'വീട്ടിലുള്ളത് കൂടി എടുത്ത് വിതരണം ചെയ്യുന്നൊരാളാണ്, മക്കൾക്ക് അവരുടെ തന്തമാരുടെ രീതി അല്ലേ വരിക'; ​ഗോകുൽ

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കിങ് ഓഫ് കൊത്ത. ചിത്രം ഓണം റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ കലാപക്കാരാ എന്ന ​ഗാനവും ട്രെയിലറുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

താരപുത്രന്മാരായ ദുൽഖർ‌ സൽമാനും ​ഗോകുൽ സുരേഷുമെല്ലാം ഒരുമിച്ച സിനിമ എന്ന തരത്തിലും മലയാളികൾക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് കിങ് ഓഫ് കൊത്ത. ഒരുപക്ഷെ ​ഗോകുൽ സുരേഷിന്റെ കരിയറിൽ തന്നെ കിങ് ഓഫ് കൊത്തയിലൂടെ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് താരത്തിന്റെ അഭിമുഖങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

ഇരുപതുകളിലേക്ക് കടന്ന് കുറച്ച് വർഷങ്ങൾ പിന്നിട്ടപ്പോഴേക്കും സിനിമയിലേക്കുള്ള വാതിലുകൾ ​ഗോകുലിന് മുമ്പിൽ തുറന്നിരുന്നു. മുത്തു​ഗൗ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. പഴയ സുരേഷ് ​ഗോപിയെ കാണണമെന്ന് ആ​ഗ്രഹിക്കുന്നവർ ​ഗോകുലിനെ നോക്കിയാൽ മതിയെന്നാണ് ആരാധകർ പറയാറുള്ളത്. കഥപാത്രത്തിന്റെ വലിപ്പമോ സിനിമയുടെ ബഡ്ജറ്റോ നോക്കിയല്ല ​ഗോകുൽ സിനിമകൾ തെരഞ്ഞെടുക്കാറുള്ളത്.

Gokul Suresh, suresh gopi

അഭിനയിക്കാൻ കിട്ടുന്നത് രണ്ട് സീനുള്ള വേഷമാണെങ്കിലും നന്നായി ചെയ്യണം തേച്ച് തേച്ച് മിനുങ്ങി നല്ല നടനാവണം എന്നത് മാത്രമാണ് ​ഗോകുലിന്റെ പോളിസി. ​സുരേഷ് ​ഗോപിക്കെന്നതുപോലെ ആരാധകർ ​ഗോകുൽ സുരേഷിനുമുണ്ട്. അച്ഛൻ ചെയ്തതുപോലുള്ള മാസ് പടങ്ങളും കഥാപാത്രങ്ങളും ഭാവിയിൽ ​ഗോകുലിൽ നിന്നും സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നുണ്ട്.

കിങ് ഓഫ് കൊത്ത റിലീസിന് തയ്യാറെടുക്കുമ്പോൾ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള വിശേഷങ്ങൾ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ​ഗോകുൽ സുരേഷ് പങ്കുവെച്ചിരിക്കുകയാണ്.

അച്ഛനെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന കളിയാക്കലുകളോടും ​ഗോകുൽ പ്രതികരിച്ചു. 'സ്കൂൾ കാലഘട്ടം തൊട്ട് ഞാൻ പൃഥ്വിരാജ് ഫാനാണ്. ദുൽഖർ മുതൽ ടൊവിനോ വരെ ഇന്നത്തെ യുവ താരങ്ങൾ എല്ലാവരും സൂപ്പറാണ്. ഞാൻ ഭയങ്കര വിനയമുള്ള ആളാണെന്ന് പൊതുവെ ആളുകൾ പറയുമെങ്കിലും എനിയ്ക്ക് അത് തോന്നിയിട്ടില്ല.'

'കോളജ് ടൈമിൽ ഞാൻ അത്യാവശ്യം ചൂടൻ ആയിരുന്നു. എന്നാൽ സിനിമ ലൈഫിലേക്ക് വന്നതോടെ കുറച്ച് ഒതുങ്ങിപോയതായി തോന്നി. സിനിമയുടെ വലിപ്പം മാത്രമല്ലെ പുറത്തുനിന്നുള്ളവർക്ക് അറിയുകയുള്ളൂ. എന്നാൽ ഒരുപാട് കഷ്ടപാടുകൾ നിറഞ്ഞ മേഖലയാണ് സിനിമ. കൊത്തയിൽ എനിക്ക് എന്റേതായ സ്‌പെയ്‌സ് തന്നിട്ടുണ്ട്. അച്ഛന്റേതായ ഒരു ശൈലിയും വേണ്ട എന്ന് തീരുമാനിച്ചിരുന്നു.'

