ദിലീപിന്റെ മാസ് എന്‍ട്രി! മമ്മൂട്ടി മാറി നില്‍ക്കേണ്ടി വരുമോ? ബാലന്‍ വക്കീലിന് അടപടലം ട്രോള്‍ മഴ!!
ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ദിലീപ് ചിത്രമായിരുന്നു കമ്മാരസംഭവം. ബിഗ് ബജറ്റിലൊരുക്കിയ ചിത്രത്തിന് തിയറ്ററുകളില്‍ നിന്നും മോശം അഭിപ്രായമായിരുന്നു ലഭിച്ചത്. എന്നാല്‍ ഇത്തവണ ക്രിസ്തുമസിന് ടെലിവിഷനിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. കമ്മാരന് തിയറ്ററില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ കുറവ് നികത്താന്‍ ബാലന്‍ വക്കീല്‍ വരികയാണ്.
ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം ടീസര്‍ പുറത്ത് വന്നിരുന്നു. ദിലീപ് ഫാന്‍സ് പ്രതീക്ഷയോടെ കാത്തിരുന്ന ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ദിലീപിന്റെ അടുത്ത സൂപ്പര്‍ ഹിറ്റ് സിനിമയായിരിക്കും കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്നതില്‍ സംശയമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

കോടതിസമക്ഷം ബാലന്‍ വക്കീല്‍
സിനിമയുടെ പ്രഖ്യാപനം മുതല്‍ വലിയ സ്വീകാര്യത ലഭിച്ച സിനിമയായിരുന്നു കോടതിസമക്ഷം ബാലന്‍ വക്കീല്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മംമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ് എന്നിവരാണ് നായികമാരായി എത്തുന്നത്. ദിലീപിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വന്നത്. ജനപ്രിയന്റെ കരിയറിലെ വ്യത്യസ്ത കഥാപാത്രമായിരിക്കും സിനിമയിലുണ്ടാവുക എന്നത് പോസ്റ്ററില്‍ നിന്നും വ്യക്തമായിരുന്നു. അതിന് പിന്നാലെയാണ് ടീസറും എത്തിയത്.
തരംഗമാക്കി ടീസര്‍
ഡിസംബര്‍ 27 ന് വൈകുന്നേരം ദിലീപ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു കോടതിസമക്ഷം ബാലന്‍ വക്കീലിന്റെ ടീസര്‍ പുറത്ത് വിട്ടത്. എക്കാലത്തും മലയാള സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ കൊണ്ട് അതിശയിപ്പിച്ച ദിലീപ് വീണ്ടും അത്തരമൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പാസഞ്ചറിന് ശേഷം വക്കീല്‍ വേഷത്തിലെത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും കോടതിസമക്ഷം ബാലന്‍ വക്കീലിനുണ്ട്. എന്നാല്‍ സംസാര വൈകല്യമുള്ള വക്കീല്‍ വേഷത്തിലാണ് ദിലീപ് സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് ശ്രദ്ധേയം.

കുടുംബ പ്രേക്ഷകര്‍ക്കായി
കുടുംബ പ്രേക്ഷകരും ദിലീപ് ആരാധകരെയും ഒരുപോലെ സ്വാധാനിക്കുന്നൊരു സിനിമയായിരിക്കും കോടതിസമക്ഷം ബാലന്‍ വക്കീല്‍. ശക്തമായ വാക്കുകള്‍ കൊണ്ട് തകര്‍ക്കിച്ച് കഴിവ് തെളിയിക്കുന്നവരാണ് വക്കീലന്മാര്‍. അങ്ങനെയുള്ളപ്പോള്‍ വിക്ക് ഉള്ള ഒരാള്‍ എങ്ങനെ വക്കീല്‍ ആവുമെന്നതാണ് സിനിമയുടെ പ്രത്യേകത. പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള മരുന്നുമായിട്ടാണ് ഇത്തവണ ദിലീപിന്റെ വരവെന്ന് ടീസര്‍ നല്‍കുന്ന സൂചനയില്‍ നിന്നും വ്യക്തമാണ്. മലയാളത്തിലെ മികച്ച വക്കീല്‍ എന്ന് പറയുന്ന നരസിംഹത്തിലെ മമ്മൂട്ടിയുടെ വക്കീല്‍ വേഷത്തെ ബാലന്‍ വക്കീല്‍ കടത്തിവെട്ടുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇതോടെ ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.

അഡാര്‍ വക്കീല്‍
കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന് പേര് കേട്ടപ്പോള്‍ എല്ലാവരും വലിയ പ്രതീക്ഷയായിരുന്നു നല്‍കിയത്. മാത്രമല്ല ബാലന്‍ വക്കീലിന്റെ അടിപൊളി ഒരു വാദം കേള്‍ക്കാന്‍ ആയിരുന്നു ടീസറിന് വേണ്ടി പലരും കാത്തിരുന്നത്. എന്നാല്‍ എല്ലാവരെയും ചിരിപ്പിക്കുന്നൊരു അഡാര്‍ വക്കീലാണ് സിനിമയിലുള്ളത്.

അമ്മേ...
അമ്മേ എന്നുള്ള രണ്ടക്ഷരമെങ്കിലും നിനക്ക് വിക്കാതെ വിളിച്ചൂടെടാ..? ബാലന്‍ വക്കീലിന് വീട്ടില്‍ പോലും സമാധാനമില്ലെന്ന് സൂചിപ്പിക്കുന്നതാണ് അമ്മയായി എത്തുന്ന ബിന്ധു പണിക്കരുടെ ഡയലോഗ്.

വിക്കനാണല്ലേ
കുഞ്ഞിക്കൂനന്‍, സൗണ്ട് തോമ, തുടങ്ങി വ്യത്യസ്തങ്ങളായ ഒരുപാട് കഥാപാത്രങ്ങളെ ദിലീപ് അനശ്വരമാക്കിയിട്ടുണ്ടെങ്കിലും വിക്കന്‍ കഥാപാത്രം ഇത് ആദ്യമായിട്ടാണ്.

കിടിലന്‍ ടീസര്‍
ടീസറില്‍ നിന്നും നല്‍കുന്ന സൂചനപ്രകാരം ബാലന്‍ വക്കീലിന്റെ കഥ പറയുന്നത് തരികിടയായി നടക്കുന്ന ഒരു വക്കീലിനെ കുറിച്ചാണ്. മാത്രമല്ല സാധാരണ എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാനുള്ളതെല്ലാം സിനിമയിലുണ്ടെന്നാണ് സൂചന.

കമ്മാരനില്‍ നിന്നും ബാലനിലേക്ക്
കമ്മാരന്‍ എന്ന കൊടൂര വില്ലനില്‍ നിന്നും അല്ലറ ചില്ലറ കോമഡി നമ്പറുകളുമായി കോടതിയിലേക്ക് എത്തിയ ബാലന്‍ വക്കീല്‍ മിന്നിക്കും.


Click it and Unblock the Notifications











