രേണുവിനും മുന്നേ കിച്ചു തുടങ്ങി! അങ്ങനെ ആ സ്വപ്‌നം സഫലമായി! ഇപ്പോള്‍ സുധിയെപ്പോലെ എന്ന് കമന്റുകള്‍
കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധിയും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. അച്ഛന്റെ വിവാഹ ജീവിതങ്ങള്‍, തനിക്ക് നല്‍കിയ ട്രോമയെക്കുറിച്ച് കിച്ചു തുറന്ന് പറഞ്ഞിരുന്നു. അമ്മ ഉപേക്ഷിച്ചതോടെയായിരുന്നു മറ്റൊരു വിവാഹം ചെയ്തത്. അതിലും പ്രശ്‌നങ്ങളായിരുന്നു. അതും ഒഴിവാക്കിയ സമയത്തായിരുന്നു രേണുവിനെ പരിചയപ്പെടുന്നത്. തുടക്കത്തില്‍ തന്നെ തനിക്കും രേണു കിച്ചുവുമായും സൗഹൃദത്തിലായിരുന്നു. വിളിക്കാറൊക്കെയുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് കുറച്ചുകാലം അച്ഛന്റെ കൊല്ലത്തെ കുടുംബവീട്ടിലായിരുന്നു എല്ലാവരും താമസിച്ചിരുന്നത്. അവിടെ പ്രശ്‌നങ്ങളായപ്പോഴാണ് രേണുവിന്റെ കോട്ടയത്തെ വീട്ടിലേക്ക് മാറുന്നത്.
അവിടെയാരും തന്നോട് മിണ്ടാറില്ലായിരുന്നു. ഭീകരമായ ഒറ്റപ്പെടലായിരുന്നു. അച്ഛന്‍ ഒരു കംപ്യൂട്ടര്‍ വാങ്ങിത്തന്നിരുന്നു. അതില്‍ ഗെയിം കളിച്ചായിരുന്നു സമയം കളഞ്ഞത്. ആരോടും മിണ്ടാനില്ലാതെ, മണിക്കൂറുകളോളം കഴിയുന്നത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അതിനിടയിലാണ് ലഹരി പദാര്‍ത്ഥങ്ങളൊക്കെ ഉപയോഗിച്ച് തുടങ്ങിയതെന്നും, അതില്‍ നിന്നും ലൈഫ് തിരിച്ച് പിടിച്ചതിനെക്കുറിച്ചും കിച്ചു തുറന്നുപറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെയായി കിച്ചു നടത്തിയ തുറന്നുപറച്ചില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കിച്ചുവിനെ വിളിക്കാറുണ്ടെന്നും, പൈസ അയച്ച് കൊടുക്കാറുണ്ടെന്നും രേണു പറഞ്ഞതും വിവാദമായിരുന്നു. തെളിവായി സ്‌ക്രീന്‍ഷോട്ടും രേണു കാണിച്ചിരുന്നു. അമ്മ പൈസ തരാറുള്ള കാര്യം കിച്ചുവും പറഞ്ഞിരുന്നു.

അത്രയ്ക്ക് നല്ല അമ്മയായിരുന്നുവെങ്കില്‍ സുധിയുടെ അമ്മയുടെ കൈയ്യിലോ, ജ്യേഷ്ഠന്റെ ഭാര്യയുടെയോ കൈയ്യിലായിരുന്നു പൈസ നല്‍കേണ്ടിയിരുന്നത്. ആ പൈസ വാങ്ങിക്കരുതെന്ന് അച്ഛന്‍ വീട്ടുകാര്‍ പറഞ്ഞിരുന്നതായും കിച്ചു തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ബിസിനസ് രംഗത്തേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് കിച്ചു. സ്വന്തമായൊരു ബ്രാന്‍ഡ് തുടങ്ങി, ടീഷര്‍ട്ടുകളാണ് ആദ്യ ഘട്ടത്തില്‍ ഇറക്കുന്നത്. അച്ഛമ്മയോടായിരുന്നു കിച്ചു അഭിപ്രായം ചോദിച്ചത്. നല്ലതാണ് മോനേ എന്നായിരുന്നു അഭിപ്രായം പറഞ്ഞത്. ആദ്യമായി ഉദ്ഘാടനം നിര്‍വഹിക്കുന്ന കിച്ചുവിന്റെ വീഡിയോയും ഫാന്‍സ് പേജുകളിലൂടെയായി പ്രചരിക്കുന്നുണ്ട്. സ്വന്തം കാറിലായിരുന്നു കിച്ചു വന്നത്.
