'അമ്മയെക്കാൾ വളർന്ന മകൾ... അമ്മയേയും മകളേയും തിരിച്ചറിയാനാവുന്നില്ലല്ലോ...'; വീട്ടിലെ വിശേഷങ്ങളുമായി രംഭ!

1990കളിൽ തമിഴിലും മലയാളത്തിലും കന്നടത്തിലും തെലുങ്കിലുമെല്ലാം തിളങ്ങിയ മുൻനിര നടിയാണ് രംഭ. എന്നാൽ വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന രംഭ ഭർത്താവും കുടുംബവും ബിസിനസുമെല്ലാമായി തിരക്കിലാണ്. സോഷ്യൽമീഡിയ ഉള്ളതുകൊണ്ടാണ് രംഭയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം അടുത്തിടെയാണ് രംഭ ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടതുപോലും.

രംഭയെന്ന പേര് കേൾക്കുമ്പോൾ തന്നെ അഴകിയ ലൈല പാട്ടാണ് മലയാളികളുടെ മനസിലേക്ക് ഓടി എത്തുക. ദിലീപ്, മമ്മൂട്ടി, വിനീത്, ജയറാം, കലാഭവൻ മണി തുടങ്ങി ഒട്ടുമിക്ക മലയാളത്തിലെ സൂപ്പർ താരങ്ങളുടെയും നായികയായിട്ടുണ്ട് രംഭ. മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമെ രംഭ ചെയ്തിട്ടുള്ളുവെങ്കിലും അവയിൽ മിക്കതും ഇന്നും റിപ്പീറ്റ് വാല്യുവോടെ പ്രേക്ഷകർ കാണുന്നവയാണ്.

Rambha

നാൽപ്പത്തിയേഴുകാരിയായ രംഭയ്ക്ക് മൂന്ന് മക്കളാണുള്ളത്. രണ്ട് പെൺകുഞ്ഞുങ്ങളും ഒരു ആൺകുട്ടിയുമാണ് താരത്തിന്റേത്. സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. തന്റെ വീട്ടിൽ‌ കഴിഞ്ഞ ​ദിവസം നടന്ന ഒരു പൂജയുടെ ചിത്രങ്ങളാണ് രംഭ പങ്കിട്ടിരിക്കുന്നത്.

എന്തിന് വേണ്ടിയുള്ള പൂജയാണെന്നത് താരം വ്യക്തമാക്കിയിട്ടില്ല. പൂജ അറ്റ് ഹോം എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. സെലിബ്രേഷൻ, പൂജ, ഹോം, ഫാമിലിടൈം എന്നിങ്ങനെയുള്ള ഹാഷ്ടാ​ഗുകളും ഫോട്ടോയ്ക്ക് രംഭ നൽകിയിട്ടുണ്ട്. തനി തമിഴ് പെണ്ണായാണ് രംഭ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഓറഞ്ചും പച്ചയും കലർന്ന പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂവും ചൂടിയാണ് ഫോട്ടോയിൽ രംഭ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റോസ് നിറത്തിലുള്ള ദാവണിയായിരുന്നു രംഭയുടെ മൂത്ത മകളുടെ വേഷം. രണ്ടാമത്തെ മകൾ പച്ച നിറത്തിലുള്ള പട്ടുപാവാടയും മകൻ മഞ്ഞയും ചുവപ്പും കലർന്ന കുർത്തയും താരത്തിന്റെ ഭർത്താവ് മുണ്ടും ഷർട്ടുമായിരുന്നു ധരിച്ചിരുന്നത്.

മൂത്തമകൾക്ക് രംഭയേക്കാൾ ഉയരമുണ്ട്. അമ്മയേയും മകളേയും തിരിച്ചറിയാൻ കഴിയുന്നില്ലെന്നും നാൽപ്പത്തിയേഴിലും ചെറുപ്പവും സൗന്ദര്യവും രംഭയ്ക്കുണ്ടെന്നും ആരാധകർ കുറിക്കുന്നുണ്ട്. പെൺമക്കൾ രംഭയുടെ ഫോട്ടോ കോപ്പിയാണെന്നും കമന്റുകളുണ്ട്. സന്തുഷ്ടകരമായ ദാമ്പത്യം നയിക്കുന്ന രംഭയെ അഭിനന്ദിച്ചും കമന്റുകളുണ്ട്.

Rambha

കാനഡയിലാണ് രംഭ കുടുംബസമേതം സെറ്റിലായിരിക്കുന്നത്. മക്കൾ സ്കൂളിൽ പോയി തുടങ്ങിയതിനാൽ ഇനി വീണ്ടും അഭിനയിക്കണമെന്ന ആ​ഗ്രഹം തനിക്കുണ്ടെന്ന് അടുത്തിടെ രംഭ വെളിപ്പെടുത്തിയിരുന്നു. ഇന്ദ്രനാണ് രംഭയുടെ ഭർത്താവ്. തനിക്ക് ഇന്ദ്രനെ ഭർത്താവായി ലഭിച്ചത് വലിയ അനു​ഗ്രഹമായാണ് കാണുന്നതെന്നാണ് അടുത്തിടെ അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെ രംഭ പറഞ്ഞത്.

'എനിക്ക് പഴയ രംഭയെ മിസ് ചെയ്യുമ്പോൾ ഞാൻ നേരെ എന്റെ പഴയ സിനിമകളും പാട്ടുകളും ഒക്കെ കാണുകയും കേൾക്കുകയും ചെയ്യും. ഞാനാണോ ഇതെന്ന് തോന്നിപ്പോകും. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം കാരണമാണ് ഞാൻ സോഷ്യൽ മീഡിയയിൽ സജീവമാണെന്ന് എല്ലാവർക്കും തോന്നുന്നത്. നിങ്ങൾക്ക് രാത്രി ആകുമ്പോൾ അവിടെ പകലും അവിടെ പകൽ ആവുമ്പോൾ ഇവിടെ രാത്രിയും ആണല്ലോ.'

'കുട്ടികൾ രാവിലെ സ്‌കൂളിൽ പോയി കഴിഞ്ഞാൽ ഞാൻ പിന്നെ ഫ്രീയാവും അപ്പോഴാണ് ഞാൻ സോഷ്യൽ മീഡിയ നോക്കുന്നത്. സിനിമയിൽ ഉള്ളപ്പോൾ തന്നെ എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു.'

'എനിക്ക് കല്യാണം കഴിക്കണം കുട്ടികൾ വേണം എനിക്ക് എന്റേതായ കുടുംബം ഉണ്ടാവണം. ഇപ്പുറത്ത് നിൽക്കുമ്പോൾ അക്കരെ പച്ച എന്നൊക്കെ തോന്നില്ലേ അതുപോലെയാണ് സിനിമയിൽ നിൽക്കുമ്പോൾ പേഴ്‌സണൽ ലൈഫിനെ കുറിച്ച് തോന്നുന്നത്', എന്നാണ് രംഭ തന്റെ ജീവിതത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. ചുരുങ്ങിയ കാലയളവിൽ നൂറോളം സിനിമകളിലാണ് രംഭ അഭിനയിച്ചത്.

Read more about: rambha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X