twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യ-ദിലീപ് വിവാഹത്തെയാണോ ഉദ്ദേശിച്ചത്? കോടതിസമക്ഷം ബാലന്‍ വക്കീലില്‍ ദിലീപിന്റെ ജീവിത സംഭവങ്ങളും!

    |

    ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത കോടതിസമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനായി അഭിനയിക്കുന്ന സിനിമയാണിത്. തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ഫസ്റ്റ് ഷോ കഴിഞ്ഞതിന് പിന്നാലെ സിനിമയിലെ ചില ഡയലോഗുകള്‍ ദിലീപിന്റെ ജീവിതത്തിലെ ചില സംഭവങ്ങളുമായി സാമ്യമുണ്ടെന്നാണ് ചിലര്‍ പറയുന്നത്.

    ചിത്രത്തിലെ നായികയെ മുന്‍ നിറുത്തി, ദിലീപിന്റെ കഥാപാത്രം ഇവളെ ഞാന്‍ സംരക്ഷിച്ചേ തീരൂ. കാരണം ഞാന്‍ കാരണമാണ് ഇവള്‍ക്കീ ഗതി വന്നത്. കാവ്യയെ വിവാഹം കഴിക്കുന്ന തീരുമാനം പറഞ്ഞു കൊണ്ടും ദിലീപ് പറഞ്ഞതും ഇതു പോലത്തെ വാചകങ്ങള്‍ തന്നെയായിരുന്നു. ങ്ങനെ ദിലീപിന്റെ ജീവിത സംഭവങ്ങളിലേക്കും ചില ദൃശ്യങ്ങളിലൂടെയും ഡയലോഗുകളിലൂടെയും ബാലന്‍ വക്കീലിന്റെ അസ്വ ബാലഗോപാല്‍ എത്തി നോക്കുന്നുണ്ട്.

    kodathi-samaksham-balan-vakkeel

    അച്ഛന്‍ കഥാപാത്രമായ സിദ്ദീഖ് മകന്‍ കഥാപാത്രമായ ദിലീപിനോട് നീ ഒരു മാസ്സാണെടാ.. നീ പഴയ രീതിയിലെക്ക് തന്നെ തിരിച്ചു പോകണം.
    പഴയ സംഭവങ്ങളിലേക്ക് വീണ്ടും വീണ്ടും സൂചനകള്‍ നല്‍കുകയാണ്. ആക്ഷനും കോമഡിയും സസ്‌പെന്‍ഡ് ഘടകങ്ങളുമെല്ലാം ഉള്ളൊരു പക്കാ മാസ് എന്റര്‍ടെയിനര്‍ മൂവിയാണിതെന്നാണ് ആദ്യ പ്രതികരണത്തില്‍ നിന്നും വ്യക്തമാവുന്നത്.

    ദിലീപ് നായകനാവുമ്പോള്‍ മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സിദ്ദിഖ്, ഹരീഷ് ഉത്തമന്‍, രഞ്ജി പണിക്കര്‍, ദിനേഷ് പണിക്കര്‍, ലെന, ബിന്ദു പണിക്കര്‍, ഗണേഷ് കുമാര്‍, സാജിദ് യഹിയ, നന്ദന്‍ ഉണ്ണി, പ്രദീപ് കോട്ടയം, ബീമന്‍ രഘു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമയാണെന്നുള്ള പ്രത്യേകതയും കോടതിസമക്ഷം ബാലന്‍ വക്കീലിനുണ്ട്.

    English summary
    Kodathi Samaksham Balan Vakkeel mass dialogue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X