ഓര്‍മ്മകളില്‍ മായാതെ കിഷോര്‍ കുമാര്‍! അദ്ദേഹം മലയാളത്തിലും പാടിയിട്ടുണ്ടെന്ന് എത്രപേര്‍ക്കറിയാം
നിത്യഹരിത ഗായകന്‍ കിഷോര്‍ കുമാര്‍ ഓര്‍മ്മയായിട്ട് നാളെ 31 വര്‍ഷം തികയുന്നു. സംഗീതാസ്വാദകരുടെ മനസില്‍ നിന്നും മായാതെ കിടക്കുന്ന എവര്‍ഗ്രീന്‍ ഹിറ്റ് ഗാനങ്ങളായിരുന്നു കിഷോര്‍ കുമാറിന്റെ ആലാപനത്തില്‍ പുറത്തിറങ്ങിയിരുന്നത്. 1950 മുതല്‍ 1980 വരെയുളള കാലഘട്ടത്തില്‍ മുഹമ്മദ് റാഫി,മുകേഷ് തുടങ്ങിയ ഇതിഹാസ തുല്ല്യരായ ഗായകര്‍ക്കൊപ്പമായിരുന്നു കിഷോര്‍ കുമാറും നിറഞ്ഞുനിന്നിരുന്നത്.
ഹിന്ദിയ്ക്ക് പുറമൈ ബംഗാളി,മറാത്തി,ആസാമീസ്, ഗുജറാത്തി,കന്നഡ,ഭോജ്പൂരി ഒറിയ തുടങ്ങിയ ഭാഷകളിലും പാടിയ അദ്ദേഹം മലയാളത്തിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. പ്രേംനസീറും,കെആര്‍ വിജയയും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച അയോദ്ധ്യ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അദ്ദേഹം ഗാനം ആലപിച്ചിരുന്നത്.

പി.ഭാസ്‌ക്കരന്റെ വരികള്‍ക്ക് ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയ 'എബിസിഡി ചേട്ടന്‍' എന്ന ഗാനമായിരുന്നു കിഷോര്‍കുമാര്‍ പാടിയിരുന്നത്. പിഎന്‍ സുന്ദരം സംവിധാനം ചെയ്ത ഈ ചിത്രം 1975ലായിരുന്നു പുറത്തിറങ്ങിയിരുന്നത്. രൂപ് തേരാ
മസ്താന,ദില്‍ ഐസാ കിസി നാ മേരാ, ഖൈകേ പാന്‍ ബനാറസ് വാലാ,ഹസാറ് രാഹേന്‍ മുര്‍ കേ ദേഖീന്‍, പാഗ് ഖുക്രൂ ബന്ധ്,അഗര്‍ തും ന ഹോതേ ,സാഗര്‍ കിനാരേ തുടങ്ങിയ ഗാനങ്ങളെല്ലാം തന്നെ കിഷോര്‍ കുമാറിന്റെ ശബ്ദമാധുര്യത്തില്‍ പുറത്തിറങ്ങിയ ഹിറ്റ് ഗാനങ്ങളായിരുന്നു.
ഗായകന്‍ എന്നതിലുപരി അഭിനേതാവ്,ഗാനരചയിതാവ്,സംഗീത സംവിധായകന്‍,നിര്‍മ്മാതാവ്,സംവിധായകന്‍,തിരക്കഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം തിളങ്ങിയിരുന്നു. മികച്ച ഗായകനുളള ഫിലിംഫെയര്‍ അവാര്‍ഡ് കൂടുതല്‍ തവണ ലഭിച്ചുവെന്ന ബഹുമതിയും കിഷോര്‍ കുമാറിന്റെ പേരിലാണുളളത്. കൂടാതെ ഇന്ത്യന്‍ സിനിമയില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത അപൂര്‍വ്വം ചില പിന്നണി ഗായകരില്‍ ഒരാളു കൂടിയാണ് കിഷോര്‍ കുമാര്‍. 1987 ഒക്ടോബര്‍ 13നായിരുന്നു ഹൃദയാഘാതം മൂലം അദ്ദേഹം മരണപ്പെട്ടത്. അഭാസ് കുമാര്‍ ഗാംഗുലി എന്നായിരുന്നു യഥാര്‍ത്ഥ പേര്. ഹിന്ദി സിനിമാ നടന്‍ അശോക് കുമാര്‍ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനായിരുന്നു. തന്റെ ആലാപന ജീവിതത്തിന്റെ ഉന്നതിയിലെത്തി്‌യ സമയത്തായിരുന്നു കിഷോര്‍ കുമാര്‍ ഈ ലോകത്തോട് വിടപറഞ്ഞത്.


Click it and Unblock the Notifications