»   » ദുല്‍ഖറിനെയും പൃഥ്വിരാജിനെയും പിന്തള്ളി, നിവിന്‍ ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍!!

ദുല്‍ഖറിനെയും പൃഥ്വിരാജിനെയും പിന്തള്ളി, നിവിന്‍ ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍!!

Written By:
Subscribe to Filmibeat Malayalam

കൊച്ചി ടൈംസിന്റെ 2015 ലെ ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്റെ പേര് പ്രഖ്യാപിച്ചു. പ്രേമം എന്ന ചിത്രത്തിലൂടെ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പിലെത്തി ആരാധകരുടെ ഹൃദയം കവര്‍ന്ന നിവിന്‍ പോളിയാണ് ആ പുരുഷന്‍. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന ദുല്‍ഖര്‍ രണ്ടാം സ്ഥാനത്തും, പൃഥ്വി മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയും ചെയ്യുന്നു.

പത്തില്‍ ആറാം സ്ഥാനത്താണ് ഫഹദ് ഫാസില്‍. 25 പേരില്‍ ഏറ്റവും അവസാനം ശശിതരൂരാണ്. ബിനോയ് നമ്പ്യാര്‍, സീരിയല്‍ താരം രാഹുല്‍ രവി, അര്‍ച്ചന കവിയുടെ ഭര്‍ത്താവ് അഭിഷ് മാത്യു, അവതാരകന്‍ അദില്‍ ഇബ്രാഹിം, നീരജ് മാധവന്‍, സണ്ണി വെയിന്‍, ഷാന്‍ റഹ്മാന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരൊക്കെ പത്തില്‍ താഴെയുള്ള സ്ഥാനങ്ങള്‍ നേടി. ആസിഫ് അലിയ്ക്ക് 19 ആം സ്ഥാനമാണ് ലഭിച്ചത്. ആദ്യ പത്തില്‍ ഇടം നേടിയവരെ കാണാം

ദുല്‍ഖറിനെയും പൃഥ്വിരാജിനെയും പിന്തള്ളി, നിവിന്‍ ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍!!

പ്രേമം എന്ന ചിത്രത്തിലൂടെ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പിലെത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ നിവിന്‍ പോളി തന്നെയാണ് 2015 ലെ ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍ എന്ന് കൊച്ചി ടൈംസ് കണ്ടെത്തി.

ദുല്‍ഖറിനെയും പൃഥ്വിരാജിനെയും പിന്തള്ളി, നിവിന്‍ ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍!!

ചാര്‍ലിയിലെ താടി ലുക്കാണ് ദുല്‍ഖറില്‍ പെണ്‍ ആരാധകരെ ആകര്‍ഷിച്ചത്. വളരെ റൊമാന്റികായ നായകനായും, ദേഷ്യമുള്ള യുവ തലമുറയിലെ പ്രതിനിധിയായും ദുല്‍ഖര്‍ എത്തുന്നു. ദുല്‍ഖറിന്റെ ചിരിയും ശബ്ദവുമാണ് നടനില്‍ ആകര്‍ഷണമുള്ള ഘടകമായി കണ്ടെത്തിയത്

ദുല്‍ഖറിനെയും പൃഥ്വിരാജിനെയും പിന്തള്ളി, നിവിന്‍ ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍!!

തുടര്‍ച്ചയായി ഹൃദയത്തില്‍ തൊടുന്ന പ്രണയ കഥകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ പൃഥ്വിരാജ് മൂന്നാം സ്ഥാനത്താണ്. നടന്റെ ആത്മവിശ്വാസവും കഴിവും തന്നെയാണ് ആകര്‍ഷണം. പൃഥ്വിരാജിന്റെ ശരീരഭാഷയും ഒരു ഘടകമാണ്

ദുല്‍ഖറിനെയും പൃഥ്വിരാജിനെയും പിന്തള്ളി, നിവിന്‍ ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍!!

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ അപ്പു ഏട്ടന്‍ എന്ന കഥാപാത്രമാണ് ടൊവിനോ തോമസിനെ പ്രിയങ്കരനാക്കുന്നത്. ടൊവിനോ തോമസിന്റെ ശരീര സൗന്ദര്യവും നിഷ്‌കളങ്കമായ ചിരിയും നടന്റെ ഏറ്റവും വലിയ ആകര്‍ഷണമാണ്.

