ജനിച്ചപ്പോള്‍ മുതലേ വഴക്ക്! അമ്മ ഉപേക്ഷിച്ചു! അച്ഛന്റെ വേറെ കല്യാണം കഴിച്ചു! ഞാന്‍ ഇങ്ങനെയായതിന് കാരണം കിച്ചു
യൂട്യൂബ് ചാനലുമായി സജീവമാണ് കിച്ചു സുധി. ജീവിത വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതകഥ പങ്കുവെച്ചിരിക്കുകയാണ് കിച്ചു. പൊതുവെ ഞാന്‍ അങ്ങനെയധികം സംസാരിക്കാറില്ല, കുറേ പ്രശ്‌നങ്ങളൊക്കെ വന്ന് ഇങ്ങനെയായിപ്പോയതാണ്. 2004ലാണ് ഞാന്‍ ജനിച്ചത്. ശാലിനിയെന്നാണ് അമ്മയുടെ പേര്. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ എന്താണെന്ന് വെച്ചാല്‍ രണ്ടുപേരും തമ്മിലുള്ള അടിയാണ്.
അത് കണ്ടാണ് വളര്‍ന്നത്. എനിക്ക് ഒന്നര വയസുള്ളപ്പോള്‍ അമ്മ വേറൊരാളാടൊപ്പം പോയി. പിന്നീടൊരിക്കല്‍ അച്ഛന്‍ സ്‌കൂട്ടറെടുത്ത് എങ്ങോട്ടോ പോവാനൊരുങ്ങി. എന്തോ മരിക്കാന്‍ എങ്ങാണ്ട് പോയതാണ്. ഞാനും വരുന്നുവെന്ന് പറഞ്ഞ് വാശി പിടിച്ചപ്പോള്‍ നീ വരണ്ടെന്ന് പറഞ്ഞു. ഞാന്‍ കരഞ്ഞ് തുടങ്ങിയപ്പോള്‍ എന്നെയും കൂട്ടി. ലോറിയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചെങ്കിലും ഞങ്ങള്‍ക്ക് കാര്യമായ പരിക്കുകളൊന്നുമില്ലായിരുന്നു. രണ്ടുമൂന്ന് വയസായപ്പോഴാണ് കൊല്ലത്തേക്ക് വരുന്നത്.

അന്ന് അച്ഛന്‍ വേറെ കല്യാണം കഴിച്ചിരുന്നു. വീണ എന്നായിരുന്നും അവരുടെ പേര്. അതോടെ അച്ഛനുമായൊരു കോണ്ടാക്‌റ്റേ ഇല്ലാതായിപ്പോയിരുന്നു. അച്ഛനെപ്പോഴും അവരുടെ വീട്ടിലായിരുന്നു. ഒരു ടൈമില്‍ വന്ന് എന്നെ കാണും. ഞാന്‍ അച്ഛനെ സുധിക്കുട്ടാ എന്നായിരുന്നു വിളിച്ചിരുന്നത്. അതൊന്നും അവര്‍ക്കിഷ്ടമല്ലായിരുന്നു. അതിലും പ്രശ്‌നങ്ങളായിരുന്നു. അവരുടേത് സെക്കന്‍ഡ് മാര്യേജായിരുന്നു. അതില്‍ രണ്ട് മക്കളുണ്ട്. അതൊന്നും എനിക്ക് ആദ്യം അറിയില്ലായിരുന്നു. ഒരു സ്‌കൂട്ടറെടുത്തപ്പോള്‍ അവരുടെ മക്കളുടെ പേരായിരുന്നു ഇട്ടത്. പ്രശ്‌നങ്ങള്‍ കൂടിയതോടെയായിരുന്നു അവര്‍ പിരിഞ്ഞത്.
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് രേണു, ഇപ്പോഴത്തെ അമ്മയെ പരിചയപ്പെടുന്നത്. ആ സമയത്ത് നല്ലതായിരുന്നു. ഞങ്ങള്‍ നല്ല കമ്പനിയായിരുന്നു. നിനക്കിഷ്ടമാണോ, ഞാന്‍ കല്യാണം കഴിക്കട്ടെ എന്ന് ചോദിച്ചിരുന്നു. വീട്ടുകാരോടൊക്കെ സംസാരിച്ചതിന് ശേഷമായിരുന്നു അവരുടെ വിവാഹം. കൊല്ലത്തെ വീട്ടിലേക്കായിരുന്നു ആദ്യം പോയത്. ഇടയില്‍ വഴക്കായപ്പോഴാണ് കോട്ടയത്തേക്ക് പോവുന്നത്. ആദ്യമൊക്കെ നല്ല രസമായിരുന്നു. പിന്നെയാണ് എന്തൊക്കെയോ പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
കംപ്യൂട്ടറില്‍ ഗെയിമും കളിച്ച് ഒരു റൂമില്‍ തന്നെയിരിക്കും. അച്ഛന്‍ വന്ന് ഫുഡ് തരും, അത് കഴിക്കും. അങ്ങനെയായിരുന്നു. ആ സമയത്താണ് കൊറോണ വരുന്നത്. അമ്മയുടെ വീട്ടുകാരുടെ ചെലവുകളെല്ലാം നോക്കിയിരുന്നത് അച്ഛനായിരുന്നു. അച്ഛന് ആരോടും നോ പറയാന്‍ അറിയില്ലായിരുന്നു. മൂന്ന് വര്‍ഷത്തോളം വീട്ടിനകത്തായിരുന്നു. കംപ്യൂട്ടര്‍ വിറ്റ ശേഷമാണ് വണ്ടി വാങ്ങിയത്. വീട്ടുകാരുടെ സ്വഭാവമെല്ലാം ഒരുമാതിരിയായിരുന്നു.
വണ്ടിയൊക്കെ വാങ്ങിയ ശേഷമാണ് കൂട്ടുകാരുമായി അടുക്കുന്നത്. ഒറ്റപ്പെടലില്‍ ചില ദു:ശീലങ്ങള്‍ തുടങ്ങിയിരുന്നു. കൊല്ലത്ത് വന്ന് നിന്നോട്ടെ എന്ന് വിളിച്ച് ചോദിച്ചിരുന്നെങ്കിലും അവര്‍ സമ്മതിച്ചിരുന്നില്ല. അച്ഛന്‍ ഷൂട്ടിന് പോവുമ്പോള്‍ എന്നെയും കൂട്ടുമായിരുന്നു. അപ്പോഴാണ് ഞങ്ങള്‍ സംസാരിക്കുന്നതൊക്കെ. ഞാന്‍ അച്ഛനൊപ്പം പോവുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. എന്താണെന്നറിയില്ല, ആര്‍ക്കും ഇഷ്ടമല്ലായിരുന്നു എന്നെ. എന്തൊക്കെ ചെയ്താലും, വിഷമം വന്നാലും എനിക്ക് അച്ഛനെ വിളിക്കാമായിരുന്നു. ആ ഒരു ധൈര്യം എനിക്കുണ്ടായിരുന്നു. ഇടയ്ക്ക് ഞങ്ങള്‍ വഴക്കൊക്കെ കൂടിയിരുന്നു. അതുകഴിഞ്ഞ് പിന്നെയും ഒന്നാവും. അങ്ങനെയായിരുന്നു. അച്ഛനായിരുന്നു എന്റെ ജീവിതത്തിലെ എല്ലാം എന്നും കിച്ചു പറയുന്നു.


Click it and Unblock the Notifications
















