വർക്കുകൾ ഇല്ലാതായി, സ്വന്തം ഫോട്ടോകൾ വിൽക്കുന്നതിന് കാരണം; ആളുകളുടെ തനിനിറം മനസിലാക്കി; കിരൺ
തമിഴ് സിനിമാ രംഗത്ത് ഒരു ഘട്ടത്തിൽ സെൻസേഷനായിരുന്നു കിരൺ റാത്തോഡ്. 2002 ൽ പുറത്തിറങ്ങിയ ജെമിനിയിലൂടെ വൻ ജനപ്രീതി ലഭിച്ച കിരണിന് നിരവധി ഹിറ്റ് സിനിമകൾ ലഭിച്ചു. മലയാളത്തിൽ താണ്ഡവം എന്ന മോഹൻലാൽ ചിത്രത്തിലും കിരൺ റാത്തോഡ് അഭിനയിച്ചു. എന്നാൽ ഒരു ഘട്ടത്തിൽ കിരണിനെ സിനിമകളിൽ കാണാതായി. പിന്നീട് നടിയെക്കുറിച്ച് വന്ന വാർത്തകൾ ആരാധകരെ അമ്പരപ്പിച്ചു. സ്വന്തം ഗ്ലാമറസ് ഫോട്ടകൾക്കും വീഡിയോകൾക്കുമായി ഒരു അപ്ലിക്കേഷൻ കിരൺ റാത്തോഡ് തുടങ്ങി.
പിന്നാലെ നടിക്ക് നേരെ വ്യാപക അധിക്ഷേപങ്ങൾ വന്നു. പണത്തിന് വേണ്ടി എന്തും ചെയ്യുന്നു എന്ന് വരെ താരത്തെ ജനം കുറ്റപ്പെടുത്തി. എന്നാൽ ഇതൊന്നും കിരൺ റാത്തോഡ് കാര്യമാക്കിയില്ല. ഇപ്പോഴിതാ താൻ അപ്ലിക്കേഷൻ തുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ചും സിനിമാ രംഗത്ത് നിന്നുമുണ്ടായ അനുഭവങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് കിരൺ റാത്തോഡ്. നടി ഷക്കീലയുമായുള്ള അഭിമുഖത്തിലാണ് കിരൺ മനസ് തുറന്നത്.

കൊവിഡ് സമയത്താണ് തുടങ്ങിയത്. അതൊരു ആപ്പ് ആണ്. ഇഷ്ടപ്പെട്ട താരത്തോടൊപ്പം സംസാരിക്കാൻ കുറച്ചധികം പണം ചെലവഴിക്കണം. ആരാധകരുമായി ഇടപഴകാനുള്ള അവസരമാണത്. അതോടൊപ്പം പണമുണ്ടാക്കാനും സാധിക്കുമെന്നും കിരൺ റാത്തോഡ് വ്യക്തമാക്കി. കൊവിഡ് സമയത്ത് വർക്കുകളൊന്നും ഇല്ലാതായി. ഞാൻ ഗ്ലാമർ ക്യൂനാണ്, ബിക്കിനിയിലുള്ള ഫോട്ടോ വിൽക്കാമെന്ന് തീരുമാനിച്ചെന്നും കിരൺ റാത്തോഡ് വ്യക്തമാക്കി.
സിനിമകളിൽ ഐറ്റം ഡാൻസ് ചെയ്തതിനെക്കുറിച്ചും കിരൺ റാത്തോഡ് സംസാരിച്ചു. വിന്നർ എന്ന സിനിമയിൽ ബിക്കിനി ധരിച്ചു. അതിന് ശേഷം ഐറ്റം ഡാൻസുകൾ മാത്രമാണ് ലഭിച്ചതെന്ന് കിരൺ റാത്തോഡ് പറയുന്നു. ഇപ്പോഴും ഐറ്റം ഡാൻസ് ചെയ്യുമെന്നും നടി വ്യക്തമാക്കി. സിനിമാ രംഗത്ത് നിന്നുമുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചും കിരൺ സംസാരിച്ചു. മുംബൈ സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളുണ്ട്. അതിനാൽ ആർക്കും എന്നെ തൊടാൻ പറ്റില്ല.

തെന്നിന്ത്യയിൽ ജെമിനിയിലൂടെ ഞാൻ താരമായി. പിന്നീട് കാമുകനെ വിവാഹം കഴിക്കാനാഗ്രഹിച്ച ഞാൻ സിനിമകൾ വേണ്ടെന്ന് വെച്ചു. അജിത്തിനൊപ്പമുള്ള അവസരം പോലും നിരസിച്ചു. എന്നാൽ അതൊരു ടോക്സിക്ക് റിലേഷൻഷിപ്പാണെന്ന് ഞാൻ മനസിലാക്കി. ആ ബന്ധത്തിൽ നിന്ന് പുറത്ത് വന്ന് ചെന്നെെയിലേക്ക് വീണ്ടും തിരിച്ചെത്തി.
ആ സമയത്ത് ഈ ഇൻഡസ്ട്രിയിൽ നമുക്ക് സുഹൃത്തുക്കളായി ആരും ഇല്ലെന്ന് മനസിലാക്കി. ഉള്ളവർ മുതലെടുത്തു. വർക്ക് തരാമെന്ന് പറഞ്ഞ് രാത്രിയിൽ വിളിക്കും. അവരുടെ തനിനിറം അപ്പോഴാണ് മനസിലാവുകയെന്നും കിരൺ റാത്തോഡ് തുറന്ന് പറഞ്ഞു. താൻ വിവാഹിതയാണെന്നും അമ്മയാണെന്നും ഗോസിപ്പുകൾ വന്നു. ഗോസിപ്പുകളൊന്നും ആദ്യം കാര്യമാക്കിയിരുന്നില്ല.
എന്നാൽ തന്നെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങൾ കാരണമാണ് ഇപ്പോൾ അഭിമുഖങ്ങൾ നൽകുന്നതെന്നും കിരൺ പറഞ്ഞു. നടി രവീണ ടണ്ടന്റെ കസിനാണ് കിരൺ റാത്തോഡ്. മോഡലിംഗിൽ നിന്നുമാണ് കിരൺ സിനിമയിലേക്ക് കടന്ന് വരുന്നത്. ബിഗ് ബോസ് തെലുങ്കിലെ ഏഴാം സീസണിൽ നടി മത്സരാർത്ഥായി വന്നിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നടി ഷോയിൽ നിന്നും പുറത്തായി.


Click it and Unblock the Notifications











