'അന്നേ ആ പ്രഷറുണ്ട്... സ്റ്റേജിൽ കയറിയാൽ ഞാൻ പ്രാഞ്ചിയേട്ടനായിരുന്നു, കൂട്ടുകാർക്ക് അത്ഭുതമാണ്'; ദുൽഖർ!

കിങ് ഓഫ് കൊത്തയുടെ റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രമോഷനും ഇന്റർവ്യൂവും എല്ലാമായി തിരക്കിലാണ് ദുൽഖർ സൽമാൻ. ശരിയായ വിശ്രമം പോലുമില്ലാതെ ഇത്രയേറെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തിട്ടും ഒരിക്കൽ പോലും ദുൽഖറിനെ അസ്വസ്ഥനായിട്ടോ അനിഷ്ടം പ്രകടിപ്പിച്ചോ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടില്ല.

തന്നോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനും തന്നെ ഹ​ഗ് ചെയ്യാനും ആ​ഗ്രഹിക്കുന്ന ആരാധകർക്കെല്ലാം അതിനുള്ള അവസരവും ദുൽഖർ സൽമാൻ നൽകാറുണ്ട്. ബി​ഗ് ബജറ്റിൽ ഒരുക്കിയ കിങ് ഓഫ് കൊത്ത എന്ന സിനിമയെ കുറിച്ച് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണുള്ളത്.

ഏത് വേദിയിൽ കയറിയാലും കാഴ്ചക്കാരെ കയ്യിലെടുക്കുന്ന തരത്തിൽ സംസാരിക്കാനും ഡാൻസ് ചെയ്യാനും ദുൽഖറിന് സാധിക്കാറുണ്ട്. മലയാളത്തിലെ മറ്റുള്ള യുവതാരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പൊതുവേദിയിൽ മസില് പിടിച്ച് നിൽക്കാതെ എന്റർടെയ്ൻ ചെയ്യിപ്പിക്കാൻ ദുൽഖർ ശ്രമിക്കാറുണ്ട്. ഒരിക്കൽ പോലും താൻ ചെയ്യില്ലെന്ന് പറഞ്ഞ് താരം ഒഴിഞ്ഞ് മാറിയിട്ടുമില്ല.

Dulquer Salmaan

ഇപ്പോഴിതാ താൻ സിനിമയിൽ വരുന്നതിന് മുമ്പ് പ്രസം​ഗിക്കാനും സ്റ്റേജിൽ പെർഫോം ചെയ്യാനും പേടിയുള്ള വ്യക്തിയായിരുന്നുവെന്ന് പറയുകയാണ് ദുൽഖർ സൽമാൻ. മനോ​രമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ദുൽഖർ വെളിപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് താൻ ഒരു പ്രാഞ്ചിയേട്ടൻ ആയിരുന്നുവെന്നും താരം പറയുന്നു.

പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റിലെ സ്റ്റേജിൽ കയറിയുള്ള മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പരസ്പര ബന്ധമില്ലാത്ത പ്രസം​ഗം യുട്യൂബിൽ വൈറലാണ്. എങ്ങനെയാണ് അഭിമുഖങ്ങളിലും പരിപാടികളിലും കൂളായി നിൽക്കാൻ സാധിക്കുന്നതെന്ന ചോദ്യത്തിനോട് പ്രതികരിച്ചാണ് തന്റെ ഭയങ്ങളെ കുറിച്ച് ദുൽഖർ സംസാരിച്ചത്.

'എന്റെ ഉള്ളിലുള്ള നെഞ്ചിടിപ്പും പേടിയും എല്ലാം കവർ അപ്പ് ചെയ്യുന്നത് ശാന്തമായ പെരുമാറ്റം വെച്ചിട്ടാണ്. ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മാത്രമെ അറിയൂ. സ്റ്റേജിൽ കയറാൻ പേടിയാണ്. ഇന്റർവ്യൂകളിൽ ഞാൻ കംഫേർട്ടായി തുടങ്ങിയത് ഇപ്പോഴാണ്.'

'ക്യാമറയ്ക്ക് മുമ്പിൽ പോലും എന്റെ കോൺഫിഡൻസ് ഞാൻ തന്ന കണ്ടുപിടിക്കാൻ കുറെ സമയം എടുത്തു. അക്ഷമനായി പെരുമാറാനുള്ള ധൈര്യമൊന്നും എനിക്കില്ല. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല. പണ്ട് മുതൽ സ്റ്റേജിൽ കയറാൻ പേടിയായിരുന്നു. ബാക്കിയുള്ള കുട്ടികൾ അവർ അവരായിട്ടാണ് വരുന്നത്. എന്റെ ഉള്ളിൽ പക്ഷെ ഞാൻ അന്നേ വേണ്ടാത്ത പ്രഷർ ഇടും.'

dulquer salmaan

'ഞാൻ‌ ഇന്ന ആളുടെ മകനാണ്... ഇത്രയും വലിയ ആക്ടറാണ്. സ്റ്റേജിൽ കംഫർട്ടബിളായി സംസാരിക്കണം എന്നൊക്കെയുള്ള പ്രഷർ മനസിൽ ബിൽഡ് അപ്പ് ചെയ്താണ് സ്റ്റേജിലേക്ക് പോവുക. അതിന് ശേഷം അവിടെ ചെന്ന് കഴിയുമ്പോൾ ഒന്നും പറയാനാകാതെ ഫ്രീസായി നിൽക്കും. പ്രസം​ഗം പറയുന്ന സമയത്ത് ഞാൻ ഡിറ്റോ പ്രാഞ്ചിയേട്ടനാണ്.'

'ഇന്ന് ഞാൻ സംസാരിക്കുന്നത് കാണുമ്പോൾ എന്റെ സ്കൂൾ മേറ്റ്സിന് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല. കോളജിൽ പഠിക്കുന്ന സമയത്ത് മൂന്ന് പ്രാവശ്യം പബ്ലിക്ക് സ്പീക്കിങ് കോഴ്സ് എടുത്തു. രണ്ടുപ്രാവശ്യം തോറ്റു. അങ്ങനൊരു ജേർണിയായിരുന്നു എന്റേതെന്നും', ദുൽഖർ സൽമാൻ പറഞ്ഞു.

മോളിവുഡിലെ പ്രിൻസ് എന്നാണ് ദുൽഖറിനെ ആരാധകരും സിനിമാപ്രേമികളും വിശേഷിപ്പിക്കാറുള്ളത്. ദുൽഖറിനോളം പാൻ ഇന്ത്യൻ തലത്തിൽ സൂപ്പർ സ്റ്റാറായ മറ്റൊരു താരമില്ല. എന്നാൽ ഒരു സൂപ്പര്‍സ്റ്റാര്‍ ആണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. പാന്‍ ഇന്ത്യ പ്രയോഗം കുറെ ഓവര്‍ യൂസ്ഡ് ആണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും അടുത്തിടെ ദുൽഖർ പറഞ്ഞിരുന്നു. അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്തയിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X