ക്യൂട്ട്നസ് വാരി വിതറിയാൽ സൗന്ദര്യമാകുമോ?, പൗരുഷം തരിപോലുമില്ല; ഹൃത്വിക്കിനെ അടിച്ചിട്ട ഇരുപത്തിയൊമ്പതുകാരൻ!
സൗന്ദര്യത്തിന് പല തരത്തിലാണ് നിർവചനങ്ങൾ... ഒരാൾക്ക് ഇഷ്ടപ്പെടുന്നതാകില്ല മറ്റൊരാൾക്ക് ഏറ്റവും ഭംഗിയുള്ളതായി തോന്നുക. കാണുന്നവന്റെ കണ്ണിലാണ് ഓരോന്നിന്റെയും സൗന്ദര്യം എന്ന് പറയുന്നതാകും ശരി. എന്താണ് സൗന്ദര്യം എന്നത് കൃത്യമായി വിവരിച്ച് പറയാൻ ആർക്കും ഒരു കാലത്തും കഴിയുകയുമില്ല. ലോക സുന്ദരിയെ തെരഞ്ഞെടുക്കുമ്പോൾ പോലും ആളുകളുടെ അഭിപ്രായങ്ങൾ വ്യത്യസ്തമാകും. അതുകൊണ്ട് തന്നെ ഇത്തരം പട്ടങ്ങൾ പ്രഖ്യാപിക്കപ്പെടുമ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം അഭിപ്രായങ്ങൾ വരും.
ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ മാത്രമല്ല ഏറ്റവും സുന്ദരനായ പുരുഷൻ ആരാണെന്ന് കണ്ടെത്താനുള്ള പ്രക്രിയകളും എല്ലാ വർഷവും നടക്കാറുണ്ട്. ഒരു വർഷം ഇന്ത്യൻ സിനിമയിലെ ഗ്രീക്ക് ഗോഡ് എന്നറിയപ്പെടുന്ന നടൻ ഹൃത്വിക്ക് റോഷനായിരുന്നു ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി തെരഞ്ഞെടുക്കപ്പെട്ടത്.

ഹൃത്വിക്ക് റോഷൻ മാത്രമല്ല ബാറ്റ്മാൻ താരവും ഹോളിവുഡ് നടനുമായ റോബർട്ട് പാറ്റിൻസൺ, ഹോളിവുഡ് നടനും നിർമ്മാതാവും മോഡലുമായ ബ്രാഡ് പിറ്റ്, ടോം ക്രൂസ്, ഇറാഖി മോഡൽ ഒമർ ബോർക്കൻ ഗാല തുടങ്ങി നിരവധി താരങ്ങൾ ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പുരുഷന്മാരുടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഏറ്റവും സുന്ദരനായ പുരുഷൻ എന്ന ടൈറ്റിൽ ആദ്യം ഹൃത്വിക്ക് റോഷനെ തേടി എത്തുന്നത് 2010ലാണെന്നാണ് റിപ്പോർട്ടുകൾ.
പിന്നീട് റോബർട്ട് പാറ്റിൻസൺ, ബ്രാഡ് പിറ്റ്, ടോം ക്രൂസ് തുടങ്ങിയവരിലേക്ക് ആ ടൈറ്റിൽ എത്തുകയായിരുന്നു. എന്നാൽ 2017 മുതൽ ഇവർക്കെല്ലാം ശക്തമായ ഒരു എതിരാളി വന്നു. അത് മറ്റാരുമല്ല ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കൊറിയൻ ബോയ് ബാന്റായ ബിടിഎസിലെ ബിടിഎസ്സിലെ ഏഴ് പേരിൽ ഒരാളായ കിം തെയൂങാണ്.
വി എന്ന പേരിൽ അറിയപ്പെടുന്ന കിം തെയൂങാണ് 2017 മുതൽ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന്മാരുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 2025ലും ഒന്നാം സ്ഥാനം കിം തെയൂങിന് തന്നെയാണ്. നിരവധി പ്രശസ്തരായ സൂപ്പർസ്റ്റാറുകളെ പിന്തള്ളിയാണ് ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷൻ എന്ന പദവി കിം തെയൂങ് സ്വന്തമാക്കിയതെന്നാണ് ടെക്നോ സ്പോർട്സ് പുറത്തിറക്കിയ പട്ടികയിൽ നിന്നും വ്യക്തമാകുന്നത്.
വളരെ വ്യത്യസ്തവും യൂനീക്കുമാണ് കിം തെയൂങിന്റെ ഫേഷ്യൽ ഫീച്ചേഴ്സ്. ഒരിടയ്ക്ക് താരം പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനായി എന്ന് പ്രചരിച്ചിരുന്നു. പിന്നീട് വിദഗ്ധരായ ഡോക്ടർമാർ തന്നെ ആ വാർത്ത തള്ളി രംഗത്ത് എത്തി. എന്നാൽ ഏറ്റവും സുന്ദരനായ പുരുഷൻ പട്ടം കിം തെയൂങ് അർഹിക്കുന്നില്ലെന്നാണ് ഒരു വിഭാഗം ആളുകൾ സോഷ്യൽമീഡിയയിൽ കുറിച്ചത്.

