വീണ്ടും ദിലീപിന്റെ മാസ്! കോടതിസമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളിലേക്ക്, റെക്കോര്‍ഡുകള്‍ തകരുമോ?

Recommended Video

കോടതിസമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളിലേക്ക് | filmibeat Malayalam

മമ്മൂട്ടിയുടെ രണ്ട് സിനിമകള്‍, നിവിന്‍ പോളി, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളുടെയെല്ലാം ഓരോ സിനിമകള്‍ വീതം ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യമാസങ്ങള്‍ കഴിയുന്നതോടെ സിനിമാപ്രേമികള്‍ കാത്തിരുന്ന ചിത്രങ്ങള്‍ എത്തി കൊണ്ടിരിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ടൊരു മൂവി ഫെബ്രുവരി 21 ന് റിലീസ് ചെയ്യും.

ദിലീപ് നായകനായി അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രമായിരുന്നു കമ്മാരസംഭവം. കൈ നിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും ദിലീപിന്റെ ചിത്രങ്ങളൊന്നും റിലീസ് ചെയ്തിരുന്നില്ല. എന്നാല്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍ ഫെബ്രുവരി 21 ന് റിലീസ് ചെയ്യാനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുകയാണ്.

dileep

ബി ഉണ്ണികൃഷ്ണന്‍ദിലീപ് കൂട്ടുകെട്ടിലെത്തുന്ന ആദ്യ ചിത്രമാണിത്. സിനിമയുടെ പ്രഖ്യാപനം മുതല്‍ വലിയ സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു കോടതിസമക്ഷം ബാലന്‍ വക്കീല്‍. പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം വക്കീല്‍ വേഷത്തിലെത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. എന്നാല്‍ സംസാര വൈകല്യമുള്ള വക്കീല്‍ വേഷത്തിലാണ് ദിലീപ് സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് ശ്രദ്ധേയം. മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ ദിലീപിന്റെ നായിക. 2 കണ്‍ട്രീസിന് ശേഷം ഇരുവരും ഒന്നിക്കുന്നത് ഈ ചിത്രത്തിലാണ്.

ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ടീസറും ട്രെയിലറും വീഡിയോ സോംഗും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ഒരു വര്‍ഷത്തിനടുത്ത് ഇടവേളയ്ക്ക് ശേഷമെത്തുന്ന ദിലീപ് ചിത്രമായതിനാല്‍ പ്രേക്ഷകരും സിനിമാപ്രേമികളും ആകാംഷയോടെയാണ് കോടതിസമക്ഷം ബാലന്‍ വക്കീലിന് വേണ്ടി കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X