ബിഗ് ബോസിലെ പ്രതിഫലം കിട്ടാന്‍ വൈകി! വളരെ രഹസ്യമായിട്ടാണ് ഈ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുകയെന്ന് ഫിറോസ്

ആറാം തവണയാണ് ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയിരിക്കുന്നത്. ഷോ തുടങ്ങി ആഴ്ചകള്‍ കഴിയുമ്പോള്‍ ഗംഭീര പ്രതികരണം നേടി മുന്നേറുകയാണ്. ഇതിനിടെ തന്റെ ബിഗ് ബോസ് ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് കിടിലം ഫിറോസ്. മൂന്നാം സീസണിലാണ് ഫിറോസ് മത്സരിച്ചത്.

അധികമാരോടും ദേഷ്യപ്പെടാതെ നന്മമരം കളിക്കുന്ന ആളെന്ന പേരിലാണ് കിടിലം ഫിറോസ് ബിഗ് ബോസിനകത്ത് നിന്നിരുന്നത്. ഇപ്പോള്‍ തനിക്ക് ഷോ യിലേക്ക് വരുന്നുണ്ടോന്ന് ചോദിച്ച് വന്ന ക്ഷണം മുതല്‍ പിന്നീട് നടത്തിയ ഒരുക്കങ്ങളെ കുറിച്ചൊക്കെയാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. വിശദമായി വായിക്കാം...

kidilam-firoz

'തികച്ചും പ്രതീക്ഷിക്കാത്ത ഒരു ദിവസം ആണ് എനിക്ക് call വരുന്നത് ഏഷ്യാനെറ്റില്‍ നിന്ന്. ഇത്തവണത്തെ സീസണില്‍ പങ്കെടുക്കുന്നോ?
ആദ്യം ഒന്ന് വിരണ്ടു എങ്കിലും ഞാന്‍ അത്യാവശ്യം നന്നായി ആലോചിച്ചു. പോണോ? പോകുന്നത് വലിയൊരു മണ്ടത്തരം ആയിപ്പോകുവോ?
പോയാല്‍ എന്തായാലും നെഗറ്റീവ് ആകും. അത് ഞാന്‍ താങ്ങും. പക്ഷേ കുടുംബം, പ്രിയപ്പെട്ടവര്‍ ഒക്കെ താങ്ങുമോ?

ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ ഞാന്‍ ഏതെങ്കിലും കാടിനുള്ളിലേക്ക് കുറച്ചു സമയം മാറി നിന്നാണ് എടുത്തു ശീലം. വണ്ടി നേരെ പോയത് ബോണക്കാട് ആയിരുന്നു. ഒരുപാട് നേരം ഒറ്റക്കിരുന്നു. വരും വരായ്കകള്‍ എല്ലാം ചിന്തിച്ചു. പോയാല്‍ പണം കിട്ടും. മനസിലെ വലിയൊരു ആഗ്രഹം -ഒരു ഒരുപാട് പേരെ ചേര്‍ത്തു പിടിക്കാന്‍ ആകുന്ന ഒരു സെന്റര്‍ തുടങ്ങാന്‍ ആയേക്കും. മക്കള്‍ക്ക് വേണ്ടി മാറ്റി കുറച്ചു വയ്ക്കാന്‍ പറ്റിയാല്‍ അത് ചെയ്യാം. കടങ്ങള്‍ തീരും.

ലോക മലയാളികളില്‍ ഒന്നുകില്‍ പോസിറ്റീവായയോ, അല്ലെങ്കില്‍ നെഗറ്റീവ് ആയോ റീച്ച് ചെയ്യപ്പെടും. രണ്ടായാലും വലിയ ഒരു ക്യാന്‍വാസിലെ റീച്ച് ആണത്. എല്ലാവരെയും തേടി വരാത്ത ഒന്ന്. പോയില്ലെങ്കില്‍ ഇപ്പറഞ്ഞതൊക്കെ നടക്കുകയും ഇല്ല. (പലരും ചോദിക്കാറുണ്ട്.

