twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാസല്ല മരണമാസായി ദിലീപിന്റെ എന്‍ട്രി! തിയറ്ററുകളെ പൂരപ്പറമ്പാക്കി ബാലന്‍ വക്കീല്‍! ഓഡിയൻസ് റിവ്യൂ

    |

    Recommended Video

    ബോക്സ് ഓഫീസിൽ ചരിത്രമാകാൻ ബാലൻ വക്കീൽ | filmibeat Malayalam

    കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനായി അഭിനയിക്കുന്ന സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ കോടതിസമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രഖ്യാപനം മുതല്‍ വലിയ സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു കോടതിസമക്ഷം ബാലന്‍ വക്കീല്‍.

    നേരത്തെ സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറിനും ടീസറുകള്‍ക്കും ഗംഭീര സ്വീകരണമായിരുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം തികച്ചുമൊരു എന്റര്‍ടെയിനറായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ദിലീപിന്റെ കരിയരിലെ അടുത്ത സൂപ്പര്‍ ഹിറ്റ് സിനിമയാണോ എന്ന് അറിയാന്‍ ആദ്യ പ്രേക്ഷക പ്രതികരണം വായിക്കാം.

    ഇത് ബി ഉണ്ണികൃഷ്ണൻ ചിത്രമോ?

    ഇത് ബി ഉണ്ണികൃഷ്ണൻ ചിത്രമോ?

    ബാലൻ വക്കീൽ തുടങ്ങി 15 മിനിറ്റ് പിന്നിടുമ്പോൾ ഇതൊരു ബി ഉണ്ണികൃഷ്ണന്റെ തന്നെ 'സിനിമയാണോ എന്ന സംശയമാണ് ആദ്യം തോന്നുക. സ്ഥിരം ത്രിലർ ക്രൈം സിനിമകൾ സമ്മാനിക്കുന്ന സംവിധായകനായ ബി‌ ഉണ്ണികൃഷ്ണന് ഇത്രയും കോമഡി പടം ചെയ്യാൻ പറ്റുമോ എന്നതാണ് സംശയം.

    ദിലീപിന്റെ മാസ് എൻട്രി

    ദിലീപിന്റെ മാസ് എൻട്രി

    ദിലീപിന്റെ ഫസ്റ്റ് എൻട്രി മാസ് ആയിരുന്നെന്നാണ് പ്രേക്ഷകർ പറയുന്നത്. തിയറ്ററുകളിൽ ആവേശ പെരുമഴയായിട്ടാണ് ദിലീപ് എത്തിയിരിക്കുന്നത്.

    ദിലീപേട്ടനും സിദ്ദിഖ് ഇക്കയും പൊളിച്ച്

     സിനിമയുടെ തിരിച്ച് വരവ്

    സിനിമയുടെ തിരിച്ച് വരവ്

    പൂർണ തമാശയിൽ തുടങ്ങി.ഉണ്ണികൃഷ്ണന്റെ സസ്പെൻസ് നിറഞ്ഞ സ്ഥിരം ശൈലിയിലേക്ക് സിനിമ തിരിച്ചു വരുന്നു.

     മാസ് എന്റർടെയിനർ

    മാസ് എന്റർടെയിനർ

    ആക്ഷനും സസ്പെൻസും കോമഡിയുമടക്കം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഘടകങ്ങളെല്ലാം ഉള്ളൊരു പക്കാ മാസ് എന്റർടെയിനറാണ് കോടതി സമക്ഷം ബാലൻ വക്കീൽ.

    മികച്ച തുടക്കം

    സിനിമയുടെ ആദ്യ പകുതി ഗംഭീരമായെന്നാണ് റിപ്പോർട്ടുകൾ. സിദ്ദിഖിന്റെയും ദിലീപിന്റെയും കോമഡി രംഗങ്ങളാണ് കൂടുതൽ എടുത്ത് പറയാവുന്നത്. കോമഡിയിൽ തുടങ്ങി ആദ്യ പകുതി കഴിയുമ്പോഴെക്കും ത്രില്ലർ സ്വഭാവത്തിലേക്ക് എത്തിയിരിക്കുകയാണ്.

    ബാലൻ വക്കീൽ പൊളിച്ചടുക്കി

    ബാലൻ വക്കീൽ പൊളിച്ചടുക്കി

    കോമഡി, മാസ്സ്, ആക്ഷൻ എല്ലാം ചിത്രത്തിലുണ്ട്.. കിടിലൻ എൻ്റർടെയിൻമെൻ്റാണ്. ബാലൻ വക്കീൽ പൊളിച്ചടുക്കിയെന്നാണ് ആരാധകർ പറയുന്നത്.

    ബോറടപ്പിക്കില്ല

    കോടതി സമക്ഷം ബാലൻ വക്കീൽ ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റിയ ഒരു മൂവിയാണ്.

    ഒരു ഉണ്ണികൃഷ്ണൻ ചിത്രം.

    ആദ്യ പകുതി

    സുരാജിന്റെ തമാശകൾ

    സുരാജിന്റെ തമാശകൾ

    ചില തമാശകളെല്ലാം ഉപരിപ്ലവമാകുമ്പോൾ സുരാജിന്റെ സീരിയസ്സായ തമാശകൾ തിയറ്ററുകളിൽ കൈയടിയ്ക്ക് വഴിയൊരുക്കുന്നു.

    കോടതിസമക്ഷം ബാലന്‍ വക്കീല്‍

    കോടതിസമക്ഷം ബാലന്‍ വക്കീല്‍

    ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലന്‍ വക്കീല്‍ റിലീസിനെത്തിയിരിക്കുകയാണ്. ദിലീപ്-ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലെത്തുന്ന ആദ്യ ചിത്രമാണിത്. ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും. ദിലീപ് നായകനാവുമ്പോള്‍ മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സിദ്ദിഖ് ഹരീഷ് ഉത്തമന്‍, രഞ്ജി പണിക്കര്‍, ദിനേഷ് പണിക്കര്‍, ലെന, ബിന്ദു പണിക്കര്‍, ഗണേഷ് കുമാര്‍, സാജിദ് യഹ് യ, നന്ദന്‍ ഉണ്ണി, പ്രദീപ് കോട്ടയം, ബീമന്‍ രഘു തുടങ്ങി വലിയ താരനിരയോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.

     റിലീസിനെത്തി

    റിലീസിനെത്തി

    കമ്മാരസംഭവം റിലീസിനെത്തി ഒരു വര്‍ഷത്തിനടുത്ത് ഗ്യാപ്പിലാണ് മറ്റൊരു ദിലീപ് ചിത്രം റിലീസിനെത്തുന്നത്. കേരളത്തില്‍ വലിയ പ്രധാന്യത്തോടെയാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍ റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തിലെത്തിയതിനൊപ്പം ജിസിസി സെന്ററുകളിലും തുല്യ പ്രധാന്യത്തോടെ തന്നെ ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്.

    എല്ലായിടത്തും വമ്പൻ സ്വീകരണം.

     വിക്കനായ ദിലീപ്

    വിക്കനായ ദിലീപ്

    പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചിത്രത്തില്‍ ദിലീപൊരു വക്കീല്‍ ആയിട്ടാണ് അഭിനയിക്കുന്നത്. കുഞ്ഞിക്കൂനന്‍, ചാന്ത്‌പൊട്ട്, മായാമോഹിനി, സൗണ്ട് തോമ, തിളക്കം, ചക്കരമുത്ത് എന്നിങ്ങനെ പത്താം ക്ലാസ് പയ്യന്‍ മുതല്‍ 96 വയസ്സായ കമ്മാരന്‍ നമ്പ്യാര്‍ വരെ ചെയ്ത് വിസ്മയിപ്പിച്ച ദിലീപ് ബാലകൃഷ്ണന്‍ എന്ന വിക്കനായ വക്കീലായാണ് ചിത്രത്തില്‍ അവതരിക്കുന്നത്.
    ഹാസ്യ രംഗങ്ങള്‍ക്ക് തന്റേതായ ശൈലി കൊണ്ട് നടക്കുന്ന ആളാണ് ദിലീപ്. അതിനാല്‍ ദിലീപിന് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങളില്‍ ഒന്നാണിതെന്ന് സംവിധായകന്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

     കൂട്ടുകെട്ടിലെ ചിത്രം

    കൂട്ടുകെട്ടിലെ ചിത്രം

    പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. പാസഞ്ചറില്‍ മംമ്ത മോഹന്‍ദാസായിരുന്നു നായിക. പാസഞ്ചറിൽ മാത്രമല്ല അരികെ, മൈ ബോസ്, 2 കണ്‍ട്രീസ് തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഈ സിനിമകളെല്ലാം ഹിറ്റായിരുന്നു. ഇതേ കൂട്ടുകെട്ടില്‍ വീണ്ടുമെത്തുന്ന സിനിമ ആയതിനാല്‍ കോടതിസമക്ഷം ബാലന്‍ വക്കീല്‍ വിജയ സാധ്യതയാണ് സൂചിപ്പിക്കുന്നത്.

    ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ആരാധകർ.

    അണിയറ പ്രവര്‍ത്തകര്‍

    അണിയറ പ്രവര്‍ത്തകര്‍

    അഖില്‍ ജോര്‍ജാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും. ഹരി നാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. റാം, മാഫിയ ശശി, സുപ്രീ സുന്ദര്‍, ലക്ഷ്മണന്‍, സ്റ്റണ്ട് ശിവ എ്‌നിവര്‍ ചേര്‍ന്നാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. രംഗനാഥ് രവിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. റോഷന്‍ എന്‍ജി മേക്കപ്പും സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും ദിനേഷ് കൊറിയോഗ്രാഫിയം നിര്‍വഹിച്ചിരിക്കുന്നു.

    തൃശ്യൂർ ജില്ല കമ്മിറ്റി രാഗം തിയറ്ററിൽ അമ്പത് അടി നീളമുള്ള കട്ടൗട്ടാണ് സ്ഥാപിച്ചിരിക്കുന്നത്.

    ഒരു ഫാമിലി എന്റര്‍ടെയിനർ

    ഒരു ഫാമിലി എന്റര്‍ടെയിനർ

    കോമഡി, ക്രൈം ത്രില്ലര്‍, ആക്ഷന്‍ എല്ലാം ഉള്‍പ്പെടുത്തിയ ഒരു ഫാമിലി എന്റര്‍ടെയിനറാണ് കോടതി സമക്ഷം ബാലൻ വക്കീൽ. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കഥ കേട്ട ശേഷം ലാലേട്ടനാണ് ദിലീപിനെ ചിത്രത്തിലെ നായകനായി നിര്‍ദേശിച്ചത്.

    English summary
    Kodathi Samaksham Balan Vakkeel audience response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X