'അച്ഛനായശേഷം യൂത്തായി ഇരിക്കാൻ നോക്കുന്നുണ്ട്, മറിയത്തിന്റെ വസ്ത്രത്തോട് ട്വിൻ ചെയ്യാൻ ശ്രമിക്കും'; ദുൽഖർ!

കിങ് ഓഫ് കൊത്തയാണ് അണിയറയിൽ ഒരുങ്ങുന്ന ദുൽഖർ സിനിമ. ഓണം റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂർത്തിയായത്‌

വളരെ വിരളമായി ഉദ്ഘാടന ചടങ്ങുകളിൽ കാണുന്ന മുഖമാണ് നടൻ ദുൽഖർ സൽമാന്റേത്. വളരെ നാളുകൾക്ക് ശേഷം ദുൽഖർ സൽമാൻ മലപ്പുറം കൊണ്ടോട്ടിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതിന്റെ വീഡിയോയും ഫോട്ടകളുമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

മനുഷ്യക്കടലായിരുന്നു കഴിഞ്ഞ ദിവസം കൊണ്ടോട്ടി. ജനലക്ഷങ്ങളാണ് ദുൽഖറിനെ കാണാനായി ഒഴുകിയെത്തിയത്. സെൽഫി പകർത്തിയും പാട്ട് പാടി കൊടുത്തും നൃത്തം ചെയ്തും ദുൽഖർ ഏറെ നേരം കൊണ്ടോട്ടിയിൽ തന്റെ ആരാധകർക്കൊപ്പം ചിലവഴിച്ചു.

പൊതുവെ ഇത്രയേറെ ഫ്രണ്ട്ലിയായി ആരാധരുടെ ആവശ്യപ്രകാരം നൃത്തവും പാട്ടുമെല്ലാം സ്പോട്ടിൽ തന്നെ വളരെ വിരളം താരങ്ങൾ മാത്രമാണ് ചെയ്ത് കൊടുക്കാറുള്ളത്.

Actor Dulquer Salmaan, Dulquer Salmaan, Dulquer Salmaan daughter, Dulquer Salmaan news, Dulquer Salmaan films, നടൻ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ മകൾ, ദുൽഖർ സൽമാൻ വാർത്തകൾ, ദുൽഖർ സൽമാൻ ചിത്രങ്ങൾ

പല താരങ്ങളും ഉദ്ഘാടനം ചെയ്ത് രണ്ട് വാക്ക് ആരാധകരോട് സംസാരിച്ച് വേ​ഗം തന്നെ മടങ്ങും. പക്ഷെ ദുൽഖർ ഒരു മടിയും കൂടാതെ ആരാധകരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റി കൊടുത്തു. പലവിധ സമ്മാനങ്ങളുമായാണ് ഏറെയും ആരാധകർ ദുൽഖറിനെ കാണാനെത്തിയത്.

കേരളത്തിലെ പല യുവാക്കളും ഫോളോ ചെയ്യുന്നത് ദുൽഖറിന്റെ ഫാഷൻ സെൻസാണ്. കൊണ്ടോട്ടിയിൽ പച്ചയും കറുപ്പും കലർന്ന പ്രിന്റഡ് ഷർട്ടും കറുപ്പ് പാന്റും ധരിച്ച് കൂൾ ലുക്കിലാണ് ദുൽഖർ എത്തിയത്.

ഒപ്പം തന്റെ വസ്ത്രധാരണ രീതിയെ കുറിച്ചും മകൾ ജനിച്ച ശേഷം വന്ന മാറ്റങ്ങളെ കുറിച്ചുമെല്ലാം ദുൽഖർ വാചാലനായി. മകൾക്ക് വേണ്ടി ഷോപ്പ് ചെയ്യാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നാണ് ദുൽഖർ പറഞ്ഞത്.

അച്ഛനായശേഷം യൂത്തായി ഇരിക്കാനുള്ള ശ്രമം കൂടുതലായി ചെയ്യുന്നുവെന്നും ദുൽഖർ വെളിപ്പെടുത്തി. 'സെക്കന്റ് ഷോയുടെ ഷൂട്ടിങ് തുടങ്ങിയത് കോഴിക്കോടാണ്. അതിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് എന്നെ അധികം ആളുകൾക്കൊന്നും അറിയില്ലായിരുന്നു.'

