ഓടികൊണ്ടിരിക്കുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി താരങ്ങള്‍!കിക്കി ചലഞ്ച്‌ വൈറലാവുന്നു!!

By Desk

കിക്കി ഡുയു ലവ് മീ.... സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറായിരിക്കുന്ന വരികളാണിവ.കുറച്ചു നാളുകള്‍ക്കു മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ ഐസ് ബക്കറ്റ്, ഫിറ്റ്‌നസ് ചലഞ്ചുകളെ പിന്തള്ളി ദിവസങ്ങള്‍ കൊണ്ടാണ് കിക്കി ചലഞ്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.ലോകം മുഴുവനും ഇപ്പോള്‍ ഈ ചലഞ്ചിന് പിന്നാലെയാണ്.ചലഞ്ച് ഏറ്റെടുത്ത് നിരവധി പേരാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്താണ് കിക്കി ചലഞ്ച്

എന്താണ് കിക്കി ചലഞ്ച്

ഓടികൊണ്ടിരിക്കുന്ന കാറില്‍ നിന്നിറങ്ങിയശേഷം കിക്കി ഡുയു ലവ് മീ മീ എന്ന തുടങ്ങുന്ന ഗാനത്തിന് ഡാന്‍സ് ചെയ്യുന്നതാണ് കിക്കി ചലഞ്ച്.കാറില്‍ നിന്നിറങ്ങുക മാത്രമല്ല ഡാന്‍സ് ചെയ്ത് തിരിച്ച് കാറില്‍ കയറിയാല്‍ മാത്രമേ ചാലഞ്ച് അവസാനിക്കുള്ളു.ദിവസങ്ങള്‍കൊണ്ടാണ് ഈ ചലഞ്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

കിക്കി ഡൂയു ലവ് മീ

കനേഡിയന്‍ ഡ്രേക്കിന്റെ ഗാനമാണ് കിക്കി ഡൂയു ലവ് മീ. എന്നാല്‍ കിക്കി ചലഞ്ചിനു പിന്നില്‍ ഇദ്ധേഹല്ല.അമേരിക്കന്‍ ഹാസ്യ പരിപാടിയുടെ അവതാരകനായ ഷിഗ്ഗി കിക്കി ഡുയു ലവ് മീ എന്ന ഗാനം പാടി കാറില്‍ നിന്നിറങ്ങി ഡാന്‍സ് ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.ഈ വീഡിയോ ആണ് പിന്നീട് കിക്കി ചലഞ്ച് ആയി താരങ്ങള്‍ ഏറ്റെടുത്തത്.

ചലഞ്ചുമായി ബോളിവുഡ് താരങ്ങള്‍

ചലഞ്ചുമായി നിരവധി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.ആദാ സര്‍മ, വില്‍സ്മിത്ത്, നോറ ഫത്തേഹി,കരിഷ്മ ശര്‍മ,നിയാ ശര്‍മ തുടങ്ങി ബോളിവുഡിലെ വമ്പന്‍ താരങ്ങളെല്ലാം ചലഞ്ച് ഏറ്റെടുത്തു.നോറ ഫത്തേഹി കാറിനു പകരം ഒരു ഓട്ടോറിക്ഷയ്‌ക്കൊപ്പമാണ് നൃത്തം ചെയ്തത്.ഇതാണ് എന്റെ കിക്ക് ചാലഞ്ച്! നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതിഷ്ടപെടുമെന്ന് കരുതുന്നു.എന്നെ സ്‌നേഹിക്കുന്ന എന്റെ ആരാധകര്‍ക്ക് ഒരുപാട് നന്ദി എന്നു പറഞ്ഞാണ് കരിഷ്മ കിക്കി ചാലഞ്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

ബോളിവുഡ് മാത്രമല്ല

ബോളിവുഡ് താരങ്ങള്‍ മാത്രമല്ല,മലയാള ചലച്ചിത്ര രംഗത്തെ താരങ്ങളും കിക്കി ചലഞ്ചുമായി രംഗത്തുണ്ട്.ക്വീന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ സാനിയ അയ്യപ്പന്റെ കിക്കി ചലഞ്ച് നിമിഷനേരങ്ങള്‍കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയത്.കാറില്‍ നിന്നും ഇറങ്ങി അതിമനോഹരമായാണ് സാനിയ ഡാന്‍സ് കളിച്ചിരിക്കുന്നത്.നിരവധി പേരാണ് വീഡിയോ കണ്ടത്.

