'അമാലും ഞാനും തമ്മിൽ അഞ്ച് വയസ് വ്യത്യാസമുണ്ട്, ഒരു ചെറിയ കുട്ടിയെപ്പോലെയാണ്'; ഭാര്യയെ കുറിച്ച് ദുൽഖർ സൽമാൻ!

തെന്നിന്ത്യൻ സിനിമാലോകത്തെ ഏറ്റവും പ്രശസ്തനായ താരമാണ് ദുൽഖർ സൽമാൻ. വരും വർഷങ്ങളിൽ സൂപ്പർ സ്റ്റാർ പദവി അലങ്കരിക്കാൻ പോകുന്ന യുവതാരമായിരിക്കും ദുൽഖർ എന്നാണ് സിനിമാപ്രേമികൾ പറയാറുള്ളത്. ബോളിവുഡിൽ അടക്കം തിരക്കുള്ള താരമായി മാറികൊണ്ടിരിക്കുന്ന ദുൽഖറിന്റെ സിനിമകളെല്ലാം തന്നെ പാൻ ഇന്ത്യൻ തലത്തിൽ റീച്ച് ഉണ്ടാക്കിയവയാണ്.

മമ്മൂട്ടിയുടെ പേര് കളയാനാണോ സിനിമയിലേക്ക് വന്നതെന്ന ചോദ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കരിയർ പടുത്തുയർത്തി സ്വന്തമായി ഒരു പേരും സ്ഥാനവും ഇന്ത്യൻ സിനിമയിൽ ദുൽഖർ നേടി കഴിഞ്ഞു.

ബാക്ക് ടു ബാക്ക് സൂപ്പർ ഹിറ്റ് ചിത്രങ്ങളിലാണ് ദുൽഖർ ഭാ​ഗമായിക്കൊണ്ടിരിക്കുന്നത്. മ്മൂട്ടിയുടെ മകനാണ് എന്നതുകൊണ്ട് തന്നെ ദുൽഖറിന്റെ സിനിമാപ്രവേശനം എല്ലാ സിനിമാപ്രേമികളും പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ 2012 അത് സംഭവിക്കുകയും ചെയ്തു. സെക്കന്റ് ഷോയിലൂടെയായിരുന്നു അരങ്ങേറ്റം.

Dulquer Salmaan

മകനെ സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് അയക്കാനുള്ള തീരുമാനം എടുക്കും മുമ്പ് തന്നെ മമ്മൂട്ടി ദുൽഖറിന്റെ വിവാഹം നടത്തിയിരുന്നു. പൊതുവെ വിവാഹ​ശേഷം അഭിനയത്തിലേക്ക് എത്തി നായകനായി തിളങ്ങി ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെടുക എന്നത് എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല. അമൽ സൂഫിയയുമായുള്ള ദുൽഖറിന്റെ വിവാഹം 2011 ഡിസംബർ 22നായിരുന്നു.

ഇരുവർക്കും ഇപ്പോൾ മറിയം അമീറ സൽമാൻ എന്നൊരു മകളുണ്ട്. ദുൽഖർ കുടുംബസമേതം ചെന്നൈയിൽ സെറ്റിൽഡാണ്. അമാലിനെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാമെന്നുള്ള തീരുമാനത്തിലേക്ക് എപ്പോഴാണ് താൻ എത്തിയതെന്നും പ്രണയം എങ്ങനെയായിരുന്നുവെന്നും ദുൽഖർ അടുത്തിടെ വെളിപ്പെടുത്തി.

ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഭാര്യ അമാലിനെ കുറിച്ച് വാചാലനായത്. ഭാര്യ അമാൽ തന്നേക്കാൾ അഞ്ച് വയസിന് ഇളയതാണെന്ന് നടൻ വെളിപ്പെടുത്തി. തനിക്ക് 12 വയസുള്ളപ്പോൾ ഭാര്യ ഏഴാം ക്ലാസിലായിരുന്നുവെന്ന് നടൻ പങ്കുവെച്ചു. ഒരു നിശ്ചിത പ്രായത്തിൽ താൻ എത്തിയപ്പോൾ വിവാഹത്തെ കുറിച്ച് കുടുംബാംഗങ്ങൾ ചർച്ച ചെയ്ത് തുടങ്ങിയെന്നും അന്ന് തന്നെ അലട്ടിയ ചില ചിന്തകളുണ്ടായിരുന്നുവെന്നും ദുൽഖർ സൽമാൻ പറയുന്നു.

'എനിക്ക് ആരുടെയും മുഖത്ത് നോക്കി അക്സപ്റ്റഡ്, റിജക്ടഡ് എന്നിങ്ങനെ പറയാൻ അന്ന് കഴിയില്ലായിരുന്നു. അറേഞ്ച്ഡ് മാര്യേജ് എന്ന ആശയത്തിന് ഞാൻ എതിരായിരുന്നു. അക്കാലത്താണ് ചെന്നൈയിൽ പല ഇടങ്ങളിൽ വെച്ച് അമാലിനെ കാണാൻ തുടങ്ങിയത്.'

Dulquer Salmaan

'അമാലും ഞാനും തമ്മിൽ അഞ്ച് വയസ് വ്യത്യാസമുണ്ട്. അത് വിചിത്രമാണ്. ഞാൻ 12ൽ പഠിക്കുമ്പോൾ അവൾ ഏഴിലായിരുന്നു. അവൾ ഒരു കുട്ടിയെപ്പോലെയായിരുന്നു. ചില വിചിത്രമായ കാരണങ്ങളാൽ ഞാൻ എന്റെ ഭാര്യ അമാലിനെ ചെന്നൈയിൽ കണ്ടു. പിന്നീട് നിരന്തരമായി പല ഇടങ്ങളിലും വെച്ച് അമാലിനെ കാണാൻ തുടങ്ങിയപ്പോൾ ഇവളാണ് എന്റെ ജീവിത പങ്കാളി എന്ന തോന്നലുണ്ടായി.'

'അങ്ങനെ അമാലിനെ കുറിച്ച് വീട്ടിൽ പറഞ്ഞു. അതിന് മുമ്പ് അമാലിനോട് സോഷ്യൽമീഡിയ വഴി ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് താൽപര്യം അറിഞ്ഞു. കോഫി ഡേറ്റിലൂടെയാണ് ആദ്യം കണ്ടത്. പിന്നീട് നീണ്ട കാർ യാത്രകൾ നടത്തി കൂടുതൽ അടുത്ത് അറിഞ്ഞു.'

'ഞങ്ങൾ സ്കൂൾ മേറ്റ്സ് കൂടിയായിരുന്നുവെന്ന്', ദുൽഖർ സൽമാൻ അമാലുമായുള്ള പ്രണയ കഥ വെളിപ്പെടുത്തി പറഞ്ഞു. അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ സ്ത്രീകളുടെ സ്വാധീനം എത്രത്തോളമാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

മമ്മൂട്ടി അഭിനയവും മറ്റുമായി തിരക്കിലായതിനാൽ അമ്മയ്ക്കും സഹോദരിക്കും മുത്തശ്ശിക്കുമൊപ്പമാണ് താൻ വളർന്നതെന്നും. തന്റെ ഭാര്യ അമാൽ സൂഫിയയും മകൾ മറിയം അമീറ സൽമാനും കൂടി വന്നതോടെ കുടുംബം ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമായി മാറിയെന്നും ദുൽഖർ പറയുന്നു.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X