പൊതുവേദിയില്‍ ദിലീപിന് ഉമ്മ കൊടുത്ത് മംമ്ത മോഹന്‍ദാസ്! സ്‌നേഹത്തോടെ ഏറ്റ് വാങ്ങി ദിലീപും! കാണൂ
ദിലീപിന്റെ ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്നു എന്നതായിരുന്നു സിനിമയുടെ പ്രത്യേകത. ബി ഉണ്ണികൃഷ്ണന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമായിരുന്നു നായികമാര്‍. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ ദിവസം വിജയം ആഘോഷിച്ചിരുന്നു.
ചടങ്ങില്‍ ദിലീപും സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരുമെല്ലാം പങ്കെടുത്തിരുന്നു. വേദിയില്‍ നിന്നും സംസാരിക്കുന്നതിനിടെ നടി മംമ്ത മോഹന്‍ദാസ് ദിലീപിന് ഒരു സ്‌നേഹ ചുംബനം നല്‍കിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണി കൃഷ്ണനെ തന്റെ സഹോദരനായി കാണുന്നുവെന്ന് പറഞ്ഞ മംമ്ത അവതാരികയ്ക്ക് മൈക്ക് തിരികെ കൊടുക്കുന്നതിനിടെയാണ് ദിലീപിന് ഫ്‌ളൈയിങ് കിസ് നല്‍കിയത്.
(ഫോട്ടോ കടപ്പാട്: ദിലീപ് ഫാൻസ് പേജ്)

സുഹൃത്തിന്റെ സ്‌നേഹാദരം ഏറെ സന്തോഷത്തോടെ ദിലീപ് ഏറ്റുവാങ്ങുന്നതും വീഡിയോയിലുണ്ട്. മലയാള സിനിമയില്‍ നിന്നും തനിക്ക് ലഭിച്ച അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മംമ്തയെന്ന് ദിലീപ് പറയുന്നു. പാസഞ്ചര്‍, അരികെ മൈ ബോസ്, ടു കണ്‍ട്രീസ്, തുടങ്ങി നിരവധി സിനിമകളില്‍ ദിലീപും മംമ്തയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
ഈ കൂട്ടുകെട്ടിലെത്തുന്ന സിനിമകളെല്ലാം വിജയമായി മാറാറുമുണ്ട്. അത്തരത്തിലെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീലും അതിഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. കരിയറില്‍ ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ദിലീപിന്റെ മറ്റൊരു മുഖമായിരുന്നു ഈ ചിത്രത്തിലേത്. വക്കീല്‍ വേഷമാണെങ്കിലും അതൊരു വിക്കന്‍ ആണെന്നുള്ളതായിരുന്നു ശ്രദ്ധേയം. ബോക്‌സോഫീസിലും നല്ല പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചത്.


Click it and Unblock the Notifications