 നിമിഷനേരം കൊണ്ട് വൈറലാവുന്നു

നിമിഷനേരം കൊണ്ട് വൈറലാവുന്നു

അപകടകരമാണ് എന്നറിഞ്ഞിട്ടും കിക്കി ചലഞ്ച് ഏറ്റെടുക്കുന്നവര്‍ നിരവധിയാണ്. ചിലര്‍ ഡാന്‍സിനോടുള്ള ഇഷ്ടം കൊണ്ടാണെങ്കില്‍ മറ്റു ചുലര്‍ സാഹസികതയ്ക്കായാണ് കിക്കി ചലഞ്ച് ചെയ്യുന്നത്.എന്തൊക്കെ തന്നെയായലും ചലഞ്ച് ഏറ്റെടുത്ത് ചെയ്യുന്നവര്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

ട്രാഫിക് നിയമങ്ങളുടെ ലംഘനം

ഓടികൊണ്ടിരിക്കുന്ന കാറില്‍ നിന്നും ചാടിയിറങ്ങി ഡാന്‍സ് കളിക്കുന്നത് വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്.ഇത് ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്നാണ് പോലീസ് പറയുന്നത്.ചലഞ്ച് ഹിറ്റായതു പോലെ തന്നെ ചലഞ്ച് ഏറ്റെടുത്ത് ചെയ്യുന്നതിനിടയില്‍ പറ്റിയ അപകടങ്ങളുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മക്കളെ കിക്കിയില്‍ നിന്ന് പിന്തിരിപ്പിക്കൂ

കിക്കി നിങ്ങളുടെ മക്കളെ ഇഷ്ടപെട്ടാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് മക്കളെ ഇഷ്ടമായിരിക്കും.അതിനാല്‍ അവരെ കിക്കിയില്‍ നിന്ന് പിന്തിരിപ്പിക്കൂ എന്നാണ് യുപി പോലീസ് കിക്കി ചലഞ്ചിനെതിരെ ട്വിറ്ററിലൂടെ ആവശ്യപെട്ടത്.അത്രത്തോളം അപകടകരണമാണ് ഈ ചലഞ്ച്.യുപിയില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ട്രാഫിക് പോലീസ് ഈ ചലഠ്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്.കിക്കി ചലഞ്ചിന് ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധനം ഏര്‍പെടുത്തിയിരിക്കുകയാണ്.നിയമ ലംഘിച്ചാല്‍ കടുത്ത ശിക്ഷയാണ് ലഭിക്കുക.കിക്കി ചലഞ്ച് ചെയ്താല്‍ 2000ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റമാണ് അബുദാബിയില്‍ അനുഭവിക്കേണ്ടി വരുന്ന ശിക്ഷ.കൂടാതെ കാര്‍ കണ്ടുകെട്ടുകയും ചെയ്യും. ഇതിനു പുറമെ ചലഞ്ചിനിടെ ആര്‍ക്കെങ്ങിലും പരിക്കേല്‍ക്കുകയോ മരണം സംഭവിക്കുകയോ ചെയ്താലും കടുത്ത ശിക്ഷയ അനുഭവിക്കേണ്ടി വരും.മൂന്നു മാസം തടവും 100 ദിനാര്‍ പിഴയുമാണ് കുവൈറ്റില്‍ കിക്കി ചലഞ്ച് നടത്തിയാല്‍ ലഭിക്കുക. കൂടാതെ വാഹനം രണ്ടു മാസത്തേക്ക് കസ്റ്റഡിയിലും വെക്കും.കൂടാതെ സൗദിയിലും ഈ ചലഞ്ചിന് നിരോധനമുണ്ട്.

താരങ്ങള്‍ മാത്രമല്ല, മൃഗങ്ങളും

താരങ്ങള്‍ മാത്രമല്ല മൃഗങ്ങളും കിക്കി ചലഞ്ചില്‍ വന്നിരിക്കുകയാണ് പശു,ഒട്ടകം,നായകുട്ടികള്‍
തുടങ്ങിയവയുടെ കിക്കി ഡാന്‍സും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X