അമ്മ മരിച്ചപ്പോൾ പോലും കിച്ചു പോയില്ല, കൊല്ലം സുധിയാണ് എല്ലാത്തിനും കാരണം; പഴി രേണുവിന് മാത്രം; ചർച്ച
കിച്ചു ജീവിതത്തിൽ അനുഭവിച്ച ദുഖങ്ങളിൽ എല്ലാവരും കുറപ്പെടുത്തുന്നത് കിച്ചുവിന്റെ മരിച്ച് പോയ അമ്മ ശാലിനിയെയും കിച്ചുവിനെ മകനായി പരിഗണിച്ച രേണു സുധിയെയുമാണ്. എന്നാൽ കൊല്ലം സുധിയാണ് ഇവരുടെയെല്ലാം ജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാരണമായതെന്ന അഭിപ്രായങ്ങളും വരുന്നുണ്ട്. ഇവരെല്ലാ കടന്ന് വന്ന പാതകൾ പരിശോധിക്കുമ്പോൾ കൊല്ലം സുധിയുടെ ഭാഗത്താണ് കൂടുതൽ തെറ്റ് കാണുന്നതും.
കിച്ചുവിന് അമ്മ ശാലിനിയുമായി മരണം വരെ അടുപ്പമുണ്ടായിരുന്നില്ല. കുഞ്ഞായിരുന്നപ്പോൾ മകനെ തനിക്ക് തന്ന് ശാലിനി മറ്റൊരാൾക്കൊപ്പം പോയെന്നാണ് കൊല്ലം സുധി പറഞ്ഞത്. എന്നാൽ കൊല്ലം സുധിയെ രണ്ടാമത് വിവാഹം ചെയ്ത വീണ എസ് പിള്ള എന്ന സ്ത്രീ ഈ വാദം അംഗീകരിക്കുന്നില്ല.

കിച്ചുവിനെ ഉപേക്ഷിച്ചല്ല അമ്മ ശാലിനി പോയതെന്ന് ഇവർ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. സ്നേഹിച്ച ആൾക്കൊപ്പം അവൾ പോയി. കുഞ്ഞിനെയും കൊണ്ടാണ് ആദ്യം പോയത്. കേസ് കൊടുത്ത് കുഞ്ഞിനെ തിരിച്ച് വാങ്ങുകയായിരുന്നു. ശാലിനി പോയ കാര്യം വീട്ടിൽ ഒരു മാസത്തോളം സുധി പറഞ്ഞിരുന്നില്ല. സ്റ്റേജുകളിലെല്ലാം കൊണ്ട് നടന്നു. അതിന് ശേഷം കൂടെയുള്ള ആൾ വീട്ടുകാരെ വിളിച്ച് പറഞ്ഞു. സുധിയുടെ ചേട്ടത്തിയും ചേട്ടനും മോനെ എടുത്ത് വരികയായിരുന്നു. അവരാണ് കിച്ചുവിനെ വളർത്തിയതെന്നും വീണ അന്ന് പറഞ്ഞു.
കുഞ്ഞായ കിച്ചുവിനോടും അമ്മ ഉപേക്ഷിച്ച് പോയതാണ് എന്ന ചിന്തയാണ് കൊല്ലം സുധി നൽകിയത്. അമ്മയോട് ഈ ദേഷ്യം കിച്ചുവിനുണ്ടായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം ജീവനൊടുക്കുകയായിരുന്നു ശാലിനി. അമ്മ മരിച്ചപ്പൾ കിച്ചു പോയി കണ്ടിട്ടുമില്ല. രേണു സുധിയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്.
അമ്മയെക്കുറിച്ച് അവൻ സംസാരിച്ചിട്ടില്ല. മരിച്ച അന്ന് പോലും അവൻ സംസാരിച്ചിട്ടില്ല. അവൻ കമ്പ്യൂട്ടറിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. അമ്മ മരിച്ച കാര്യം അവനോട് പറഞ്ഞു. മോനേ, പോകണമെങ്കിൽ നിനക്ക് പോകാം ഞാൻ വരാമെന്നും പറഞ്ഞു. അമ്മ മരിച്ചില്ലല്ലോ അമ്മ ഇവിടെ നിൽക്കുകയല്ലേ, നിങ്ങളെല്ലാവരും ഇറങ്ങി പൊയ്ക്കേ ഞാൻ ബാക്കി ഗെയിം കളിക്കട്ടെ എന്നാണ് അവൻ മറുപടി നൽകിയതെന്നും രേണു അന്ന് പറഞ്ഞു.
രേണുവിനെ സുധി വിവാഹം ചെയ്തപ്പോൾ അമ്മയായി കിച്ചു സ്വീകരിച്ചു. ഞാൻ ആ വീട്ടിലേക്ക് വന്നപ്പോൾ അവരുടെ പഴയ അലമാര മാറ്റണം എന്ന് കിച്ചു പറഞ്ഞു. ആ അലമാര എടുത്ത് മാറ്റി സുധി ചേട്ടനെക്കാെണ്ട് പുതിയ അലമാര വാങ്ങിപ്പിച്ചു. അത് അവരുടെ അലമാര ആയിരുന്നു. അത് ഇവിടെ വേണ്ട, എന്റെ അമ്മ ഇതാണെന്ന് കിച്ചു പറഞ്ഞു. അന്നവന് 12 വയസേയുള്ളൂ. അലമാരയിൽ ബെെബിളുണ്ടായിരുന്നു. കിച്ചുവിന് കൊടുത്ത കളിപ്പാട്ടവും. അതൊക്കെ അവൻ കളയുന്നത് കണ്ടിട്ടുണ്ടെന്നും രേണു ഒരിക്കൽ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications
















