'അക്കാര്യത്തിൽ ഞാനൊരു ശാഠ്യക്കാരനാണ്... ഒറിജിനല്‍ കണ്ടന്റ് കണ്ടെത്താന്‍ ശ്രമിക്കണം'; ദുൽഖർ സൽമാൻ പറയുന്നു!

നിലവില്‍ ഇന്ത്യന്‍ സിനിമയില്‍ ഒരേയൊരു ആക്ടറുടെ സിനിമകള്‍ മാത്രമെ നാലും നാലിൽ കൂടുതല്‍ ഭാഷകളിലേക്കും റീമേക്ക് ചെയ്തിട്ടുള്ളു. മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്റെ ഏഴ് സിനിമകൾ അത്തരത്തിൽ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ മലയാളത്തിൽ വിജയം കണ്ടിട്ടുള്ള ഒട്ടനവധി സിനിമകൾ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ചിലപ്പോഴൊക്കെ ഒറിജിനലിൽ അഭിനയിച്ച താരങ്ങളെ തന്നെ റീമേക്കിൽ അഭിനയിക്കാൻ വിളിക്കും. ചിലപ്പോൾ പുതിയ താരങ്ങളായിരിക്കും അഭിനയിക്കുക.

മലയാളത്തിൽ നിന്നും എടുത്ത് മറ്റ് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട സിനിമകളോടൊന്നും മലയാളിക്ക് തൃപ്തി തോന്നാറില്ല. എല്ലാത്തിലും ഒരു വെച്ചുകെട്ട് അനുഭവപ്പെടുന്നുവെന്നാണ് റീമേക്ക് കണ്ടശേഷം സിനിമാ പ്രേമികൾ പറയാറുള്ളത്.

അത്തരത്തിൽ മലയാളത്തിൽ വിജയം നേടിയ ശേഷം തമിഴിൽ അടക്കം റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള സിനിമയാണ് അ‍ഞ്ജലി മേനോൻ സിനിമ ബാം​ഗ്ലൂർ ഡെയ്സ്. നസ്രിയ നസീം, ഫഹദ് ഫാസിൽ, നിവിൻ പോളി, ദുൽഖർ സൽമാൻ, നിത്യ മേനോൻ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്.

 Dulquer Salmaan

ബാം​ഗ്ലൂർ ഡെയ്സ് റീമേക്കിന്റെ സമയത്ത് തന്നെ അഭിനയിക്കാൻ വിളിച്ചിരുന്നുവെന്നും എന്നാൽ താൻ പോയില്ലെന്നും റീമേക്കുകളിൽ അഭിനയിക്കുന്നതിനോട് താൽപര്യമില്ലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ദുൽ‌ഖർ സൽമാൻ. ഏറ്റവും പുതിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ. 'ഒന്നും റീമേക്ക് ചെയ്യരുതെന്നാണ് എന്റെ ആഗ്രഹം.'

'റീമേക്കുകളോട് എനിക്ക് താൽപര്യമില്ല. ഒറിജിനല്‍ കണ്ടന്റ് കണ്ടെത്താന്‍ ശ്രമിക്കണം. റിലീസിന് ശേഷം വിജയിച്ച ഒരുപാട് സിനിമകള്‍ക്ക് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്. കാരണം അതെല്ലാം റീമേക്കുകളായിരുന്നു. അതില്‍ ഞാനൊരു ശാഠ്യക്കാരനാണ്. ഒന്നും റീമേക്ക് ചെയ്യരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും', ദുല്‍ഖര്‍ പറഞ്ഞു.

ബാംഗ്ലൂര്‍ ഡെയ്സിന്റെ റീമേക്കിലേക്ക് എന്നെ വിളിച്ചിരുന്നു. അതേ കഥാപാത്രം തന്നെ ചെയ്യാനായി. ഒരേ കഥാപാത്രം എന്തിനാണ് വീണ്ടും ചെയ്യുന്നതെന്നും ബാംഗ്ലൂര്‍ ഡേയ്സ് റീമേക്ക് ചെയ്യുന്നവർക്ക് എല്ലാവിധ ആശംസകളുംനേർന്നുകൊണ്ട് ദുല്‍ഖര്‍ പറഞ്ഞു. ബോളിവുഡിൽ തിരക്കുള്ള നടനായി മാറികൊണ്ടിരിക്കുകയാണ് ദുൽഖർ സൽമാൻ.

ഒരു പക്ഷെ മലയാളത്തിൽ നിന്നും പോയി പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറായി മാറി കഴിഞ്ഞു ദുൽഖർ സൽമാൻ. ഇന്ത്യയിൽ ഏത് സംസ്ഥാനത്ത് പോയാലും ഒരു ക്രൗഡ് പുള്ളറായി മാറാൻ ചുരുങ്ങിയ കാലയളവിൽ താരത്തിന് സാധിച്ചു. കിങ് ഓഫ് കൊത്ത, നെറ്റ്ഫ്ളിക്സ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് എന്നിവയാണ് ദുല്‍ഖറിന്റെ പുതിയ പ്രൊജക്ടുകള്‍.

dulquer salmaan

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത ഓഗസ്റ്റ് 24നാണ് റിലീസ് ചെയ്യുന്നത്. ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ഓഗസ്റ്റ് 18മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും.വെങ്കി അറ്റ്‌ലൂരിക്കൊപ്പം ലക്കി ഭാസ്‌കര്‍, റാണാ ദഗ്ഗുബാട്ടി നിര്‍മിക്കുന്ന കാന്താ എന്നീ ചിത്രങ്ങളിലും ​ദുൽഖർ ഭാ​ഗമാണ്.

കിങ് ഓഫ് കൊത്ത പ്രേക്ഷകർക്ക് വളരെ അധികം പ്രതീക്ഷയുള്ള സിനിമയാണ്. സിനിമയിലെ പാട്ടിനും പോസ്റ്ററുകൾക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ​ഗോകുൽ സുരേഷ് അടക്കമുള്ള യുവതാരങ്ങളും അണിനിരക്കുന്ന ബി​ഗ് ബജറ്റ് സിനിമയാണ് കിങ് ഓഫ് കൊത്ത.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X