ക്യൂട്ട്നസ് വാരി വിതറിയാൽ സൗന്ദര്യമാകുമോയെന്നാണ് ഒരാൾ എതിർപ്പ് അറിയിച്ച് കുറിച്ചത്. സുന്ദരനായ പുരുഷനെന്നാണ് ടൈറ്റിൽ പക്ഷെ പൗരുഷം തരിപോലും മുഖത്തില്ലല്ലോ എന്നായിരുന്നു മറ്റൊരു കമന്റ്. വെള്ള തൊലിയുണ്ടെങ്കിൽ സൗന്ദര്യമാകുമോ?. ഏത് കമ്മിറ്റിയാണ് ടൈറ്റിൽ കൊടുത്തതെന്ന് അറിയണം... എന്നിങ്ങനെ നീളുന്നു മറ്റ് കമന്റുകൾ.
അതേസമയം ബിടിഎസ് ബാന്റ് ആരാധകർ വിമർശിച്ചവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയും നൽകുന്നുണ്ട്. ബിടിഎസ്സിലെ പ്രധാനപ്പെട്ട ഗായകരിൽ ഒരാളാണ് ഇരുപത്തിയൊമ്പതുകാരനായ കിം തെയൂങ്. താരത്തിന്റെ ശബ്ദത്തിനാണ് ആരാധകർ ഏറെയും. ഹസ്കി ഡീപ്പ് ടോൺ, വോക്കൽ റെയ്ഞ്ച്, ഹൈ നോട്ട്സ് അനായാസം പാടാനുള്ള കഴിവ് എന്നിവയും താരത്തെ വ്യത്യസ്തനാക്കുന്നു.
സുഹൃത്തിനൊപ്പം ഓഡീഷന് കൂട്ടുവന്ന കിം തെയൂങ് വളരെ അവിചാരിതമായാണ് ബിടിഎസ്സിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും ഏഴ് പേരിൽ ഒരാളായി മാറുന്നതും. സാധാരണ കർഷക കുടുംബത്തിൽ ജനിച്ച കിം തെയൂങ് നല്ലൊരു ഡാൻസർ കൂടിയാണ്. ലോകത്തിലെ ലക്ഷ്വറി ഫാഷൻ ബ്രാന്റായ സെലിൻ അടക്കമുള്ളവയുടെ ഗ്ലോബൽ ബ്രാന്റ് അംബാസിഡർ കൂടിയാണ് വി എന്ന് അറിയപ്പെടുന്ന കിം തെയൂങ്.


Click it and Unblock the Notifications











