twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏസി സ്യൂട്ട് റൂമില്ലാതെ, പ്രതിഫലം വാങ്ങാതെ കൂടെ നിന്ന സ്നേഹമുള്ള മനുഷ്യൻ! ഷെയിനെ കുറിച്ച് സംവിധായകൻ

    |

    നടൻ ഷെയിൻ നിഗമിനെ സിനിമയിൽ നിന്ന് വിലക്കിയ സംഭവം വലിയ വിവാദങ്ങളിലേയ്ക്ക നീങ്ങുകയാണ്. നിർമ്മാതാക്കളുടെ സംഘടന, ഇനി ഷെയിനുമായി സഹകരിക്കില്ലെന്ന് അറിയിച്ചിരുന്നു.നിലവിലെ താരത്തിന്റെ രണ്ട് പ്രൊജക്ടുകളായ കുറുബാനി, വെയിൽ എന്നീ ചിത്രങ്ങൾ ഉപേക്ഷിക്കുന്നതായും നിർമ്മാതാക്കളുടെ സംഘടന അറിച്ചിട്ടുണ്ട്. ഷെയിൻ വിഷയം സിനിമയ്ക്ക് അകത്തും പുറത്തും വലിയ ചർച്ചയാകുമ്പോൾ താരത്തെ പിന്തുണച്ച് കിസമത്ത് സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി.

    shane nigam

    നെഞ്ച് നിറയെ സ്നേഹമുള്ള ഷെയിൻ എന്ന ചെറുപ്പക്കാരനെ കുറിച്ചായിരുന്നു സംവിധായകന്റെ വാക്കുകൾ. എന്റെ സ്വപ്നം "കിസ്മത്ത്" സാക്ഷാത്കരിക്കാൻ "കാരവാൻ" ഇല്ലാതെ "ഏ സി സ്യൂട്ട് "റൂമില്ലാതെ "പ്രതിഫലം" വാങ്ങാതെ കൂടെ നിന്ന ഷൈൻ നിഗം എന്ന നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനാണ് ഷെയിൻ- ഷനവാസ് ബാവക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. മലയാള സിനിമയുടെ വെള്ളിത്തിരയിൽ പിന്നെയും പിന്നേയും ഹിറ്റ് അടിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ഷെയിൻ നിഗമിനെ താൻ സ്വപ്ന കണ്ടുവന്നും ഷാനവാസ് കെ ബാവക്കുട്ടി കൂട്ടിച്ചേർത്തു.

    കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന പത്രസമ്മേളനത്തിലാണ് ഷെയിൻ അഭിനയിക്കുന്ന രണ്ട് ചിത്രങ്ങളായ കുറുബാനി, വെയിൽ എന്നീ ചിത്രങ്ങൾ ഉപേക്ഷിക്കുന്നതായി നിർമ്മാതാക്കളുടെ സംഘടന അറിയിച്ചത്. രണ്ട് ചിത്രങ്ങൾക്കും കൂടിയും ഏഴ് കോടിയോളം രൂപ നഷ്ടം സംഭവിച്ചതായും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നതുവരെ താരത്തിന് വിലക്കുണ്ടാകുമെന്നും , ഇക്കാര്യം അഭിനേതാക്കളുടെ സംഘടനയായ അമ്മയേയും അറിയിച്ചിട്ടുണ്ടെന്നു സംഘടന ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

    ഷാനവാസ് കെ ബാവക്കുട്ടി ഫേസ്ബുക്ക് പോസ്റ്റ്

    Recommended Video

    ഷെയ്‌ന് കട്ട സ്‌പ്പോര്‍ട്ടുമായി രാജീവ് രവി | FilmiBeat Malayalam

    ഞാനിപ്പോൾ ഒരു മനോഹര "സ്വപ്നം" കണ്ടു !!!
    "ഉല്ലാസ" ത്തിന്റെ ഡബ്ബിംഗ് പൂർത്തിരിച്ച് "വെയിലും" "കുർബാനിയും" ചിത്രീകരണം പൂർത്തികരിച്ച് "വലിയ പെരുന്നാൾ" സൂപ്പർ ഹിറ്റായി മലയാള സിനിമയുടെ വെള്ളിത്തിരയിൽ പിന്നെയും പിന്നെയും ഹിറ്റടിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ഞങ്ങളുടെ ഷൈൻ നിഗത്തിനെ ....
    എനിക്കുറപ്പാണ് എന്റെ സ്വപ്നം ഫലിക്കുമെന്നും അവൻ വിജയിക്കുമെന്നും കാരണം എന്റെ സ്വപ്നം "കിസ്മത്ത്" സാക്ഷാത്കരിക്കാൻ "കാരവാൻ" ഇല്ലാതെ "ഏ സി സ്യൂട്ട് "റൂമില്ലാതെ "പ്രതിഫലം" വാങ്ങാതെ കൂടെ നിന്ന ഷൈൻ നിഗം എന്ന നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനെ ...❤️
    NB ... സ്വപ്നത്തിന്റെ അവസാനം ഞാൻ ഞെട്ടി ഉണർന്ന കാഴ്ച കൂടി പറയട്ടെ "കിസ്മത്ത്" എന്ന സിനിമ യുടെ പ്രൊഡ്യൂസർ "ഷൈലജ മണികണ്ഠനെ" അസോസിയേഷൻ മെമ്പർഷിപ്പ് ലഭിക്കാൻ ഇന്റർവ്യൂ ചെയ്ത അടുത്ത കാലത്തൊന്നും സിനിമ ചെയ്യാത്ത ആ ചേട്ടന്റെ വാക്കുകൾ ..." ഇത്തരം സിനിമകൾ തിയറ്ററിൽ ഓടില്ല നിങ്ങടെ കാശ് പോകും വേഗം രക്ഷപ്പെട്ടൊളൂ"

    English summary
    kismath director shanavas k bavakutty support shane nigam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X