മാമയെ എല്ലാവരും പറ്റിക്കുന്നു, എനിക്ക് വേദനിക്കും; ഇതുവരെ ഒരു മാല പോലും വാങ്ങിക്കൊടുത്തിട്ടില്ലെന്ന് ബാലയും

നടൻ ബാലയുടെ വ്യക്തി ജീവിതം ഏറെ ചർച്ചയായതാണ്. ആദ്യ രണ്ട് വിവാഹബന്ധങ്ങൾ തകർന്ന ബാല കഴിഞ്ഞ വർഷം ബന്ധുവായ കോകിലയെ വിവാഹം ചെയ്യുകയായിരുന്നു. ഇരുവരും തമ്മിൽ വലിയ പ്രായ വ്യത്യാസമുണ്ട്. കോകിലയെ കുഞ്ഞുനാൾ തൊട്ട് താൻ കണ്ടതാണെന്ന് ബാല നേരത്തെ പറഞ്ഞിട്ടുണ്ട്. പുതിയ വിവാഹ ജീവിതത്തിൽ ബാലയ്ക്ക് പ്രതീക്ഷകളേറെയാണ്. ആദ്യ രണ്ട് വിവാഹബന്ധം പിരിഞ്ഞപ്പോഴും വിവാദങ്ങളുണ്ടായിരുന്നു.

എന്നാൽ കോകിലയുമായുള്ള വിവാഹ ജീവിതത്തിൽ ബാല സന്തോഷവാനാണ്. ​ഗുരുതരാവസ്ഥയിൽ താൻ ആശുപത്രിയിലായപ്പോൾ തന്നെ പരിചരിച്ചത് കോകിലയാണെന്നാണ് ബാല പറയുന്നത്. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാലയും കോകിലയും. തന്നെ അമ്മയെ പോലെയാണ് കോകില പരിചരിക്കുന്നതെന്ന് ബാല പറയുന്നു. ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ബാലയെക്കുറിച്ച് കോകിലയും സംസാരിക്കുന്നുണ്ട്.

Kokila  Bala

മാമായ്ക്ക് (ബാല) എല്ലാം ഞാൻ തന്നെ ചെയ്യണം. ഒരു വിഷയവും മറ്റാരും ചെയ്യാൻ പാടില്ല. അമ്മയുണ്ടായിരുന്നെങ്കിൽ എല്ലാം എങ്ങനയായിരിക്കും. അത് പോലെ ഞാൻ എല്ലാം ചെയ്യണം. മാമ വല്ലാതെ ആളുകളെ കണ്ണടച്ച് സ്നേഹിക്കും. അവസാനം ചിലപ്പോൾ പ്രശ്നമാകും. ചിലർ മാമയെ കബളിപ്പിക്കുമ്പോൾ എനിക്ക് വേദനിക്കും. ഒരുപാട് പേർ മാമയെ പറ്റിച്ചിട്ടുണ്ടെന്നും കോകില പറയുന്നു.

ഒന്നര വർഷമായി കോകിലയാണ് എന്നെ നോക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം ആയതേയുള്ളൂ. അതിന് മുമ്പേ അൺഒഫിഷ്യലായി വിവാഹം ചെയ്തു. അമ്മയാണ് ഈ ബന്ധമാണ് നല്ലതെന്ന് പറഞ്ഞത്. കോകിലയുടെ അച്ഛനും അമ്മയ്ക്കും ബന്ധുക്കൾക്കും അവളേക്കാൾ എന്നെയാണ് ഇപ്പോൾ ഇഷ്ടം. ബന്ധുക്കൾക്ക് വിവാഹത്തിന് എതിർപ്പില്ലായിരുന്നു. തന്നെ മനസിലാക്കുന്നയാളാണ് കോകിലയെന്നും ബാല പറയുന്നു. 25 വർഷമായി ഞാൻ ചാരിറ്റി ചെയ്യുന്നുണ്ട്.

Kokila  Bala

അതെല്ലാം കണ്ട് വളർന്നയാളാണ്. വിവാഹം കഴിഞ്ഞ് മൂന്ന് മാസമായിട്ടും ഒരു മാല പോലും കോകിലയ്ക്ക് വാങ്ങിക്കൊടുത്തിട്ടില്ല. ജനങ്ങൾ കഷ്ടപ്പെടുന്നത് കണ്ടാൽ പണമുണ്ടെങ്കിൽ അപ്പോൾ കൊടുക്കും. ഈയടുത്ത് ഒരു സ്കൂൾ നിർമ്മിച്ച് കൊടുത്തു. വേറൊരു ഭാര്യയാണെങ്കിൽ എന്നെ നോക്കുന്നില്ല, ആളുകൾക്ക് ലക്ഷക്കണക്കിന് പണം കൊടുക്കുന്നെന്ന് പറഞ്ഞ് വഴക്കുണ്ടാകും.

എന്നാൽ ചെറുപ്പത്തിലേ എന്നെ കാണുന്നതിനാൽ എന്റെ ലക്ഷ്യം എന്താണെന്നെല്ലാം അവൾക്കറിയാം. ഞങ്ങളുടെ പണവും സ്വത്തുമെല്ലാം നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തും. നാളെയൊരിക്കൽ ഞങ്ങൾക്ക് കുഞ്ഞ് പിറക്കും. ആ കുഞ്ഞും ഈ ലക്ഷ്യങ്ങൾ പിന്തുടരുമെന്നും ബാല പറയുന്നു. ​ഗായിക അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്.

എലിസബത്ത് എന്നായിരുന്നു രണ്ടാം ഭാര്യയുടെ പേര്. പുറത്ത് വന്ന വിവരപ്രകാരം ഇവർ നിയമപരമായി വിവാഹം ചെയ്തിരുന്നില്ല. എലിസബത്തുമായി അകന്ന ശേഷമാണ് കോകിലയുടെ കടന്ന് വരവ്. ബാലയിൽ നിന്നുണ്ടായ ഉപദ്രവങ്ങളെക്കുറിച്ച് അടുത്തിടെ അമൃത സുരേഷ് തുറന്ന് സംസാരിച്ചിരുന്നു. മകളും ബാലയ്ക്കെതിരെ ആരോപണം ഉന്നയിച്ചു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X