ബിഗ്ബോസില്‍ കയറിപ്പറ്റാന്‍ എന്ത് ചെയ്യണം എന്ന്. ഉത്തരം ലളിതമാണ്. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന നിങ്ങളുടെ കഴിവുകളില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചു ചെയ്തുകൊണ്ടേയിരിക്കുക.നിങ്ങളുടെ പേര് മലയാളികളില്‍ എത്തിക്കാന്‍ ശ്രമിക്കുക. നന്നായി ആഗ്രഹിക്കുക. ബാക്കി അവിടുന്ന് ഇങ്ങോട്ട് വിളിച്ചോളും )

ഒടുവില്‍ കാടിറങ്ങുമ്പോ ഞാനുറപ്പിച്ചു. സീസണ്‍ 3 യില്‍ ഞാനും ഉണ്ട്. വലിയ ആത്മ സംഘര്‍ഷം ഒന്നും എനിക്കില്ലായിരുന്നു. കോവിഡ് കൊടുമ്പിരിക്കൊണ്ട് നില്‍ക്കുന്ന സമയത്ത് പോക്ക് ഷോ നിന്നുപോകാന്‍ ഉള്ള സാധ്യത ഓര്‍മിപ്പിച്ചിരുന്നു. പക്ഷേ അതിലെ പോസിറ്റീവ്, ലോക്ഡൗണ്‍ ആയതുകൊണ്ട് പരമാവധി പേര്‍ ഷോ കാണാന്‍ സാധ്യത ഉണ്ടല്ലോ എന്നതും ആയിരുന്നു. ഏഷ്യാനെറ്റിന്റെയും എന്‍ഡമോള്‍ ഷൈന്റെയും പ്രവര്‍ത്തകര്‍ ഒരു കൂടിക്കാഴ്ച നടത്തി.

അതിലൊരാള്‍ ചോദിച്ചത് ഓര്‍ക്കുന്നു - ഇപ്പൊ ഉള്ള ഇമേജ് പോകും. സങ്കടം ആകുവോ? തീരുമാനിച്ചു. ഇനി ഇമേജ് പോയാലും വന്നാലും ഞാനുണ്ട് എന്ന് മറുപടി പറഞ്ഞു. ഞാന്‍ സത്യത്തില്‍ ബിഗ് ബോസ് എന്ന ഷോ ഹിന്ദിയിലും ഇംഗ്ലീഷിലും തമിഴിലും ഒക്കെ മുടങ്ങാതെ നിരീക്ഷിക്കുന്ന ഒരാള്‍ ആയിരുന്നു.

kidilam-firoz

അതൊരു മൈന്‍ഡ് ഗെയിം ആണ് എന്നതാണ് ഞാന്‍ മനസിലാക്കിയതും. ബിഗ് ബോസിന്റെ മാത്രം പ്രത്യേകത ആണ, തോല്‍ക്കുന്നവര്‍ക്കും ജയിക്കുന്നവര്‍ക്കും നെഗറ്റീവ് വരും എന്നത്.(രണ്ടുകൂട്ടര്‍ക്കും പോസിറ്റീവും വരും) എല്ലാ ഭാഷയിലും മിക്ക മത്സരാര്‍ഥികളും അങ്ങനെ ആണ് ആയി തീരാറുള്ളത്.

എന്താണ് ബിഗ് ബോസ് എന്നത് ഞാന്‍ മനസിലാക്കിയത് 19 മത്സരാര്‍ഥികളില്‍ 18 പേരെയും അവരുടെ നീക്കങ്ങള്‍ മനസിലാക്കി, അവരുടെ വ്യക്തിത്വം പഠിച്ചു, അവരെ ഇനി നില്‍ക്കാന്‍ ആകില്ല എന്ന് തോന്നുന്ന പോയിന്റില്‍ എത്തിച്ചു പുറത്താക്കി ഒടുവില്‍ സമ്മാനിതന്‍ ആകുക എന്നതാണ്. എന്നാല്‍ അങ്ങനെ അല്ലാതെ പല ഭാഷകളിലും വിജയി ആയി മാറിയവരും ഉണ്ട്.

പോകാന്‍ തീരുമാനിച്ചപ്പോ അടുത്ത വിഷയം ഡ്രസ് ആയി. പത്തു നൂറു ജോഡി ഉടുപ്പ് വേണമല്ലോ. (ഡേ 1 മുതല്‍ എത്ര നാള്‍ നില്‍ക്കുന്നോ അത്രയും വസ്ത്രങ്ങള്‍ എല്ലാ വ്യാഴാഴ്ചയും ചെന്നൈയില്‍ എത്തിക്കണം. അത് നമ്മുടെ വീട്ടുകാരോ കൂട്ടുകാരോ ഏറ്റെടുത്ത് ചെയ്യേണ്ടതാണ്. മരുന്നുകള്‍ എന്തെങ്കിലും ഉണ്ടെങ്കിലും നാട്ടില്‍ നിന്ന് വരണം). പ്രിയപ്പെട്ട ഷാക്കിര്‍ ഇക്കയെ വിളിച്ചു. ആറ്റിങ്ങല്‍ ഫിസ ഉടുപ്പുകള്‍ എത്തിച്ചോളും എന്ന് ഉറപ്പ് തന്നു.