Gokul Suresh, suresh gopi

'അഭിനയത്തിൽ അച്ഛനോട് ഒരു സജഷൻസും ചോദിക്കാറില്ല. വീട്ടിൽ എന്റെ സിനിമ കണ്ടിട്ട് അമ്മയും സഹോദരങ്ങളും അഭിപ്രായം പറയാറുണ്ട്. സഹോദരങ്ങൾ മൂന്നുപേരും പഠിച്ചത് പുറത്താണ്. എന്റെ ആദ്യത്തെ വർക്കൊന്നും അവർ കണ്ടിട്ടില്ല. ചെറിയ അഭിപ്രായം ഒക്കെ അവർ പറയും. മൂന്നും, അഞ്ചും, ഏഴും വയസിന്റെ വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിൽ. അമ്മയാണ് പിന്നെ എന്നോട് അഭിപ്രായങ്ങൾ പറയുക. സിനിമ ഫ്ലോപ്പായി നിരാശയുണ്ടായാൽ അമ്മയാണ് ആശ്വസിപ്പിക്കുക.'

'ഇരയിലെ പെർഫോമൻസ് കണ്ടപ്പോൾ നന്നായിയെന്ന് അച്ഛനും പറഞ്ഞിരുന്നു. ഡബ്ബിങ്ങിൽ കുറച്ചുകൂടി ഇരുത്തം വരണമെന്നും അച്ഛൻ സജഷൻ പറഞ്ഞിരുന്നു. സെറ്റിൽ വെച്ച് കണ്ടാൽ ഒരു അപരിചതനെ പോലെയാണ് അച്ഛൻ പെരുമാറുക. അച്ഛൻ എത്ര കഷ്ടപെട്ടിട്ടാണ് നമ്മളെ വളർത്തിയതെന്ന് ഞാൻ സിനിമയിൽ എത്തിയപ്പോഴാണ് മനസിലാകുന്നത്. അതോടുകൂടി അച്ഛനോട് ബഹുമാനം കൂടി.'

'എന്റെ സഹോദരങ്ങളിൽ ഇളയ ആള് ചിലപ്പോ സിനിമയിലേക്ക് വന്നേക്കാം. വലിയ താത്പര്യം ഒന്നും ഭാവ്നി പ്രകടിപ്പിച്ചിട്ടില്ല. അനുജൻ ഓൾറെഡി വന്നിട്ടുണ്ടെന്നും', ​ഗോകുൽ സുരേഷ് പറയുന്നു. ‌അച്ഛന്റെ പ്രവർത്തനങ്ങളെ കുറ്റപ്പെടുത്തുന്നവരോട് തനിക്കുള്ള കാഴ്ചപ്പാടും ​ഗോകുൽ വ്യക്തമാക്കി. 'ഞാൻ അച്ഛനെ അനുകരിക്കുന്നതായി തോന്നിയിട്ടില്ല. പിന്നെ എല്ലാവർക്കും അവരുടെ തന്തമാരുടെ സിമിലാരിറ്റികൾ വരില്ലേ. അത് ജന്മനാ വരുന്നതല്ലേ.'

'അച്ഛനെ കുറ്റപ്പെടുത്തുന്നത് അജണ്ട ബെയ്സ്ഡാണെന്ന് നമുക്ക് അറിയാം. അച്ഛൻ കുറച്ച് അഴിമതിയൊക്കെ കാണിച്ച് എനിക്കൊരു ഹെലികോപ്ടറൊക്കെ മേടിച്ച് തരുന്ന ആളായിരുന്നെങ്കിൽ ഈ വിമർശനങ്ങളെ അത്ര വലിയ കാര്യമാക്കില്ലായിരുന്നു. എന്നാൽ അച്ഛൻ അങ്ങനെ അല്ല. വീട്ടിൽ ഉള്ളത് കൂടി എടുത്ത് വെളിയിൽ കൊടുക്കുകയാണെന്നും', ​ഗോകുൽ സുരേഷ് പറയുന്നു.

Read more about: gokul suresh suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X