നടത്തത്തിലൊക്കെ സുധിയെപ്പോലെ തന്നെയുണ്ട്. ഇതൊക്കെ കാണുമ്പോള്‍ അച്ഛന് സന്തോഷമായിരിക്കും. ഇനിയങ്ങോട്ട് ഒത്തിരി ഉദ്ഘാടനങ്ങളൊക്കെ വരട്ടെ. കിച്ചുവിനോട് ഭയങ്കരമായൊരു സ്‌നേഹമുണ്ട് മലയാളികള്‍ക്ക്. അങ്ങനെയാണ് ഞങ്ങള്‍ ഉദ്ഘാടനത്തിനായി ക്ഷണിക്കുന്നത്. ഇതൊരു തുടക്കമാവട്ടെ എന്നായിരുന്നു ഷോപ്പ് ഉടമ ആശംസിച്ചത്. കോട്ടയത്തെ വീട്ടിലേക്ക് ഈയിടയ്ക്ക് പോയിരുന്നു. റിതപ്പനെ കാണാനായാണ് പോയത്. അന്നത്തെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അവന്‍ അങ്ങനെ വിളിക്കാറില്ല. കുറച്ച് ദിവസമായി അങ്ങോട്ട് പോയിട്ട് എന്നും കിച്ചു പറഞ്ഞിരുന്നു.
രേണു കൊല്ലത്ത് വന്നിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അറിയാന്‍ വയ്യ എന്നായിരുന്നു കിച്ചു പറഞ്ഞത്. ഇപ്പോള്‍ അങ്ങനെ വിളിക്കാറില്ല. വളകാപ്പ് ചടങ്ങിന് വന്നതിന്റെ റീല്‍ കണ്ടിരുന്നു. രേണുവിന്റെ വീട്ടിലെ ജീവിതത്തെക്കുറിച്ച് പരസ്യമായി തുറന്ന് പറഞ്ഞതോടെയായിരുന്നു കോണ്ടാക്ട് കുറഞ്ഞത്. ഇതൊക്കെ പറഞ്ഞാല്‍ ഇനിയങ്ങോട്ട് പലരും എങ്ങനെയായിരിക്കുമെന്നറിയില്ല. എന്തൊക്കെ മാറ്റങ്ങളാണ് വരിക എന്നതും അറിയില്ല. എന്തായാലും കുറേ പറയാനുണ്ട്. എങ്ങനെ പറയുമെന്നറിയില്ല എന്നും പറഞ്ഞായിരുന്നു അന്ന് കിച്ചു സംസാരിച്ച് തുടങ്ങിയത്. ശരിക്കും ഷോക്കിംഗ്, ഇത്രയും ചെറുപ്രായത്തില്‍ എന്തൊക്കെയാണ് കിച്ചു അനുഭവിച്ചത്. അതൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ മനസ് വേദനിച്ചു. ലഹരിയൊക്കെ ഉപേക്ഷിച്ച്, നല്ല രീതിയിലൂടെ പോവാനായി കഴിഞ്ഞല്ലോ. സ്വന്തമായി തിരിച്ചറിവുകളൊക്കെ വന്നല്ലോ, അത് തന്നെ നല്ല കാര്യം എന്നായിരുന്നു എല്ലാവരും പറഞ്ഞത്.


Click it and Unblock the Notifications