ദുല്‍ഖറിനെയും പൃഥ്വിരാജിനെയും പിന്തള്ളി, നിവിന്‍ ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍!!

ജിം ബോഡിയോടെ എത്തിയ മലയാളത്തിന്റെ യുവ ആക്ഷന്‍ ഹീറോ ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, ഉണ്ണി മുകുന്ദന്‍!!. ഉണ്ണിയുടെ ജിം ബോഡിയും ആരെയും വീഴ്ത്തുന്ന പുഞ്ചിരിയുമാണ് ആകര്‍ഷണം

ദുല്‍ഖറിനെയും പൃഥ്വിരാജിനെയും പിന്തള്ളി, നിവിന്‍ ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍!!

2015 ല്‍ കാര്യമായ വിജയങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഫഹദ് ഫാസില്‍ അത്രയധികം പിന്നോട്ട് പോയിട്ടില്ല. ഫഹദിന്റെ കണ്ണ് തന്നെയാണ് ആദ്യത്തെ ആകര്‍ഷണം. ഗൗരവമുള്ള മുഖഭാവവും, ചിരിക്കുമ്പോള്‍ ഉള്ള നിഷ്‌കളങ്കതയും മറ്റ് രണ്ട് ആകര്‍ഷണ ഘടകങ്ങളാണ്

ദുല്‍ഖറിനെയും പൃഥ്വിരാജിനെയും പിന്തള്ളി, നിവിന്‍ ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍!!

കഴിഞ്ഞ വര്‍ഷം മലരേ എന്ന പാട്ടിലൂടെ കേള്‍വിക്കാരുടെ മുഴുവന്‍ ഇഷ്ടവും പിടിച്ചു പറ്റിയ വിജയ് യേശുദാസ്. ആ ശബ്ദവും സിനിമാ നടന്‍ ലുക്കും, സ്റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോഴുള്ള ഊര്‍ജ്ജസ്വലതയും തന്നെയാണ് വിജയ് യിലെ ആകര്‍ഷണം

ദുല്‍ഖറിനെയും പൃഥ്വിരാജിനെയും പിന്തള്ളി, നിവിന്‍ ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍!!

മലയാളത്തിന്റെ ഡികാപ്രിയോ എന്നാണ് ജയസൂര്യ അറിയപ്പെടുന്നത്. എത്ര ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ആത്മാര്‍ത്ഥതയോടെ ചെയ്തിട്ടും അര്‍ഹിക്കപ്പെടുന്ന അംഗീകാരം കിട്ടാതെ പോയ നടന്‍. സാഹയചര്യങ്ങള്‍ക്കും, സിനിമയ്ക്കും അനുസരിച്ച് ജയസൂര്യയുടെ ലുക്കില്‍ വരുന്ന മാറ്റം തന്നെയാണ് നടന്റെ ആകര്‍ഷണം

ദുല്‍ഖറിനെയും പൃഥ്വിരാജിനെയും പിന്തള്ളി, നിവിന്‍ ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍!!

സിനിമാ നടന്‍ എന്നതിനപ്പുറം ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയിലാണ് ഗോവിന്ദ് പദ്മസൂര്യ ശ്രദ്ധിക്കപ്പെടുന്നത്. ജിപിയുടെ സ്റ്റൈലിഷ് ലുക്കും ചിരിയുമാണ് പെണ്‍ ആരാധികമാരെ നടനിലേക്ക് ആകര്‍ഷിച്ചത്

ദുല്‍ഖറിനെയും പൃഥ്വിരാജിനെയും പിന്തള്ളി, നിവിന്‍ ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍!!

തൈക്കുടും ബ്രിഡ്ജിലൂടെ തന്നെ ശ്രദ്ധേയനാണ് സിദ്ധാര്‍ത്ഥ് മേനോന്‍. പോയവര്‍ഷം വികെ പ്രകാശിന്റെ റോക്‌സാറ്റാര്‍ എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറി. സിദ്ധാര്‍ത്ഥിന്റെ ലുക്കും പെരുമാറ്റവും ശബ്ദവുമാണ് ആകര്‍ഷണം

English summary
Kochi times most desirable man 2015: Nivin Pauly

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam