കാവ്യ മാധവന് ശേഷം വന്ന ഭാഗ്യം, ദിലീപിന്റെ കൊടൂര ട്വിസ്റ്റ്! ബാലന്‍ വക്കീലിന് അടപടലം ട്രോള്‍ മഴ!!

കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനായി അഭിനയിച്ച കോടതിസമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യദിനം മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ദിലീപ്-ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലെത്തുന്ന ആദ്യ ചിത്രമാണിത്. ദിലീപ് വിക്കനായി അഭിനയിക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത.

ദിലീപിനൊപ്പം ചിത്രത്തിലെ ഓരോ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. അതില്‍ പ്രധാനം നടന്‍ സിദ്ദിഖാണ്. പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നതും സിനിമയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ചത് സിദ്ദിഖ് ആണെന്നുള്ളതാണ്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരും എത്തിയിരിക്കുകയാണ്.

 കോടതി സമക്ഷം ബാലന്‍ വക്കീല്‍

കോടതി സമക്ഷം ബാലന്‍ വക്കീല്‍

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലന്‍ വക്കീല്‍ റിലീസിനെത്തിയിരിക്കുകയാണ്.
ദിലീപ് നായകനാവുമ്പോള്‍ മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സിദ്ദിഖ്, ഹരീഷ് ഉത്തമന്‍, രഞ്ജി പണിക്കര്‍, ദിനേഷ് പണിക്കര്‍, ലെന, ബിന്ദു പണിക്കര്‍, ഗണേഷ് കുമാര്‍, സാജിദ് യഹിയ, നന്ദന്‍ ഉണ്ണി, പ്രദീപ് കോട്ടയം, ബീമന്‍ രഘു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമയാണെന്നുള്ള പ്രത്യേകതയും കോടതിസമക്ഷം ബാലന്‍ വക്കീലിനുണ്ട്.

 സിദ്ദിഖ് മിന്നിച്ചു

സിദ്ദിഖ് മിന്നിച്ചു

സാധാരണ ദിലീപ് ചിത്രം പോലെ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള വകയുമായിട്ടായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍ എത്തിയത്. ആദ്യ പകുതി കോമഡിക്കും രണ്ടാം പകുതി ത്രില്ലറിനും പ്രാധാന്യം കൊടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ കോമഡി വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ് എന്നിവരെല്ലാം മത്സരിച്ച് ചിരിപ്പിക്കാന്‍ നോക്കിയെങ്കിലും അതെല്ലാം കാറ്റില്‍ പറത്തി കൊണ്ടുള്ള പ്രകടനം ആയിരുന്നു സിദ്ദിഖിന്റേത് എന്നാണ് ആരാധകര്‍ പറയുന്നത്.

 അസാധ്യ മനുഷ്യന്‍

അസാധ്യ മനുഷ്യന്‍

പല സിനിമകളിലും ഇമോഷണല്‍ രംഗങ്ങളും കോമഡി വേഷങ്ങളും അഭിനയിച്ച് ഫലിപ്പിക്കുന്നതില്‍ നൂറില്‍ നൂറ്റിപ്പത്തും മാര്‍ക്ക് സിദ്ദിഖിന് കൊടുക്കാം. കോടതി സമക്ഷം ബാലന്‍ വക്കീലില്‍ ലഹരിയില്‍ മുങ്ങി കിടക്കുന്ന ദിലീപിന്റെ അച്ഛന്‍ വേഷത്തിലാണ് സിദ്ദിഖ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ച്ചയായി കോമഡി പറഞ്ഞ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചത് സിദ്ദിഖായിരുന്നു. നേരത്തെയും ദിലീപിന്റെ അച്ഛന്‍ വേഷത്തില്‍ സിദ്ദിഖ് അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ കമ്മാരസംഭവത്തില്‍ ദിലീപിന്റെ മകനായും സിദ്ദിഖ് അഭിനയിച്ച് കൈയടി വാങ്ങിയിരുന്നു.

 ഫ്രീക്കന്‍ വേഷമാണോ

ഫ്രീക്കന്‍ വേഷമാണോ

സിദ്ദിഖ് ഇക്ക ഫ്രീക്കന്‍ വേഷമാണോ എങ്കില്‍ പടം വേറെ ലെവല്‍ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഛോട്ടോ മുംബൈ, ബൈസിക്കിള്‍ തീവ്‌സ്, ഇപ്പോള്‍ കോടതി സമക്ഷം ബാലന്‍ വക്കീല്‍ മൂന്ന് സിനിമകളില്‍ നിന്നും അക്കാര്യം വ്യക്തമാണ്.

തഗ് ലൈഫ് അച്ഛന്‍

തഗ് ലൈഫ് അച്ഛന്‍

മിഖായേലില്‍ സൈക്ക അച്ഛനായി അഭിനയിച്ചു. വിജയ് സൂപ്പറില്‍ സ്‌നേഹനിധിയായിട്ടുള്ള അച്ഛന്‍. പൊതുവെ അച്ഛന്‍ കഥാപാത്രങ്ങള്‍ പൊളിച്ചെടുക്കാറുള്ള സിദ്ദിഖ് ഇക്ക ആ പതിവ് ബാലന്‍ വക്കീലിലും തെറ്റിച്ചില്ല. ഇജ്ജാതി തഗ് ലൈഫ് അച്ഛനാണ് അദ്ദേഹമെന്ന് ട്രോളന്മാര്‍ പറയന്നു.

തെന്നിന്ത്യന്‍ താരസുന്ദരി

തെന്നിന്ത്യന്‍ താരസുന്ദരി

സിദ്ദിഖ് മാത്രമല്ല തെന്നിന്ത്യന്‍ താരസുന്ദരി പ്രിയ ആനന്ദും കോടതി സമക്ഷം ബാലന്‍ വക്കീലില്‍ മിന്നിച്ചിരിക്കുകയാണ്. അന്യഭാഷയില്‍ നിന്ന് വന്ന് പ്രിയ അഭിനയിച്ച മൂന്ന് മലയാള സിനിമകളും ഹിറ്റായിരിക്കുകയാണ്.

 സിനിമയുടെ പ്രത്യേകത

സിനിമയുടെ പ്രത്യേകത

കോടതി സമക്ഷം ബാലന്‍ വക്കീലില്‍ ദിലീപിന്റെ വിക്കാണ് പ്രധാനപ്പെട്ട കാര്യം. പിന്നൊന്ന് സിദ്ദിഖിന്റെ വിറ്റാണ്. എന്നാല്‍ ബി ഉണ്ണികൃഷ്ണന്‍ മാജിക്കായി കൊടൂര ട്വിസ്റ്റും ചിത്രത്തിലുണ്ട്.

തിരിച്ച് വരവ്

തിരിച്ച് വരവ്

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ച് വരവായിരുന്നു ദിലീപിന്റേത്. രാമലീല ബ്ലോക്ക് ബസ്റ്ററാക്കി. കമ്മാരസംഭവം എക്‌സലന്റ് പെര്‍ഫോമന്‍സ്. ഇപ്പോള്‍ കോടതി സമക്ഷം ബാലന്‍ വക്കീല്‍ പോസീറ്റിവ് റിപ്പോര്‍ട്ടിലൂടെ ഉയരങ്ങളിലേക്ക്.

ചിരിച്ച് കൊല്ലും

ചിരിച്ച് കൊല്ലും

സിദ്ദിഖിന്റെ ജോലി അഭിനയം, അതും വെറും അഭിനയമല്ല, നായകന്മാരെ വരെ സൈഡ് ആക്കുന്ന അഭിനയം കാഴ്ച വെക്കുന്ന നടന്‍ ഏത് റോളും അങ് ചെയ്‌തോളും ഇങ്ങേരു വേറെ ലെവലാണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലെ സിദ്ദിഖിന്റെ ഒരു വേഷം കണ്ടാല്‍ തന്നെ അക്കാര്യം വ്യക്തമാവും.

 മികച്ച ജോഡി

മികച്ച ജോഡി

കാവ്യ മാധവന്‍-ദിലീപ് കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. കാവ്യയ്ക്ക് ശേഷം ദിലീപിന്റെ ഭാഗ്യ ജോഡിയായി മംമ്ത എത്തിയ സിനിമകളെല്ലാം വിജയിച്ചിട്ടുണ്ട്.

അഭിയിച്ച് ഫലിപ്പിച്ചു

അഭിയിച്ച് ഫലിപ്പിച്ചു

അച്ഛന്‍ കഥാപാത്രം അത് ഏത് ലുക്കില്‍ വേണമെങ്കിലും ചെയ്ത് ഫലിപ്പിക്കാന്‍ സിദ്ദിഖിന് കഴിയുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

 താരങ്ങള്‍ക്ക് മാറി നില്‍ക്കാം

താരങ്ങള്‍ക്ക് മാറി നില്‍ക്കാം

സ്ഥിരമായി കോമഡി ചെയ്യുന്ന സുരാജിനെയും അജു വര്‍ഗീസുമൊക്കെ നന്നായി അഭിനയിച്ചെങ്കിലും പ്രേക്ഷകരെ എല്ലായിപ്പോഴും ചിരിപ്പിക്കാന്‍ സാധിച്ചത് സിദ്ദിഖിന് തന്നെയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X