സ്വന്തം മകനായി കണ്ടു, എന്നിട്ടിപ്പോൾ...; കാൻസർ ആണെന്നറിഞ്ഞിട്ടും കിച്ചു അടുത്തില്ലേ?; ഉപദേശിച്ച് നെറ്റിസൺസ്

രേണു സുധിക്ക് കാൻസർ ആണെന്ന് അറിഞ്ഞ ഞെട്ടലിലാണ് പലരും. ഇത്രയും നാൾ ലെെം ലെെറ്റിൽ നിറഞ്ഞ് നിന്ന രേണുവിന് ഇങ്ങനെയാെരു സാ​ഹചര്യം വന്നതിൽ എല്ലാവർക്കും വലിയ വിഷമമുണ്ട്. എന്നാൽ കൊല്ലം സുധിയുടെ മൂത്ത മകനെ മാത്രം രേണുവിനടുത്ത് കാണുന്നില്ല. രേണുവിന്റെ അസുഖ വിവരത്തെക്കുറിച്ച് കിച്ചു സോഷ്യൽ മീഡിയയിലൂടെ സംസാരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകളായി ഇവർ തമ്മിൽ അകൽച്ചയിലാണ്. ഇത് ഇപ്പോഴും മാറിയില്ലേ എന്നാണ് ഉയർന്ന് വരുന്ന ചോദ്യങ്ങൾ. കാൻസറാണെന്ന് വാർത്തകൾ പ്രചരിച്ചിട്ടും കിച്ചു തന്നെ വിളിച്ചില്ലെന്ന് ഈയടുത്ത് നൽകിയ അഭിമുഖത്തിൽ രേണു സുധി പറഞ്ഞിരുന്നു. സ്വന്തം മകനെ പോലെയാണ് കിച്ചുവിനെ രേണു കണ്ടിരുന്നത്. ഈ വിഷമഘട്ടത്തിൽ രേണുവിന് താങ്ങായി കിച്ചു ഒപ്പം ഉണ്ടാകേണ്ടതുണ്ടെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്.

അവർ ഒരു പാവം സ്ത്രീ, എല്ലാം തികഞ്ഞവർ ഈ ലോകത്തില്ല, രേണുവിനെ വിളിച്ചില്ല... കോൺടാക്ട് ഇല്ല; ഷിയാസ് കരീം!
അവർ ഒരു പാവം സ്ത്രീ, എല്ലാം തികഞ്ഞവർ ഈ ലോകത്തില്ല, രേണുവിനെ വിളിച്ചില്ല... കോൺടാക്ട് ഇല്ല; ഷിയാസ് കരീം!

കിച്ചു എന്നെ വിളിച്ചിട്ടില്ല. അന്നത്തെ സംഭവം എല്ലാവർക്കും അറിയാമല്ലോ. ഞാനും വിളിച്ചിട്ടില്ല. റിതപ്പനെ ഔട്ടിം​ഗിന് കൊണ്ട് പോകട്ടെയെന്ന് ചോദിക്കാനാണ് അവസാനം വിളിച്ചത്. സത്യമാണോ അല്ലയോ എന്ന് ചോദിക്കാൻ പോലും സുധി ചേട്ടന്റെ വീട്ടുകാർ വിളിച്ചിട്ടില്ല എന്നാണ് രേണു പറഞ്ഞത്. അമ്മയെന്നാണ് രേണുവിനെ കിച്ചു വിളിക്കുന്നത്. ജന്മം നൽകിയ അമ്മ മരിച്ച ശേഷം കിച്ചുവിന്റെ ജീവിതത്തിലേക്ക് വന്ന അമ്മയാണ് രേണു. എന്നാലിന്ന് ഇവർ തമ്മിൽ ബന്ധമില്ല.

Renu Sudhi

താൻ കുട്ടിക്കാലത്ത് രേണുവിൽ നിന്നും രേണുവിന്റെ വീട്ടുകാരിൽ നിന്നും നേരിട്ട അവ​ഗണനകളെക്കുറിച്ച് ഈയടുത്ത് കിച്ചു തുറന്ന് സംസാരിച്ചിരുന്നു. ഇതാണ് ഇരുവർക്കും ഇടയിൽ അകൽച്ചയുണ്ടാക്കിയത്. എന്നാൽ കിച്ചുവിനെക്കുറിച്ച് ഇതുവരെ നല്ലത് മാത്രമേ രേണു മീഡിയകൾക്ക് മുന്നിൽ പറഞ്ഞിട്ടുള്ളൂ. ഇന്ന് രേണുവിന്റെ അവസ്ഥയിൽ ഒപ്പം നിൽക്കുന്നത് മാതാപിതാക്കളും സഹോ​ദരിയുമാണ്. തളർന്ന് പോകാതെ മുന്നോട്ട് പോകാൻ ശ്രമിക്കുകയാണ് രേണു സുധി.

തന്റെ അസുഖ വിവരത്തെക്കുറിച്ച് രേണു കഴിഞ്ഞ ദിവസം തുറന്ന് സംസാരിച്ചിരുന്നു. 15ാമത്തെ വയസിലാണ് ഞാനിങ്ങനെ ഒരു മുഴ ശ്രദ്ധിച്ചത്. പക്ഷെ അന്നൊന്നും കുഴപ്പമില്ലായിരുന്നു. ഒന്നും ശ്രദ്ധിക്കാത്ത പ്രായമായിരുന്നു അത്. രോ​ഗവിവരം സോഷ്യൽ മീഡിയയിലൂടെ പറയാൻ കാരണം കീമോ ചെയ്യുമ്പോൾ എന്റെ മുടി പോയേക്കും. അപ്പോൾ നിങ്ങളോട് പറയേണ്ട അവസ്ഥ വരും.

അതുകൊണ്ടാണ് ഞാൻ പറഞ്ഞത്. അല്ലാതെ നിങ്ങൾ നെ​ഗറ്റീവ് ചിന്തിക്കരുത്. എന്നെ സ്നേഹിക്കുന്നവർക്കൊക്കെ വിഷമം ആണെന്ന് എനിക്കറിയാം. മുന്നോട്ട് പേയല്ലേ പറ്റൂ. അസുഖ വിവരം പുറത്തായപ്പോഴും സമ്മതിക്കാതിരുന്നത് ഞാൻ പറഞ്ഞ് വേണം അറിയാൻ എന്നത് കൊണ്ടാണ്. അല്ലാതെ എന്നെ നെ​ഗറ്റീവ് പറയുന്ന വ്ലോ​ഗർ പറഞ്ഞല്ല എന്റെ പ്രേക്ഷകർ അറിയേണ്ടത്. എന്നെ പോലെ വിഷമം അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. അവർക്ക് ഞാനെന്നും മാതൃകയായിരിക്കണം എന്നാ​ഗ്രഹിക്കുന്ന വ്യക്തിയാണ്. എനിക്കവരോട് ഒന്നേ പറയാനുള്ളൂ. അസുഖം വന്ന് തളരരുത്. മുന്നോട്ട് പോകണമെന്നും രേണു സുധി പറഞ്ഞു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X