വീക്കെന്‍ഡിലെ വസ്ത്രങ്ങള്‍ ചാര്‍മ്‌സിലെ രാജേഷും ഏറ്റു. പിന്നെയുള്ള ടാസ്‌ക് ഞാന്‍ മാറി നില്‍ക്കേണ്ടി വരുന്ന 3-4 മാസക്കാലത്തെ സിസി, ലോണ്‍ അടവുകള്‍, വീട്ടു ചിലവ്, വീട്ടു വാടക, മക്കളുടെ ഫീസ് തുടങ്ങിയവയ്ക്കുള്ള പണം എങ്ങിനെ കണ്ടെത്തും എന്നതായിരുന്നു.

ഒരു മത്സരാര്‍ഥി പുറത്തായി 30 മുതല്‍ 90 ദിവസത്തിന് അകം മാത്രമാണ് നമുക്ക് പേയ്മെന്റ് കിട്ടുക. (ഞങ്ങളുടെ ഷോ ആണെങ്കില്‍ 7-8 മാസം നീണ്ടു. ലോക്ഡൗണ്‍ ആയിരുന്നല്ലോ. കാശ് കിട്ടാന്‍ നല്ല വൈകി) ആദ്യത്തെ ഒരാഴ്ചയിലെ പണം അഡ്വാന്‍സ് ആയി തരും.

kidilam-firoz

ബാങ്കിലും, കാശ് അടക്കേണ്ട സ്ഥലങ്ങളിലും എല്ലാം വിളിച്ച് സംസാരിച്ചു. മൂന്ന് മാസത്തേക്ക് അടക്കാന്‍ കഴിയില്ല. അതിന് ശേഷം ഒരുമിച്ചു അടച്ചു തീര്‍ത്തേക്കാം എന്നുറപ്പിച്ചു. ബിഗ് എഫ് എം ന്റെ പ്രോഗ്രാമിങ് ഹെഡ് ആയി ആണ് ജോലി. അത് രാജി വയ്‌ക്കേണ്ടി വരുമോ എന്ന് പേടിച്ചു.

പക്ഷേ അവര്‍ എനിക്ക് 35 ദിവസത്തെ ലീവ് അനുവദിച്ചു. ഞാന്‍ എന്തായാലും 35 ദിവസമൊന്നും നില്‍ക്കാന്‍ പോകുന്നില്ല. ഒരു രണ്ടാഴ്ച നിന്നിട്ട് ഇങ്ങ് പൊന്നേക്കാം എന്ന് മനസ്സില്‍ ഉറപ്പിച്ചു പതിയെ ചെന്നൈക്ക് വണ്ടി കയറി.

വളരെ രഹസ്യമായി ആണ് ഈ കാര്യങ്ങള്‍ എല്ലാം ഏഷ്യാനെറ്റ് കൈകാര്യം ചെയ്യുക. അതിന് അവരുടെ സംഘാടന മികവിനെ അംഗീകരിച്ചേ മതിയാകു.നമ്മളോട് ആദ്യമേ പറയും. നിങ്ങള്‍ ഉണ്ട് എന്ന് പൊതുജനം ഷോ ക്ക് മുന്‍പ് മനസിലാക്കിയാല്‍ നിങ്ങളെ റിജക്ട് ചെയ്യാന്‍ ഇടയുണ്ട് എന്നത്. അതുകൊണ്ടു തന്നെ അടുത്ത ബന്ധുക്കളോടോ, സുഹൃത്തുക്കളോടോ നമുക്ക് പറയാനും പറ്റില്ല.

അതിന്റെയൊക്കെ ഒരു ടെന്‍ഷനും, നമ്മള്‍ ഏറെ കംഫര്ട്ടബില്‍ ആയിരിക്കുന്ന ഒരു ലോകത്തെ വിട്ട് മാറിനില്‍ക്കണം എന്നോര്‍ക്കുമ്പോ ഉള്ള ടെന്‍ഷനും മറ്റൊരു സൈഡില്‍.' അങ്ങനെയാണ് താന്‍ ബിഗ് ബോസിലേക്ക് പോയതെന്നാണ് ഫിറോസ് പറയുന്നത്. മാത്രമല്ല ഇനിയുള്ള ദിവസങ്ങളില്‍ ഇതിന്റെ കൂടുതല്‍ കഥകള്‍ പറയുമെന്നും താരം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.

Read more about: Kidilam Firoz
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X