രവി മോഹന്റെ പത്രസമ്മേളനം കണ്ട ഞെട്ടലിലാണ് ആരാധകർ. ആരതി രവിയിൽ നിന്നും ആരതിയെ പിന്തുണയ്ക്കുന്നവരിൽ നിന്നും തനിക്കുണ്ടായ മാനസിക ഉപദ്രവമാണ് രവി മോഹൻ കരഞ്ഞ് കൊണ്ട് പറയുന്നത്. കാമുകിയായിരുന്ന കെനീഷയുമായി ബ്രേക്കപ്പായ ശേഷമാണ് പത്രസമ്മേളനം. രവി ഇനി ആരതിക്കരികിലേക്ക് തിരിച്ച് വരുമെന്നാണ് പലരും കരുതിയത്. എന്നാൽ ഇനിയതുണ്ടാകില്ലെന്ന് ഉറപ്പാണ്. ആരതിയോടുള്ള ദേഷ്യം രവി പത്രസമ്മേളനത്തിൽ തുറന്നടിച്ചു.
ഡിവോഴ്സ് ലഭിക്കുന്നത് വരെയും താൻ സിനിമയിൽ അഭിനയിക്കില്ലെന്നാണ് രവി മോഹൻ പറയുന്നത്. ഇതിനിടെ കെനീഷ-രവി ബന്ധം ഇല്ലാതായതിലെ സന്തോഷം സൂചിപ്പിച്ച് ആരതി ഒരു പോസ്റ്റിട്ടു. ഇതിന് നടി ഖുശ്ബുവിട്ട കമന്റാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു അമ്മയോട് പോരിടരുത്. കുട്ടികളുള്ള പെൺസിംഹമാണ് നീയെന്നാണ് ഖുശ്ബുവിന്റെ കമന്റ്.

ഇതേ ഖുശ്ബു വിജയ്-സംഗീത വിവാഹമോചനത്തിൽ വിജയ്നെയും തൃഷയെയുമാണല്ലോ പിന്തുണയ്ക്കുന്നതെന്നാണ് ഇപ്പോൾ നെറ്റിസൺസിന്റെ ചോദ്യം. അത് അവരുടെ വ്യക്തി ജീവിതമാണതെന്നും അതിൽ ജനങ്ങൾ ഇടപെടേണ്ടതില്ലെന്നും ഖുശ്ബു പറഞ്ഞു. ജനങ്ങൾക്ക് ഈ വിഷയത്തിൽ എന്താണ് കാര്യമെന്ന് മനസിലാകുന്നില്ല. അവരുടെ സ്വകാര്യ ജീവിതം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ നമുക്ക് സംസാരിക്കാം. അവരുടെ സ്വകാര്യ ജീവിതവും ജനങ്ങളും തമ്മിൽ ബന്ധമില്ല. എന്തിനാണ് ആളുകൾ ഇത് വലിയ കാര്യമാക്കുന്നതെന്നായിരുന്നു വിജയ്-തൃഷ ബന്ധത്തിൽ ഖുശ്ബുവിന്റെ പരാമർശം.
പത്രസമ്മേളനത്തിൽ ഖുശ്ബുവിനെതിരെ രവി മോഹൻ പരോക്ഷമായി സംസാരിച്ചിട്ടുണ്ട്. മൂന്നക്ഷരമുള്ള പേരുള്ള ഒരു നടിയുണ്ട്. അവരുടെ പേര് പറഞ്ഞാൽ കേസ് ആണ്. ഇഡ്ഡലി നടി എന്ന് പറയാം. മൂന്ന് വലിയ നായക നടൻമാർ പറഞ്ഞത് കുടുംബത്തെ തകർക്കാൻ നോക്കിയ ആളാണെന്നാണ്. വളരെ മോശമായി ആ നടിയെക്കുറിച്ച് സംസാരിച്ചു. മൂന്ന് പേരുടെ ജീവിതം നശിപ്പിക്കാൻ നോക്കിയ ആ നടിയാണ് എന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ വേറെ എന്തെങ്കിലും പ്രശ്നം വന്നാൽ ഫെമിനിസ്റ്റാകും. എന്ത് ഡ്രാമയാണ്. എന്നെക്കുറിച്ച് പറയാൻ എന്തെങ്കിലും യോഗ്യതയുണ്ടോ അവർക്കെന്ന് രവി മോഹൻ ചോദിക്കുന്നു.
45 വയസിലാണോ ഞാൻ ഭംഗി നോക്കി പോകുന്നത്. സുന്ദരികളായ നടിമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അന്ന് പിറകെ പോകാത്ത ഞാൻ ഇന്ന് പോകുമോ. എല്ലാം ഞാനവൾക്ക് കൊടുത്തു. കാരണം ഞാനവളെ വിശ്വസിച്ചു. എന്റെ പേരിൽ ഒരു അക്കൗണ്ട് പോലുമില്ല. എന്തിന് കാർഡ് ഉപയോഗിച്ചാലും ഉടനെ എന്തിനെന്ന് ചോദ്യം വരും. ആ വീട്ടിൽ ഒരുപാട് അന്യായങ്ങൾ നടന്നിട്ടുണ്ട്. മക്കളെ എന്നെ കാണിക്കുന്നില്ല. ഞാൻ എന്നെ മുറിവേൽപ്പിക്കുകയാണിപ്പോൾ എന്നും ആരതിയെ ഉദ്ദേശിച്ച് രവി മോഹൻ പറഞ്ഞു.


Click it and Unblock the Notifications