'കോഴിക്കോട് മൊത്തം സമാധാനത്തിൽ എക്സ്പ്ലോർ ചെയ്തിരുന്നു. ഷോപ്പിങിനെക്കാൾ എനിക്ക് കൂടുതൽ ഇഷ്ടം ഭക്ഷണം കഴിക്കാനാണ്' സെക്കന്റ് ഷോയുടെ ഷൂട്ടിങ് അനുഭവം ഓർത്തെടുത്ത് ദുൽഖർ പറഞ്ഞു.

Actor Dulquer Salmaan, Dulquer Salmaan, Dulquer Salmaan daughter, Dulquer Salmaan news, Dulquer Salmaan films, നടൻ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ മകൾ, ദുൽഖർ സൽമാൻ വാർത്തകൾ, ദുൽഖർ സൽമാൻ ചിത്രങ്ങൾ

'ബോംബെ ഹോട്ടലിലും പാര​ഗൺ ഹോട്ടലിലുമൊക്കെ പോയി ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട് അതൊക്കെ മിസ് ചെയ്യുന്നുണ്ട്. ഓവറായി കീറിയ പാറ്റേണിലുള്ള വസ്ത്രങ്ങൾ ഇടാൻ താൽപര്യമില്ല. എന്റെ പാന്റിന്റെ മുട്ടൊക്കെ കീറിയത് കാണുമ്പോൾ കമന്റ്സ് വരാറുണ്ട്.'

'അതുപോലെ തന്നെ അച്ഛനായ ശേഷം കുറേ കൂടി യങ് ആകണമെന്നും കൂൾ ആകണമെന്നുമുള്ള ടെന്റസിയുണ്ട്. മറിയം ജനിക്കുന്നതിന് മുമ്പുള്ള എന്റെ സ്റ്റൈൽ സെൻസും അവൾ ജനിച്ച ശേഷമുള്ള സ്റ്റൈൽ സെൻസും ഫ്ലിപ്പായിട്ടുണ്ട്.'

'അച്ഛനായതുകൊണ്ട് മെച്വേഡ് ഒന്നുമല്ല. പക്ഷെ യങ്സ്റ്റേഴ്സുമായി കുറച്ചുകൂടി കണക്ടായി ഇരിക്കാൻ ശ്രമിക്കുന്നുണ്ട്. പാരന്റ്സ് ആയി കഴിഞ്ഞാൽ നമ്മൾ എല്ലാവ​രും നമ്മുടെ യൂത്ത് പിടിച്ച് നിർത്താൻ ശ്രമിക്കുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.'

'മറിയത്തിന് വേണ്ടി ഷോപ്പ് ചെയ്യാൻ എനിക്ക് വളരെ ഇഷ്ടാണ്. പെൺകുട്ടികളുടെ വസ്ത്രത്തിൽ ഒരുപാട് ഓപ്ഷനുണ്ട്. എന്റെ സഹോദരിക്ക് രണ്ട് ആൺകുട്ടികളാണ്.'

'അവർക്ക് പാന്റ്, ഷർട്ട്, ടീ ഷർട്ട് എന്നിവയൊക്കെ തന്നെയെ ഷോപ്പ് ചെയ്ത് കൊടുക്കാൻ പറ്റു. കൂടുതൽ ഓപ്ഷൻസില്ല. പെൺകുട്ടികൾക്ക് ഓപ്ഷൻസുണ്ട്.'

'മറിയം ജനിച്ചപ്പോൾ മുതൽ അവൾക്ക് ചേരുന്ന ഷൂസുകൾ പലവിധം ഞാൻ ശേഖരിച്ച് തുടങ്ങിയിരുന്നു. ചിലപ്പോഴൊക്കെ അവളുടെ വസ്ത്രത്തോട് മാച്ച് ചെയ്യുന്ന വസ്ത്രം ധരിക്കാനും ശ്രമിക്കാറുണ്ട്' ദുൽഖർ പറഞ്ഞു.

കിങ് ഓഫ് കൊത്തയാണ് അണിയറയിൽ ഒരുങ്ങുന്ന ദുൽഖർ സിനിമ. ഓണം റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂർത്തിയായത്‌.

സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമിക്കുന്ന കിങ് ഓഫ് കൊത്ത മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട തുടങ്ങി അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X